GOVT UPS CHEMMANATHUKARA
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
GOVT UPS CHEMMANATHUKARA | |
---|---|
വിലാസം | |
ചെമ്മനത്തുകര ടി.വി.പുരം പി.ഒ. , 686606 , കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 10 - 1924 |
വിവരങ്ങൾ | |
ഫോൺ | 04829 210433 |
ഇമെയിൽ | gupsckara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45254 (സമേതം) |
യുഡൈസ് കോഡ് | 32101300501 |
വിക്കിഡാറ്റ | Q87661322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീമ.ജെ ദേവൻ |
പി.ടി.എ. പ്രസിഡണ്ട് | വി.വി. കനകാംബരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ പ്രഭാഷ് |
അവസാനം തിരുത്തിയത് | |
07-02-2022 | Asokank |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കേരള നവോത്ഥാനചരിത്രത്തിലെ നിർണ്ണായക സംഭവമായ വൈക്കം സത്യാഗ്രഹ കാലഘട്ടമായ 1924 ഒക്ടോബർ മാസം 6-ാം തീയതി ആണ് ഈ വിദ്യാലയം ഹരിശ്രീ കുറിച്ചത് . ശ്രീനാരായണഗുരുവിൻറെ ആഗ്രഹപ്രകാരമാണ് വിദ്യാലയം ആരംഭിച്ചത്...
ചരിത്രം
1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ യു പി സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്. സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. യുഗപുരുഷനായ ശ്രീനാരായണഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂട്ടിച്ചേർത്ത് ശ്രീനാരായണ എൽ പി സ്കൂളായത്. പിൽക്കാലത്ത് എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവിലനിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു. പ്രസ്തുത വർഷം തന്നെ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ് കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ.
പാഠ്യേതര പ്രവർത്തനങ്ങൾ
- കൃഷി
- യോഗ
- നാടക പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പരിശീലനം
- ജൈവവൈവിധ്യ ഉദ്യാനം
- വിദഗ്ധരുമായി അഭിമുഖം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ആലപ്പുറത്ത് അച്യുതന് വൈദ്യര്
- സാമുവൽ
- ഗംഗാധരന് നായര‌്
- ഗോപാലന്
- സത്യപ്രസാദ്
- എ.ജി. ഓമന
- എന്.കെ.ലാലപ്പന്
- എം.വി.ഷാജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.721457, 76.392662 | width=500px | zoom=10 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45254
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ