ജി.എൽ.പി.എസ് കുമരംപുത്തൂർ
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കുമരംപുത്തൂർ വട്ടമ്പലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കുമരംപുത്തൂർ | |
---|---|
വിലാസം | |
കുമരംപുത്തൂർ കുമരംപുത്തൂർ പി.ഒ. മണ്ണാർക്കാട് കോളേജ്. , 678583 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04924 230032 |
ഇമെയിൽ | glpskumaramputhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21820 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസമ്മ എൻ കെ |
അവസാനം തിരുത്തിയത് | |
09-02-2022 | 21820 |
ചരിത്രം
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് വടശ്ശേരിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായി തുടർന്ന ആദ്യ കാലഘട്ടത്തിൽ കുഞ്ഞഹമ്മദ് മൗലവി ആയിരുന്നു അദ്ധ്യാപകൻ. ഫസ്റ്റ് മാസ്റ്റർ സെക്കന്റ് മാസ്റ്റർ എന്നിങ്ങനെയാണ് സാങ്കേതികമായി അദ്ധ്യാപകർ അറിയപ്പെട്ടിരുന്നത്. 11 മണി മുതൽ നാലരവരെ ആയിരുന്നു സമയക്രമം. നിലവിലുള്ള അധ്യാപകർ ലീവിൽ പോകുമ്പോൾ തൊട്ടടുത്ത വിദ്യാലയമായ അരിയൂർ ബോർഡ് സ്‌കൂളിലെ അധ്യാപകർ വന്ന് സ്‌കൂൾ നടത്തണമായിരുന്നു. മകരക്കൊയ്ത്തു കാലത്ത് സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നതായി രേഖകളിൽ കാണുന്നു.
1940 കളിൽ മഠത്തിൽ ശങ്കരൻ നായർ , അപ്പു മാസ്റ്റർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ശ്രീ. പി കെ നാരായണൻ പണിക്കർ ഹെഡ്മാസ്റ്ററായി ദീർഘകാലം ഇവിടെ പ്രവർത്തിച്ചു. സ്കൂളിൽത്തന്നെ താസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സ്കൂൾ ഓടിട്ട കെട്ടിടമാക്കി മാറ്റി. ഏകാധ്യാപക വിദ്യാലയമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഈ കാലഘട്ടത്തിൽ മൂന്നാംതരം വരെയുള്ള ക്ലാസ്സുകളായി ഉയർന്നു. 1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- പ്രീ - പ്രൈമറി മുതൽ 4 വരെ അധ്യയനം സാധ്യമാകുന്ന കെട്ടിട സമുച്ചയം.
- മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട്
- മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ആണ്
- കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് - ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ
- ഐടി ലാബ്
- ആമ്പൽ കുളത്തോടുകൂടിയ ജൈവ വൈവിധ്യ ഉദ്യാനവും കൃഷിത്തോട്ടവും
- കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് സൗകര്യങ്ങൾ
- ജലസമൃദ്ധമായ കിണർ - പൈപ്പ് കണക്ഷൻ
- വിശാലമായ കളിസ്ഥലം.
- സ്കൂൾ ലൈബ്രറി - ക്ലാസ് റൂം ലൈബ്രറികൾ.
- വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.985151461689538, 76.42584716063698|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|