എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന മാർത്താണ്ഡശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എസ് ജി എൻ എം എൽ പി എസ്.
എസ്. ജി. എൻ. എം. എൽ. പി. എസ് മാർത്താണ്ടേശ്വരം | |
---|---|
വിലാസം | |
മാർത്താണ്ടേശ്വരം എസ്.ജി.എൻ.എം.എൽ.പി.എസ്.മാർത്തണ്ടേശ്വരം, , ഊരുട്ടമ്പലം പി.ഒ. , 695507 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 9745316010 |
ഇമെയിൽ | sgnmlpsmarthandeswaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44340 (സമേതം) |
യുഡൈസ് കോഡ് | 32140400504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 273 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി.പി.വിൽസ് |
പി.ടി.എ. പ്രസിഡണ്ട് | Geetha |
എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര |
അവസാനം തിരുത്തിയത് | |
03-02-2022 | Sathish.ss |
ചരിത്രം
രാജഭരണകാലത്ത് മാർത്താണ്ഡവർമ രാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ ഒളിപ്പോര് നടന്ന സന്ദർഭത്തിൽ, നെയ്യാറ്റിൻകരയിൽ നിന്നും രാജാവ് കാൽനടയായി ഈ വനപ്രദേശത്ത് എത്തുകയും ക്ഷീണിതനായ മഹാരാജാവിന്റെ മുന്നിൽ ഒരു ബാലൻ പ്രത്യക്ഷപ്പെടുകയും ഇവിടെ വിശ്രമിച്ചു എന്നു പറയുകയും ചെയ്തു.മഹാരാജാവ് ഈ പ്രദേശത്ത് കുറച്ച് സമയം വിശ്രമിക്കുകയും അദ്ദേഹം മയങ്ങി പോവുകയും ചെയ്തു. രാജാവ് ഉണർന്നു എണീറ്റപ്പോൾ ആ ബാലനെ കണ്ടില്ല. മടങ്ങി കൊട്ടാരത്തിലെത്തിയ മഹാരാജാവ് ആ ബാലൻ ആരാണെന്ന് അന്വേഷിച്ചു. അന്വേഷിച്ചപ്പോൾ ആ വനപ്രദേശത്ത് ആൾ വാസം ഇല്ലാത്തതിനാൽ സംശയം തോന്നിയ മഹാരാജാവ് ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ആ ബാലൻ സുബ്രഹ്മണ്യൻ ആണെന്ന് തെളിയുകയും ഉണ്ടായി. തുടർന്ന് ബാലനെ കണ്ട സ്ഥലത്ത് ഒരു ക്ഷേത്രം രാജാവ് പണിയുകയുണ്ടായി. പഴയ കാലത്ത് പുലിയോട് എന്നറിയപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് മാർത്താണ്ഡശ്വരം എന്ന നാമധേയത്തിൽ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം.കൂടുതൽ വായനക്ക്...
ഭൗതികസൗകര്യങ്ങൾ
* മൂന്നുനില കെട്ടിടം
* സ്മാർട്ട് ക്ലാസ് മുറികൾ
* എല്ലാ റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം
* ലാപ്ടോപ്പുകൾ
* പ്രൊജക്ടറുകൾ
* പ്രീ പ്രൈമറി ആക്ടിവിറ്റി റൂം, ക്ലാസ് റൂമുകൾ
* ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറികൾ
* ഫാനുകൾ, ലൈറ്റുകൾ
* സ്കൂൾ ലൈബ്രറി
* ഡിജിറ്റൽ ക്ലാസ് മുറി
* കളിസ്ഥലം
* വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ
* വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ ടോയ്‌ലറ്റുകൾ
* ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ
* ഓരോ മാസവും കുട്ടികളുടെ പഠന നിലവാരം വിലയിരുത്തൽ
* വിശാലമായ പ്രീ പ്രൈമറി ക്ലാസ് റൂമുകൾ
* കുട്ടികൾക്ക് അക്ഷര ക്ലാസ്സ്, നൃത്ത ക്ലാസ്സ്, ഹിന്ദി പരിശീലനം, യോഗ,കരാട്ടെ ക്ലാസുകൾ, ജനറൽനോളജ് തുടങ്ങിയവ
* ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം
* ക്ലാസ് മുറികൾ :15
* കെട്ടിടം :04
* സ്ഥല വിസ്തൃതി :55 സെന്റ്
പ്രവർത്തനങ്ങൾ * ഗൃഹസന്ദർശനം
* പൊതുവിജ്ഞാന പ്രവർത്തനങ്ങൾ
* കായിക പരിശീലനം
* സജീവമായ പി ടി എ
* ബോധവൽക്കരണ ക്ലാസുകൾ
* വായനാ പ്രവർത്തനങ്ങൾ
* വിപുലമായ ദിനാചരണങ്ങൾ
* ഉച്ചഭക്ഷണം
* ക്ലാസ് പി ടി എ
ക്ലബ്ബുകൾ * ഭാഷാ ക്ലബ്
* ഇംഗ്ലീഷ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* ആർട്സ് & സ്പോർട്സ് ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* ഗാന്ധിദർശൻ
മാനേജ്മെന്റ് 1962 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ സ്ഥാപകനും സ്വാതന്ത്ര്യസമരസേനാനിയും പരേതനായ ശ്രീ എൻ കെ ഗോപിനാഥൻ നായർ സാറാണ്. അദ്ദേഹത്തിന്റെ കാലശേഷം 2001 ൽ മകനായ ശ്രീ സദാശിവൻ നായർ സാറാണ് ഇപ്പോൾ സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത്.
പ്രധാന അദ്ധ്യാപകർ
ക്രമനമ്പർ | പേര് | പ്രവർത്തന കാലാവധി |
---|---|---|
1 | KAMALAAKSHI | 1962-1991 |
2 | ARAVINDAKSHAN | 1991-1994 |
3 | MURALIDHARAN NAIR | 1994-1998 |
4 | SHYNI P WILLS | 1998- |
അദ്ധ്യാപകർ
SL NO | NAME OF TEACHER | DESIGNATION |
---|---|---|
1 | SHYNI P WILLS | HEADMISTRESS |
2 | SATHEENDRANATH S | LPST |
3 | SHIBU A S | LPST |
4 | DAISY GEORGE | LPST |
5 | PRATHEESH CHANDRAN P | LPST |
6 | CHRISTPHIN I G | LPST |
7 | SREELA A E | LPST |
8 | SMITHAMOL S | LPST |
9 | JEBA JAILET | LPST |
10 | NITHYA C S | LPST |
11 | SOUMYA L T | LPST |
12 | SREEJA A | LPST |
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്.
{{#multimaps:8.45710,77.04447|zoom=8}}