മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്
പൊതുവായി നമ്മുടെ രാജ്യത്തിലെ പൗരന്മാരെ പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തിലെ പൗരന്മാരെയും ഡിജിറ്റൽ സാക്ഷരത ധാർമിക മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കാതെ ഡിജിറ്റൽ വിഭജനം കുറച്ചു വിവര സാങ്കേതിക നൈപുണ്യങ്ങൾ വളർന്നു വരുന്ന വിദ്യാർത്ഥികളിൽ വളർത്തി കൊണ്ട് വരുന്നതിനുള്ള കൂട്ടായ്മ. ഹൈടെക് വിദ്യാലയങ്ങളിലെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് മർകസ് എച്ച്എസ്എസിലും 2017 മുതൽ പ്രവർത്തനമാരംഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻറെ ഭാഗമായി ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും അതുപയോഗപ്പെടുത്തി പഠന പഠനേതരപ്രവർത്തനങ്ങൾ സജീവമാക്കുകയും ക്ലബ് വഴി ചെയ്യുന്നു. ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ അഞ്ച് മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്. ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത് പ്രത്യേക അഭിരുചി പരീക്ഷ വഴിയാണ്. മികവു പുലർത്തുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് അംഗീകാരമായി ലഭിക്കുന്നു. സ്കൂൾ തലത്തിൽ മികവു പുലർത്തുന്നവരെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പ്രത്യേക പരീശീലനം നൽകുന്നു. വിവര സാങ്കേതിക മേഖലയിലെ തുടർപഠനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ശിലപാകുന്നു. മർകസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-22 അധ്യയന വർഷ ബാച്ചിൽ 38 കുട്ടികളും 2020-23 അധ്യയന വർഷ ബാച്ചിൽ 40 കുട്ടികളും അംഗങ്ങളാണ്. സ്കൂൾ എസ് ഐ ടി സി ശ്രീ. മുഹമ്മദ് സാലിം എൻ കെ, ശ്രീ മുഹമ്മദ് നജീബ് യു പി എന്നിവർ മാസ്റ്റർമാരായി പ്രവർത്തിക്കുന്നു.
ലിറ്റിൽകൈറ്റ്സ് സബ് ജില്ലാ ക്യാമ്പ്
2018-2019 കുന്ദമംഗലം സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മർകസ് ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ മാസ്റ്റർ ട്രൈനർ കെ ജെ പോൾ, ഭവാനി നേതൃത്വം നൽകി. വിവിധ ഹൈസ്കൂളുകളിൽ നിന്നായി മുപ്പതോളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത 2 വിദ്യാർഥികൾ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞടുക്കപ്പെട്ടു.
അഭിരുചി പരീക്ഷ 21
ലിറ്റിൽ കൈറ്റ്സ് ഐ സി ടി ക്ലബ്ബിലേക്ക് പഠിതാക്കളെ തെരെഞ്ഞെടുക്കുന്നത് വിദ്യാർത്ഥികളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷ വഴിയാണ്. കോവിഡ് കാരണം പൊതു വിദ്യാലങ്ങൾ അടഞ്ഞു കിടന്നപ്പോൾ നടത്താൻ സാധിക്കാതിരുന്ന അഭിരുചി പരീക്ഷ നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നതിന് ശേഷം നടത്തുകയുണ്ടായി. 2020-2023 ബാച്ചിലേക്കുള്ള പഠിതാക്കളെ തെരെഞ്ഞെടുത്തത് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് 2021 നവംബർ 27ന് ശനിയാഴ്ച കൈറ്റ് തയ്യാറാക്കിയ പരീക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചു കൊണ്ടായിരുന്നു പരീക്ഷ നടത്തിയത്. മുഴുവൻ രജിസ്റ്റർ ചെയ്ത കുട്ടികളും പരീക്ഷ അഭിമുഖീകരിച്ചതിന് ശേഷം കുട്ടികളുടെ ഉത്തരങ്ങൾ അടങ്ങിയ സ്വിപ് ഫയൽ ലിറ്റിൽ കൈറ്റ്സ് പോർട്ടലിൽ അപ് ലോഡ് ചെയ്തു. കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യത്തെ ക്ലാസ് നൽകിയിരുന്നത് ആനിമേഷൻ മേഖലകളിൽ നിന്നായിരുന്നു. ട്യുപ്പിട്യൂബ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകളാണ് ആദ്യം നൽകിയിരുന്നത്. ഡിസംബർ - ജനുവരി മാസങ്ങളിൽ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ, പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
ക്ലാസ് ആരംഭം.
2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി യുടെ അധ്യക്ഷത വഹിച്ചു. എസ് ഐ ടി സി മുഹമ്മദ് സാലിം പദ്ധതി അവതരിപ്പിച്ചു. ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരുന്ന വിവിധ സംശയങ്ങൾക്ക് കൈറ്റ് മാസ്റ്റർമാർ മറുപടി നൽകി. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് നന്ദി അറിയിച്ചു.
പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം എ.ഇ.ഒ നൽകി.
47061-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47061 |
യൂണിറ്റ് നമ്പർ | LK47061 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്നമംഗലം |
ലീഡർ | മുഹമ്മദ് ഫിജാസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് നജീബ് യു പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മുഹമ്മദ് സാലിം എൻ കെ |
അവസാനം തിരുത്തിയത് | |
12-02-2022 | 47061 |
ലിറ്റിൽ കൈറ്റ്സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കാളികളായി. 2022 ജനുവരി 15ന് ശനിയാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്പ് വളരെ ലളിതമായി ആണ് സംഘടിപ്പിച്ചത്. ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. എ പി അബ്ദുൽ ജലീൽ, അബ്ദുൽ റഹ്മാൻ ആശംസകൾ അറിയിച്ചു.
പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച് ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്പിലെ ഉള്ളടക്കം. ക്യാമ്പിന് മുന്നോടിയായി ഈ മേഖലകളിൽ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ്, മുഹമ്മദ് സാലിം എൻ കെ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്പുകൾ സംഘടിപ്പിച്ചത്.
കൈറ്റ് മാസ്റ്റർ തന്റെ മൊബൈൽ സ്ക്രീൻ കാസ്റ്റ് സങ്കേതം ഉപയോഗപ്പെടുത്തി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു മൊബൈലിൽ പടങ്ങൾ വരയ്ക്കുന്ന ആപ്പ്, കാൽക്കുലേറ്റർ ആപ്പ് പ്രദർശിപ്പിച്ചു. ഇത്തരങ്ങൾ ആപ്പുകൾ മൊബൈൽ ആപ്പ് ഇൻവെന്ററി പ്രോഗ്രാമിന്റെ സഹായത്താൽ നമുക്ക് നിർമിക്കാം എന്നത് കുട്ടികൾക്ക് നവ്യാനുഭവമായി. ഇങ്ങനെ ഉള്ള നൈപുണ്യങ്ങൾ നമുക്ക് ആർജിച്ചെടുക്കാം എന്ന പ്രത്യാശ നൽകി. സ്കൂൾ വിക്കി എഴുത്ത്, സ്കൂൾ ഡിജിറ്റൽ മാഗസിൻ എന്നിവയെക്കുറിച്ചു വിശദീകരിച്ചു.
ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. പഠന ശിബിരം സമാപന വേളയിൽ സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും ലിറ്റിൽ കൈറ്റ്സ് മുൻ സ്കൂൾ കൈറ്റ് മാസ്റ്ററും ആയിരുന്ന സി പി ഫസൽ അമീർ അംഗങ്ങളുമായി സംവദിച്ചു. തുടർന്ന് ആനിമേഷൻ മേഖലയിൽ നിന്നും സ്ക്രാച് പ്രോഗ്രാം മേഖലയിൽ നിന്നും തുടർ പ്രവത്തനങ്ങൾ നൽകി പ്രവർത്തനം പൂർത്തീകരിക്കാനുതകുന്ന നിർദ്ദേശങ്ങൾ നൽകി കൃത്യം 4.30ന് ക്യാമ്പ് സമാപിച്ചു.