പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം
പി.ടി.എം.എ.എം.യു.പി.എസ്. ചെറുമിറ്റം | |
---|---|
[[ ]] | |
വിലാസം | |
ചെറുമിറ്റം പി.ടി.എം.എ.എം.യു.പി.സ്കൂൾ,ചെറുമിറ്റം 673637 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | cherumittamptmamupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18370 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ്. |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.എ.ഷീബ |
അവസാനം തിരുത്തിയത് | |
07-02-2022 | Ptmamupscherumittam |
ആമുഖം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ പുളിക്കൽ പഞ്ചായത്തിലെ ചെറുമിറ്റം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.എ.എം.യു.പി സ്കൂൾ.
ചരിത്രം
ചെറുമുറ്റത്തെയും സമീപ പ്രദേശങ്ങളിലെയും എല്ലാവിഭാഗം ജനങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക- സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് 1976 ൽ പി.ടി.എം.എ.എം.യു.പി സ്കൂൾ സ്ഥാപിച്ചു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ദിവസവും കിലോമീറ്ററുകൾ നടന്നു പോയി വിദ്യാഭ്യാസം നേടിയിരുന്ന ഈ പ്രദേശത്തുകാരുടെ ദുരിതങ്ങൾ മനസ്സിലാക്കിയ ഈ നാട്ടിലെ പൗര പ്രമുഖർ ഒരു വിദ്യാലയത്തിന്റെ അനിവാര്യത മനസ്സിലാക്കി. അവരുടെ ശ്രമ ഫലമായിട്ടാണ് മർഹൂം പൂക്കോയ തങ്ങളുടെ നാമധേയത്തിൽ കെ.വി കുഞ്ഞഹമ്മദ് ഹാജി മാനേജരായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.