കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കരുമാടിക്കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കരുമാടിക്കുട്ടൻ എന്ന താൾ കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കരുമാടിക്കുട്ടൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുമാടിക്കുട്ടൻ


അമ്പലപ്പുഴ-തിരുവല്ല റോഡിൽ കരുമാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ബുദ്ധ തീർത്ഥാടന കേന്ദ്രമാണ് 'കരുമാടിക്കുട്ടൻ'. പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിതമായ കറുത്ത കരിങ്കല്ലിലുള്ള ഒരു പ്രത്യേക ബുദ്ധ പ്രതിമയാണിത്. കരുമാടിത്തോട്ടിൽ വളരെ കാലമായി അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹം സംരക്ഷിച്ചെടുത്തത് സർ റോബർട്ട് ബ്രിസ്‌റ്റോ ആയിരുന്നു. 'കരുമാടി' എന്ന പ്രദേശത്ത് നിന്ന് ലഭിച്ചതിനാലാണ് ഇതിന് 'കരുമാടിക്കുട്ടൻ' എന്ന് പേര് വന്നത്. കേരളത്തിൽ ബുദ്ധമതം വളരെ പ്രചാരം നേടിയിരുന്നു എന്നതിന് തെളിവായിട്ടാണ് ചരിത്രകാരൻമാർ ഈ ബുദ്ധപ്രതിമയെ കാണുന്നത്. ഇന്ന് കേരളാ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ മണ്ഡപം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ആളുകൾ അനുഗ്രഹം തേടാൻ ഇവിടെയെത്തുന്നു.

ഫായിസ് അഹമ്മദ്
8 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം