സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/മഴയുടെ ആനന്ദലഹരി

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/മഴയുടെ ആനന്ദലഹരി എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/മഴയുടെ ആനന്ദലഹരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയുടെ ആനന്ദലഹരി


വാനിൽ നിലാവ് വിതറികൊണ്ട്
കാറ്‍‍‍മേഘങ്ങളെ തഴുകി തളരവേ
പഞ്ഞി കെട്ടുകൾതോറും മഞ്ഞുതുള്ളികൾ
ആനന്ദലഹരി ഒഴുകവെ
         
               ഉല്ലാസതിമിർപ്പിൽ ആറാടി
               മേഘത്തിൻ അടിത്തട്ടിൽ
               മുത്തുമണികൾ ചിതറികോണ്ട്
               വാനിങ്കൾ നിറക്കവേ

പവിഴംപോലുള്ള മുത്തുകൾ
വാരി മാനത്തിൽ വിതറികാെണ്ട്
ഉല്ലാസഭതരിതയായമ‍ഞ്ഞതുള്ളികൾ
ഭൂമിയിൽ പതിക്കവെ

              തരുക്കൾ ചില്ലകൈയുകളാട്ടി
             ആനന്ദലഹരിയിൽ മുഴുകവെ
             മലരുകളാൽ നിറ‍‍ഞ്ഞ ഉദ്യാനത്തിൽ
            തേൻ നുകരാൻ വരുന്ന വണ്ടുകളെ
          കാത്തിരിക്കും നേരം മുത്തുമണി
          പൂവിൻ മിഴികളിൽ നിറയവെ

സൗന്ദര്യമായെന്തും മഴയിൻ കാഴ്ചകളെ
ആസ്വാദലഹരിയിൽ ആറാടുന്നു.
മഴത്തുള്ളികൾ അമ്മയാകുന്ന പ്രകൃതി
മടിത്തട്ടിൽ വന്നെത്തി ചാഞ്ചാടി ഉല്ലസിക്കുന്നു.
ഇത്തരം സൗന്ദര്യം നാം കാണുവാൻ കഴിയുന്ന
തെപ്പോഴെന്നാൽ അത് അമ്മയും കുഞ്ഞും
തമ്മിലുള്ള സ്നേഹബന്ധമാണ്.

അനഘ എസ്സ് എ
8 E സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത