എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29359 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Love Light Learn

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ്. ഇടുക്കി ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ തണലിൽ കുടികൊള്ളുന്ന ഈ വിദ്യാലയം തൊടുപുഴയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളുടെ മാതൃവിദ്യാലയമാണ്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻറ്റിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ പ്രൗഢി കൂടിയാണ്.

എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ
വിലാസം
തൊടുപുഴ

തൊടുപുഴ പി.ഒ.
,
ഇടുക്കി ജില്ല 685584
,
ഇടുക്കി ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04862 220570
ഇമെയിൽssupsthodupuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്29359 (സമേതം)
യുഡൈസ് കോഡ്32090701008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ690
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് റ്റി. എൽ.
പി.ടി.എ. പ്രസിഡണ്ട്പ്രിൻസ് അഗസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ഡിംപിൾ വിനോദ്
അവസാനം തിരുത്തിയത്
08-02-202229359


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്.

2001 ൽ ഈ വിദ്യാലയം സമ്പൂർണ്ണ യുപി സ്കൂളായി ഉയർത്തി. മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഏഴു ക്ലാസുകളിലെ 21 ഡിവിഷനുകളിലായി എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു.. വിപുലമായ ഭൗതിക സാഹചര്യങ്ങളും, സൗകര്യങ്ങളും, പശ്ചാത്തല സൗകര്യങ്ങളും വിദ്യാലയത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു. കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് , മ്യൂസിക് , ഡാൻസ്, ഓർഗൻ, തബല, കരാട്ടെ, ഡ്രോയിങ്, വർക്ക് എക്സ്പീരിയൻസ് എന്നിവയ്ക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ, സ്കൂൾ ഹെൽത്ത് നേഴ്സിൻ്റെ സേവനം, വിപുലമായ ലാബ്, ലൈബ്രറി സൗകര്യങ്ങൾ, കുട്ടികൾക്ക് കൗൺസിലിംഗ് എന്നിവ സെൻ്റ്റ് സെബാസ്റ്റ്യൻസിൻ്റെ പ്രത്യേകതകളാണ്.

യു പി ക്ലാസ്സുകളിൽ മലയാളത്തിനു പുറമേ സംസ്കൃതവും, എൽപി ക്ലാസ്സുകളിൽ അറബിയും ഒന്നാം ഭാഷയായും പഠിപ്പിക്കുന്നു

ഭൗതികസൗകര്യങ്ങൾ

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഴമ നഷ്ടപ്പെടുത്താതെ പൂർണ്ണമായും ടൈൽ പാകിയതും , സ്മാർട്ട് ക്ലാസ് റൂമുകളോടു കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും , വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഇതോടൊപ്പം ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റ് കോപ്ലക്‌സും, പ്യൂരിഫയ്ഡ് വാട്ടർ കൂളറും, അത്യാധുനിക പാചകപുരയും കുട്ടികളുടെ ആരോഗ്യ ജീവിതത്തിന് കരുത്തേകുന്നു.

മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിലൂടെ കരുത്തുറ്റ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് സ്കൗട്ട് & ഗൈഡ്സ് , JRC , DCL , KCSL . കൂടാതെ കുട്ടികളിൽ ജീവിത നൈപുണ്യ ശേഷികൾ വളർത്തുന്നതിനും , സാമൂഹ്യ- കാർഷിക- ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപെടുന്നതിനും , പുത്തൻ മനോഭാവങ്ങൾ വളർത്തുന്നതിനുമായി മലയാള മനോരമ നല്ലപാഠം , മാതൃഭൂമി സീഡ് പദ്ധതികൾ കുട്ടികളുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. സഹജീവികളോടും , സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങൾ മനസിലാക്കി ലൈഫ് സ്കിൽ നേടാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

മുൻ സാരഥികൾ

കഴിഞ്ഞകാലങ്ങളിൽ സ്കൂളിനെ നയിച്ചവർ
ക്രമനമ്പർ പേര് കാലഘട്ടം
1 Fr.പോൾ ചിറമേൽ (01/07/1951 - 31/05/1952 )
2 Fr.ജോസഫ് താഴത്തു വീടിൽ 01/06/1952 - 31/05/953
3 Fr.ജോസഫ് മണവാളൻ 01/06/1953 - 30/11-/956
4 ശ്രീ എ. ചാണ്ടി 01/12-/956 - 31/03/967
5 ശ്രീ സി.ദേവസ്യ 01/04/1967 - 03/05/1970
6 ശ്രീ കെ.കെ ജോസഫ് 04/05/1970 - 31/03/985
7 ശ്രീ സി.വി.ജോർജ് 01/04/1985 - 31/03/1988
8 ശ്രീ കെ.വി.ജോണ് 01/05/1988 - 31/03/1993
9 ശ്രീ റ്റി.സി.ലൂക്ക 01/04/1993 - 31/05/1999
10 ശ്രീ എ.ൻ.എ ജയിംസ് 01/06/1999 - 31/03/2000
11 Sr. ഡാൻസി പി ജെ S H 01/04/2000 - 31/03/2007
12 Sr. ആൻസലറ്റ് S H 01/04/2007 - 31/03/2014
13 ശ്രീ ദേവസ്യാച്ചൻ പി എം 01/04/2014 - 31/03/2017
14 ശ്രീ ജയ്സൺ ജോർജ് 01/04/2017 - 31/03/2020
15 ശ്രീ റ്റി എൽ ജോസഫ് 01/04/2020 - ഇപ്പോൾ വരെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ അനൂപ് ധന്വന്തരി
  • ഡോക്ടർ പീറ്റർ അബ്രഹാം
  • (late) ജോൺസൻ വെള്ളാപുഴ
  • അഡ്വക്കേറ്റ് ഹനീഫ റാവുത്തർ
  • ജോസ് മഠത്തിൽ
  • ബിബിൻ ജോർജ്
  • മീര രാജേഷ്

നേട്ടങ്ങൾ .അവാർഡുകൾ.

'''തൊടുപുഴ സബ് ജില്ല കലോത്സവം 2019-20'''

  • എൽപി കലോത്സവം ഓവറോൾ 1st
  • യുപി കലോത്സവം ഓവറോൾ 2nd
  • അറബി കലോത്സവം ഓവറോൾ 1st
  • സംസ്കൃത കലോത്സവം ഓവറോൾ 1st
കലോത്സവം ഓവറോൾ


ഇടുക്കി ജില്ലാ കലോത്സവം 2019-20

  • സംസ്കൃതോത്സവം ഓവറോൾ 2nd

തൊടുപുഴ സബ് ജില്ല ശാസ്ത്രമേള 2019-20

എൽ പി വിഭാഗം

  • സോഷ്യൽ സയൻസ് ഓവറോൾ 1st
  • സയൻസ് ഓവറോൾ 2nd
  • ഗണിതം ഓവറോൾ 2nd
  • പ്രവർത്തിപരിചയം ഓവറോൾ 2nd

യുപി വിഭാഗം

  • സോഷ്യൽ സയൻസ് ഓവറോൾ 1st
  • സയൻസ് ഓവറോൾ 1st
  • പ്രവർത്തിപരിചയം ഓവറോൾ 1st
  • ഗണിതം ഓവറോൾ 2nd
  • IT ഓവറോൾ 3rd

തൊടുപുഴ ഉപജില്ലാ കായികമേള 2019 - 20

sports overall
  • എൽപി ഓവറോൾ ഫസ്റ്റ്
  • യുപി ഓവറോൾ ഫസ്റ്റ്

ചാമ്പ്യൻഷിപ്പ്IMG20191031192104.resized

  • എൽ പി കിഡ്സ് ബോയ്സ് & ഗേൾസ്
  • യു പി കിഡീസ് ബോയ്സ് & ഗേൾസ്

മറ്റു പുരസ്കാരങ്ങൾ

  • കേരള വനം - വന്യജീവി - വനമിത്ര പുരസ്കാരം - 2014
  • ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016
  • ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016
  • മലയാള മനോരമ നല്ലപാഠം 2014 - 2015IMG20191031192104.resized
  • മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012
  • മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012
  • മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2010 – 2011
  • മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ഇടുക്കി ജില്ല 2012 - 2013
  • മലയാള മനോരമ മഴവിൽ സമ്മാനം 2016

വഴികാട്ടി

{{#multimaps:9.894730231266678,76.70814196344968|zoom=16}}










Follow us on Facebook https://www.facebook.com/ssupschoolthodupuzha