വാനിൽ നിലാവ് വിതറികൊണ്ട്
കാറ്‍മേഘങ്ങളെ തഴുകി തളരവേ
പഞ്ഞി കെട്ടുകൾതോറും മഞ്ഞുതുള്ളികൾ
ആനന്ദലഹരി ഒഴുകവെ
ഉല്ലാസതിമിർപ്പിൽ ആറാടി
മേഘത്തിൻ അടിത്തട്ടിൽ
മുത്തുമണികൾ ചിതറികോണ്ട്
വാനിങ്കൾ നിറക്കവേ
പവിഴംപോലുള്ള മുത്തുകൾ
വാരി മാനത്തിൽ വിതറികാെണ്ട്
ഉല്ലാസഭതരിതയായമഞ്ഞതുള്ളികൾ
ഭൂമിയിൽ പതിക്കവെ
തരുക്കൾ ചില്ലകൈയുകളാട്ടി
ആനന്ദലഹരിയിൽ മുഴുകവെ
മലരുകളാൽ നിറഞ്ഞ ഉദ്യാനത്തിൽ
തേൻ നുകരാൻ വരുന്ന വണ്ടുകളെ
കാത്തിരിക്കും നേരം മുത്തുമണി
പൂവിൻ മിഴികളിൽ നിറയവെ
സൗന്ദര്യമായെന്തും മഴയിൻ കാഴ്ചകളെ
ആസ്വാദലഹരിയിൽ ആറാടുന്നു.
മഴത്തുള്ളികൾ അമ്മയാകുന്ന പ്രകൃതി
മടിത്തട്ടിൽ വന്നെത്തി ചാഞ്ചാടി ഉല്ലസിക്കുന്നു.
ഇത്തരം സൗന്ദര്യം നാം കാണുവാൻ കഴിയുന്ന
തെപ്പോഴെന്നാൽ അത് അമ്മയും കുഞ്ഞും
തമ്മിലുള്ള സ്നേഹബന്ധമാണ്.