ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/വ്യക്‌തി ശുചിത്വം ആരോഗ്യത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാലടി/അക്ഷരവൃക്ഷം/വ്യക്‌തി ശുചിത്വം ആരോഗ്യത്തിന് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/വ്യക്‌തി ശുചിത്വം ആരോഗ്യത്തിന് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്‌തി ശുചിത്വം ആരോഗ്യത്തിന്

ലോകം ഇപ്പോൾ കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. അതിൽ നിന്നും നമുക്ക് മുക് തി നേടിയേ മതിയാവൂ.അതിനാൽ നമ്മൾ മനസ്സുകൊണ്ട് ഒന്നായി നിൽക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം. ഓരോ മനുഷ്യ ജീവനും വളരെ വിലപ്പെട്ടതാണ്. അത് നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.കഴിവതും വീട്ടിൽ തന്നെ ഇരിക്കുക. വ്യക്‌തി ശുചിത്വം പാലിക്കുകയാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം. എപ്പോഴും കൈ-കാലുകളും മുഖവും സോപ്പുപയോഗിച്ച്കഴുകുകയുംവൃത്തിയുള്ള വസ്ത്രം ധരിക്കുകയും വേണം. ശാരീരിക അകലം പാലിച്ചും വ്യക്‌തി ശുചിത്വം പാലിച്ചും ഈ അസുഖത്തെ ഒരു പരിധി വരെ ചെറുത്തു നിർത്താൻ നമുക്ക് കഴിഞ്ഞു.ഇത്തരം പ്രതിരോധപ്രവർത്തനങ്ങളിലൂടെ ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയിമെന്ന് നമുക്ക് പ്രത്യാശിക്കാം.

Akhishad
9 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം