സെന്റ് ജോസഫ്‌സ് എൽ പി സ്ക്കൂൾ വാടേൽ നായരമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephswadal (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് എൽ പി സ്ക്കൂൾ വാടേൽ നായരമ്പലം
വിലാസം
നായരമ്പലം

നായരമ്പലം പി.ഒ.
,
682509
,
എറണാകുളം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽstjosephswadal@gmail.com
കോഡുകൾ
സ്കൂൾ കോഡ്26528 (സമേതം)
യുഡൈസ് കോഡ്32081400206
വിക്കിഡാറ്റQ99509929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംനായരമ്പലം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ജെയിൻ സിറിയാക്കോസ്
പി.ടി.എ. പ്രസിഡണ്ട്രേശ്ശ്മ ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്ബെൻസി
അവസാനം തിരുത്തിയത്
10-02-2022Stjosephswadal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

പൗര ജീവിതത്തിൻറെ നാരായവേര് വിദ്യാഭ്യാസം ആണെന്ന് മഹാനായ പ്ലേറ്റോ പറഞ്ഞിട്ടുണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എത്ര പറഞ്ഞാലും മതിയാകില്ല. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിതനാകാനും യുക്തിഭദ്രമായി ചിന്തിക്കാനും കഴിവുകൾ വികസിപ്പിച്ചെടുക്കാനും സഹജീവികളെ സ്നേഹിക്കാനും അവർക്ക് നന്മ ചെയ്യാനും മനുഷ്യന് വിദ്യാഭ്യാസം കൂടിയേതീരൂ

കേരളത്തിൽ എറണാകുളം ജില്ലയുടെ പടിഞ്ഞാറുവശത്തായി അറബിക്കടലിനും കായലുകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന 25 കി.മീ നീളവും ശരാശരി നാല് കി .മീ വീതിയുമുള്ള ഒരു ദ്വീപാണ് വൈപ്പിൻ ദ്വീപ് ഇതിൻ്റെ ഏകദേശം മധ്യഭാഗത്തായി നായരമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു ഈ പഞ്ചായത്തിലാണ് വാടേൽ സ്കൂൾ

സ്ഥാപകൻ: റവ ഫാ മാർക്കൂസ് ഫെർണാണ്ടസ്

1891  മുതൽ 1893 വരെ വാടേൽ ഇടവകയിൽ ശുശ്രൂഷ അർപ്പിച്ചത് ബഹു  മാർക്കോസ് ഫെർണാണ്ടസ്  അച്ഛനായിരുന്നു. ഒരുദിവസം അദ്ദേഹം ഇടവകാംഗങ്ങളുടെ ഒരു പൊതുയോഗം വിളിച്ചുകൂട്ടി. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാലയത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം അവരോട് സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും എത്രയും വേഗം ഒരു വിദ്യാലയം ആരംഭിക്കണമെന്ന തീരുമാനിച്ചു. അതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകാൻ യോഗം ബഹു മാർ ക്കൂസ് അച്ഛനെ ചുമതലപ്പെടുത്തി. അദ്ദേഹം അതിരൂപതയിൽ നിന്നും സർക്കാരിൽ നിന്നും അനുവാദം വാങ്ങിച്ചു.

ആദ്യവിദ്യാലയം 1892

ബഹു തോമാ കത്തനാർ വാങ്ങിച്ച സ്ഥലത്ത് ബഹു മാർ ക്കൂസ് ഫെർണാണ്ടസ് അച്ഛൻ 1892ൽ ഒരു ചെറിയ വിദ്യാലയം ആരംഭിച്ചു വെട്ടുകല്ലുകൊണ്ട് തറ നിർമ്മിച്ചു. അടക്കാ മരത്തിൻറെ കുറ്റികൾ ഉറപ്പിച്ചു അവ പനമ്പുക്കൊണ്ട് മറച്ചു മേൽക്കൂര   ഓലമേഞ്ഞു. വിശുദ്ധ യൗസേപ്പിന്റെ പേരാണ് വിദ്യാലയത്തിന് അദ്ദേഹം നൽകിയത് സെൻറ് ജോസഫ് എൽപി രണ്ട് ഡിവിഷനുകളിലായി ഒന്നാം ക്ലാസ് ആരംഭിച്ചു

സെൻറ് ജോസഫ് ക്രിസ്ത്യൻ സ്കൂൾ സംഘം

1922 മുതൽ 1927 വരെ വാടേൽ പള്ളിയുടെ വികാരി ബഹു  ഇമ്മാനുവൽ ദി പിയെദാദ് അച്ഛനായിരുന്നു. അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നതിനും സാമ്പത്തിക വരുമാനം കണ്ടെത്തുന്നതിനുമായി അദ്ദേഹം ഇടവക ജനങ്ങളുടെ  ഒരു പൊതുയോഗം വിളിച്ചുകൂട്ടി യോഗത്തിൽ സംബന്ധിച്ചവർ ഇതിനുവേണ്ടി ഒരു പ്രത്യേക സംഘം ആരംഭിക്കണമെന്ന് തീരുമാനിച്ചു 1923  ആരംഭിച്ച ആ സംഘത്തിൻറെ പേരാണ് നായരമ്പലം വാടയിൽ റോമൻ കത്തോലിക്കാ സെൻറ് ജോസഫ്  ക്രിസ്ത്യൻ സ്കൂൾ സംഘം താഴെപ്പറയുന്നവരെ അതിൻറെ ഭാരവാഹികളായി തെരഞ്ഞെടുത്തു 1 തന്നിപ്പിള്ളി പൈലി  തൊമ്മൻ

2 മനക്കിൽ ചാക്കു മിഖായേൽ

3 താന്നിപ്പിള്ളി തൊമ്മൻ പത്രോസ്

4 പനക്കൽ വറീത് തൊമ്മൻ

5 അറക്കൽ മാത്തു ഔസേപ്പ്

6 പവ്വോത്തിത്തറ ശൗരിയാർ ചാണ്ടി

7അറക്കൽ ചാക്കു കുര്യൻ

8അറക്കൽ മാത്തു ശൗരി

9 തന്നിപ്പിള്ളി തൊമ്മൻ വർക്കി

10 കാനപ്പിള്ളി ഔസേപ്പ് ആഗസ്തി

ആദ്യകാലങ്ങളിൽ സെൻറ് ജോസഫ് ക്രിസ്ത്യൻ സ്കൂൾ സംഘം വളരെ നല്ലരീതിയിൽ പ്രവർത്തിച്ചു നായരമ്പലം പ്രദേശത്തുള്ള നാനാജാതിമതസ്ഥർ കുറിയിൽ ചേർന്നു  കുറിയിൽ നിന്നു ലഭിച്ച ആദായം കൊണ്ടും പള്ളിയിൽ നിന്നുള്ള വരുമാനം കൊണ്ടും  സ്ഥലങ്ങൾ വാങ്ങി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.06293,76.21550|zoom=18}}