(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ശുചിത്വം പറയരുത് നാമാരും
പ്രവൃത്തിയിൽ വരുത്തണം
കൃത്യമായി ദിനചര്യ വളർത്തണം
വ്യക്തി ശുചിത്വം രൂപപ്പെടുത്തണം
വീടും തൊടിയും
തൂത്തു തുടയ്ക്കണം
ചെടിയും മരങ്ങളും
വെച്ചു പിടിപ്പിക്കണം
കൊച്ചു ജലാശയങ്ങളെ
തട്ടിയുണർത്തണം
പാടുന്ന പാട്ടിന്റെ
ഈണമായി മാറണം
ശ്വസിക്കുന്ന വായുവിൻ
ശുദ്ധിയായി മാറണം
ശ്രീയായി മാറണം
ചുറ്റും സമൂഹത്തിനു
മാതൃകയാവണം