സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എനർജി ക്ലബ്ബ്

ഒരു നല്ല നാളേയ്ക്കായി ഊർജ്ജം സംരക്ഷിക്കുക എന്ന ആശയം നാളെയുടെ പൗരന്മാരായ കുട്ടികളിലെത്തിക്കാൻ സ്ക്കൂൾ എനർജി ക്ലബ്ബ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ചുവടെ പരാമർശിക്കുന്നു.

  • ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ്ജ സംരക്ഷണത്തിനും വേണ്ടി കുട്ടികൾക്ക് ചോദ്യാവലികൾ കൊടുത്ത് എല്ലാ വർഷവും പ്രൊജക്ടുകൾ തയ്യാറാക്കുന്നു.
  • കുട്ടികൾ Home energy survey നടത്തിവരുന്നു.
  • സ്ക്കൂൾ തലത്തിൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഊർജ്ജ ക്വിസ്, ചിത്രരചന, പ്രസംഗം, കവിത രചന , ഹ്രസ്വ ചിത്രം തുടങ്ങിയ മത്സരങ്ങൾ നടത്തിവരുന്നു.
  • എല്ലാ വർഷവും സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ (SEP) ആഭിമുഖ്യത്തിൽ നടക്കുന്ന ഊർജോത്‌സ്‌വത്തിൽ LP, UP,HS തലത്തിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികവാർന്ന വിജയം കരസ്ഥമാക്കുന്നു.
  • കോവി ഡാനന്തര കാലവുo ഊർജ്ജത്തിന്റെ മൂല്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഓൺലൈൻ പ്രസന്റേഷനിൽ UP തലത്തിൽ നിരഞ്‌ജന കൃഷ്ണ ( Std. 6) , HS തലത്തിൽ അഖില . എസ് (Std.10 ) എന്നീ കുട്ടികൾ വിജയം കൈവരിച്ചിട്ടുണ്ട്.
  • BEE , PCRA ഇവയുടെയെല്ലാം ആഭിമുഖ്യത്തിൽ നടക്കുന്ന പെയിന്റിംഗ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.