വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20255 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി
വിലാസം
വേങ്ങശ്ശേരി

വേങ്ങശ്ശേരി
,
വേങ്ങശ്ശേരി പി.ഒ.
,
679516
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0466 2241258
ഇമെയിൽvkmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20255 (സമേതം)
യുഡൈസ് കോഡ്32060800113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ209
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത. ടി
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ. ടി
എം.പി.ടി.എ. പ്രസിഡണ്ട്ശോഭ
അവസാനം തിരുത്തിയത്
09-02-202220255


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ വേങ്ങശ്ശേരി എന്ന ഗ്രാമത്തിൽ വി. കെ. എം. യു. പി. സ്കൂൾ 1948- ൽ സ്ഥാപിതമായി. ഇറ്റാം വീട്ടിൽ ഐ.എസ്.കെ. മേനോനാണ് സ്കൂൾ നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിയതെങ്കിലും മുൻ മേനേജർ ആയിരുന്ന ശ്രീ. കിഴക്കുംകര തെയ്യുണ്ണി നായരാണ് സ്കൂൾ നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. പ്രാരംഭഘട്ടത്തിൽ 6,7,8 എന്നീ ക്ലാസ്സുകളടങ്ങിയ യു.പി. വിഭാഗമാണ്   ഇവിടെ ഉണ്ടായിരുന്നത്.1953-ൽ എൽ. പി. വിഭാഗം കൂടി ആരംഭിച്ചു. ജാതി-മത ചിന്തകൾ കഠിനമായി നിലനിന്നിരുന്ന അക്കാലത്ത് ഇതിനെല്ലാം അതീതമായി പ്രവർത്തിക്കാൻ സ്കൂളിന്റെ ആഗമനം സഹായകമായി. വള്ളിക്കാട്ട് കുട്ടൻനായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം. ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.1948 - ൽ  നടന്ന കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 74 ആണ്ടുകൾ വിജയകരമായി പൂർത്തീകരിച്ച ഈ വിദ്യാലയം ഇന്ന് സബ് ജില്ലാതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് ക്ലാസ് റൂം
  2. സ്മാർട്ട് ടിവി
  3. ടൈൽ പതിച്ച നിലം
  4. ഇന്റർലോക്ക് പതിച്ച അങ്കണം
  5. കുട്ടികൾക്കുള്ള പാർക്ക്
  6.   മികച്ച ടോയ്‌ലറ്റ് സൗകര്യം
  7. പൂന്തോട്ടം
  8. സ്‌കൂൾ  ബസ് സൗകര്യം
  9. റോബോട്ടിക് ആൻഡ് കമ്പ്യൂട്ടർ ലാബ്
  10. പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (16കിലോമീറ്റർ)

* തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ

*നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം{{#multimaps:10.83240811598083, 76.44898736177896|zoom=18}}