സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രകൃതിയുടെ കാവൽ
പ്രകൃതിയുടെ കാവൽ
ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. ആ രാജാവ് വളരെ സ്വാർത്ഥനും തന്നിഷ്ടക്കാരനുമായിരുന്നു. ഒരിക്കൽ തന്റെ പ്രജകളെ വിളിച്ച് രാജാവു പറഞ്ഞു. ഈ കൊട്ടാരം ഒന്ന്പൊളിച്ച് പുതുക്കി പണിയണം. അപ്പോൾ പ്രജകളിലൊരുവൻ ചോദിച്ചു, അതിനുളള സ്ഥലം നമുക്കില്ലല്ലോ, ചുറ്റും മരങ്ങളാണല്ലോ. അത് വെട്ടിമാറ്റിയാൽ മാത്രമേ കൊട്ടാരം പണിയാൻ പറ്റൂ. പക്ഷേ അത് ഭൂമിക്ക് ദോഷം ചെയ്യും. കോപാകുലനായ രാജാവ് മരങ്ങൾ വെട്ടിമാറ്റി കൊട്ടാരം പണിയുവാൻ കല്പിച്ചു. അങ്ങനെ ചെയ്തു. മരങ്ങളൊക്കെ വെട്ടിമാറ്റി കൊട്ടാരം പണി പൂർത്തിയായി. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന പക്ഷിമൃഗാദികളെല്ലാം അപ്രത്യക്ഷമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ കൊടിയ വേനൽ അനുഭവപ്പെട്ടു. വിളകളെല്ലാം നശിച്ചു. ജനം മുഴു പട്ടിണിയിലായി. പ്രകൃതിയോട് കാട്ടിയ വിക്യതി കൊണ്ട് മഴയില്ലാതായി. കാലാവസ്ഥ മാറി മറിഞ്ഞു. സങ്കടത്തിലായ പ്രജകൾ വന്ന് രാജാവിനോടപേക്ഷിച്ചു. നാം ചെയ്ത വിന നമുക്ക് തന്നെ നാശം വരുത്തിയിരിക്കുന്നു . അപ്പോൾ രാജാവിന് തിരിച്ചറിവുണ്ടായി . ഇനി നമുക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ചോദിച്ചു' അപ്പോൾ അവർ പറഞ്ഞു. ഞങ്ങളുടെ കൈവശം കുറെ വിത്തുകളുണ്ട്. നമുക്ക് അത് നട്ട് സംരക്ഷിക്കാം. അവർ അങ്ങനെ ചെയ്തു നഷ്ടപ്പെട്ട പ്രക്യതി വീണ്ടെടുത്തു തുടങ്ങി. എല്ലാവർക്കും സന്തോഷമായി. " പ്രക്യതിയെ നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്
സാങ്കേതിക പരിശോധന - DEV തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ