ജി.എൽ.പി.എസ് മാമ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്.
ജി.എൽ.പി.എസ് മാമ്പുഴ | |
---|---|
വിലാസം | |
മാമ്പുഴ ജി.എൽ.പി.എസ് മാമ്പുഴ , കരുവാരകുണ്ട് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04931 284898 |
ഇമെയിൽ | mampuzhaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48520 (സമേതം) |
യുഡൈസ് കോഡ് | 32050300402 |
വിക്കിഡാറ്റ | Q64565908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 153 |
പെൺകുട്ടികൾ | 154 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമണി പി പി |
പി.ടി.എ. പ്രസിഡണ്ട് | നിജേഷ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ പി |
അവസാനം തിരുത്തിയത് | |
10-02-2022 | 32050300402 |
ചരിത്രം
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്. പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടും ബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വ ത്തിൽ കെട്ടിടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വി ഭാഗവും തു ടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷി താക്കളുടെ ചിരകാല ആവശ്യമാണ്. പ്രസ്തുത ആവശ്യത്തിലേക്കായി അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങിയിട്ടിട്ടുമുണ്ട്. നിലമ്പൂർ താലൂക്കിൽ, കാളികാവ് ബ്ലോക്കിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1973ലാണ് ആരംഭിച്ചത്. ആരംഭകാലത്ത് മാമ്പുഴ മദ്രസ കെട്ടിടത്തിലായിരുന്നു. പിൽക്കാലത്ത് സുമനസ്സുകളായ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തം സ്ഥലവും ക്രമത്തിൽ കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭിച്ചു. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പതിനഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ
പഠനം നടത്തുന്നു.ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി,മാവ്,
അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു.
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ
കുട്ടിപ്പാ൪ക്ക്,വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ(ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,
പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯) എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്.
എസ് എസ് എ, എം എൽ എ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ
സഹകരണത്തോടെ ഭൗതിക സൗകര്യത്തിൽ ഈ അടുത്ത കാലത്ത് വലിയ പുരോഗതിയുണ്ടാക്കാനായി.
പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ജി.എൽ.പി.എസ് മാമ്പുഴ
സ്ഥാപിതം 1973
പ്രധാനാധ്യാപകർ - അന്നു മുതൽ ഇന്നു വരെ
ക്രമനമ്പർ | പേര് | സേവനകാലം | |
From To | |||
1 | അപ്പുക്കുട്ട പണിക്കർ | 8.10.1973 | 4.3.1974 |
2 | ,വി.കെ കൃഷ്ണൻ | 5.4.1973 | 15.7.1974 |
3 | എം മുഹമ്മദ് ഇബ്രാഹിം | 16.7.1974 | 21.9.1976 |
4 | കെ പ്രഭാകരൻ | 22.9.1976 | 30.4.1992 |
5 | എ കുഞ്ഞുകുട്ടൻ | 3.6.1992 | 20.10.1992 |
6 | പി.കെ ശശിധരൻ | 22.10.1992 | 30.4.1997 |
7 | ഇ.വി മാധവൻ | 4.6.1997 | 30.4.2002 |
8 | എ.ഷൺമുഖൻ | 5.6.2002 | 30.4.2003 |
9 | തോമസ്. കെ.സി | 5.6.2003 | 30.5.2005 |
10 | വത്സകുമാരി | 30.5.2005 | 30.4.2010 |
11 | അല്ലി ഇകെ | 11.5.2020 | 30.4.2015 |
12 | രമണി പിപി | 3.6.2015 | .. |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ തുവ്വൂരിനും കരുവാരകുണ്ടിനും ഇടയിൽ മാമ്പുഴ അങ്ങാടിയിൽ നിന്നും ഐലാശ്ശേരി റോഡിലാണ് മാമ്പുഴ സ്കൂൾ സ്ഥിതിചെയ്യുന്നത്
{{#multimaps:11.12130,76.31234 |zoom=13}}