സെൻറ് തോമസ് യു.പി.എസ് വകയാർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെല്ലാം കാര്യക്ഷമമായി നടക്കുന്നു. എല്ലാ ദിവസവും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഓരോ ടീച്ചേഴ്‌സിന്റെയും നേതൃത്വത്തിൽ രാവിലെ അരമണിക്കൂറും വൈകിട്ട് സ്‌കൂൾ വിട്ടതിന് ശേഷം കുറച്ചുസമയം ഓരോ വിഷയത്തിലും പഠിക്കാൻ പ്രയാസമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നൽകുന്നു. ഈ പരിശീലനം കുട്ടികൾക്ക് ഏറെ പ്രയോജനവും മികവുമുള്ളതാക്കി തീർക്കുന്നു. പൊതുവിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേകപദ്ധതിയായ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ഓരോ വിഷയത്തിനും പ്രത്യേകമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഫ്രീടൈമിൽ പരിശീലനം നൽകുന്നു. ഓരോ വിഷയത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊണ്ട് വ്യത്യസ്തമാർന്ന ശൈലികളിലൂടെ 'പഠനോത്സവം' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിയോട് ചേർന്ന് ജീവിക്കണം, പരിസ്ഥിതിയെ അറിയണം, വരും തലമുറകൾ പ്രകൃതിയെ അറിഞ്ഞ് മുമ്പോട്ടുപോകണം ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് സ്‌കൂളിന്റെ മുറ്റത്ത് തന്നെ വ്യത്യസ്തമാർന്ന ചെടികൾ, ഔഷധ്യസസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യപാർക്ക് ഒരുക്കുകയുണ്ടായി. ശാസ്ത്രവിഷയങ്ങൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്തു. ഒരു കാലത്ത് നെൽകൃഷി അന്യം നിന്നുപോയ സാഹചര്യം 'കരനെല്ല്' കൃഷി കൂടുതൽ പ്രയോജനപ്പെട്ടു. നെല്ലിനെ അറിയുവാനും മനസ്സിലാക്കുവാനും പുതുതലമുറയ്ക്ക് കഴിഞ്ഞു. കുട്ടികൾക്ക് പാചകത്തിൽ വിഷരഹിത പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തിൽ ഒരു പച്ചക്കറിതോട്ടം ബഹു. ഹെഡ്മിസ്ട്രസ്സ് സി. മറിയാമ്മ ഡാനിയേലിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ഇതിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കുകയും ചെയ്തു. ഇതിൽ നിന്നും കിട്ടുന്നത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. മികച്ച പച്ചക്കറിത്തോട്ടം കൃഷി ചെയ്തു എന്ന നിലയിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ കേരളസർക്കാരിന്റെ അവാർഡിന് സിസ്റ്റർ അർഹയായി. മികച്ച പച്ചക്കറി തോട്ടം കൃഷി ചെയ്ത സ്‌കൂളിനും സമ്മാനം ലഭിക്കുകയുണ്ടായി. സബ്ജില്ല-ജില്ല കലോത്സവത്തിൽ എല്ലാ വർഷവും ഞങ്ങൾ പങ്കെടുക്കുകയും എല്ലാ ഇനത്തിലും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 2018-19 അധ്യയനവർഷം ഞങ്ങളുടെ ഈ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. സ്‌പോർട്‌സ് ഇനത്തിലും സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാകുകയും ചെയ്യുന്നു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾക്ക് സ്‌പോർട്‌സ് സ്‌കൂളിൽ തുടർപഠനത്തിനായി പ്രവേശനം ലഭിക്കുകയും ചെയ്തുവെന്നത് ഏറെ അഭിനന്ദാർഹമാണ്. വർഷം തോറും നടത്തി വരുന്ന യു.എസ്.എസ്. സ്‌കോളർഷിപ്പിൽ 7-ാം ക്ലാസിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നതവിജയം വരിക്കുകയും സ്‌കോളർഷിപ്പ് വാങ്ങുകയും ചെയ്തു. കാലാകാലങ്ങളിൽ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പദ്ധതികളിലും ഞങ്ങളുടെ സ്‌കൂൾ പങ്കെടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ബാലശാസ്ത്രകോൺഗ്രസ്സ്, യൂറിക്ക, സ്റ്റെപ്‌സ്, ന്യൂമാത്‌സ് മുതലായവയിൽ പങ്കെടുത്ത് കുട്ടികൾ കൂടുതൽ മികവുള്ളവരാകുന്നു. പഠനത്തോടൊപ്പം തന്നെ വർഷാവസാനം പഠനയാത്ര സംഘടിപ്പിക്കുന്നു. ഇതോടൊപ്പം സ്‌കൂളിലെ എല്ലാം കുട്ടികളും സാങ്കേതികവിജ്ഞാനത്തിൽ മുന്നിട്ട് നിൽക്കുന്നു. നൂതനമാധ്യമം അവർക്ക് കൂടുതൽ പ്രയോജനം ചെയ്യുകയും എല്ലാവരും കമ്പ്യൂട്ടറും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുവാൻ പ്രാപ്തരാകുകയും ചെയ്തു. ചുരുക്കത്തിൽ ജില്ലയിലെ ഒരു മികച്ച സ്‌കൂളായി ഞങ്ങളുടെ സ്‌കൂളിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്.