ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/സൗകര്യങ്ങൾ

22:18, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16057 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ എന്ന താൾ സൃഷ്ടിച്ചു)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൂളിനുണ്ട്. സൗകര്യമുള്ള ഡൈനിംഗ് ഹാളോടു കൂടിയ പാചകപ്പുര സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി എഴുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സയൻസ് ലാബ് ആണ് മറ്റൊരു പ്രത്യേകത.

പ്രഥമ കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, തെരുവത്ത് രാമൻ പുരസ്കാരം, പി.ആർ നമ്പ്യാർ പുരസ്കാരം, കടത്തനാട്ട് മാധവി അമ്മ പുരസ്കാരം,സത്യാര്ത്ഥിപുരസ്കാരം എന്നിവ ലഭിച്ച മികച്ച ലൈബ്രറി ഉണ്ട്.. എല്ലാ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രേറിയന്മാരുള്ള ക്ലാസ് ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരിക്കുന്നു. കിട്ടുന്ന മുറയ്ക്ക് നല്ല റീഡിംഗ് റൂമോടെയുള്ള ലൈബ്രറിയാവും.

24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കുന്ന ജലസംഭരണി വിദ്യാലയത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതയാണ് . ക്യാമ്പസ് തന്നെ പഠനവിഭവമാക്കുന്ന ചരിത്ര പാർക്കും ശലഭോദ്യാനവുമാണ് മറ്റൊരു പ്രത്യേകത .മികച്ച സംവിധാനങ്ങളോടെയുള്ള ജിംനേഷ്യം വിദ്യാലയത്തിലുണ്ട് . കൂടാതെ ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന പ്രത്യേക ടോയ്‌ലറ്റ്‌,രോഗലക്ഷണം കാണിക്കുന്നവർക്ക് കരുതൽ നല്കാൻ സിക്ക് റൂം എന്നിവയും മനസികപിന്തുണ ആവശ്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് സെന്ററും ഇവിടെ ഉണ്ട്.