എ എം ഐ യു പി എസ് എറിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23446 hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം ഐ യു പി എസ് എറിയാട്
AMIUPS ERIYAD
വിലാസം
എറിയാട്

എറിയാട്
,
എറിയാട്. പി.ഒ.
,
680666
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0480 2815166
ഇമെയിൽamiupseriyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23446 (സമേതം)
യുഡൈസ് കോഡ്32070601001
വിക്കിഡാറ്റQ64091273
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി ടി കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ബിലാൽ
എം.പി.ടി.എ. പ്രസിഡണ്ട്അസ്മാബി.
അവസാനം തിരുത്തിയത്
02-02-202223446 hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1929ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് എറിയാട് അൽ മദ്രസത്തുൽ ഇത്തിഹാദിയ അപ്പർ പ്രൈമറി സ്കൂൾ അഥവാ എ.എം.ഐ.യു.പി.എസ്. ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലുക്കിന്റെ പടിഞ്ഞാറെ അതിർത്തിയിൽ അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന എറിയാട് പഞ്ചായത്തിലെ 8ാം വാർഡിൽ ഈ വിദ്യാലയം നിലകൊള്ളുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1. വിശാലമായ ക്ലാസ് മുറികൾ

2. കംപ്യൂട്ടർ ലാബ്

3. വായനശാല

4. വിശാലമായ അടുക്കള

5. ആവശ്യത്തിന് ടോയ് ലറ്റുകൾ

6. ലാബ് സൗകര്യം

7. കളിസ്ഥലം

8. പാർക്ക്

9. പൂന്തോട്ടം

10. സ്റ്റേജ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

1. കലാ കായിക പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തിപരിചയ മേളകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതിനായുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നു.

2. ക്വിസ്സ് പരിപാടികൾ

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരങ്ങൾ ക്ലാസ്സ് തലത്തിലും സ്ക്കൂൾ തലത്തിലും നടത്തുന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.

3. കരാട്ടെ പരിശീലനം

ആഴ്ചയിലൊരു ദിവസം കുട്ടികൾക്കായി കരാട്ടെ ക്ലാസ്സ് നടത്തുന്നുണ്ട്.

4. ഗൃഹസന്ദർശനം

കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുന്നതിന് ഗൃഹസന്ദർശനം നടത്തുന്നു.

5. ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും കാര്യക്ഷമമായി ആഘോഷിക്കുന്നുണ്ട്. കുട്ടികൾ എല്ലാവരും വളരെ സജീവമായി ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

6. പഠനോപകരണ നിർമ്മാണ ശില്പശാല

ഗണിതവുമായി ബന്ധപ്പെട്ട പഠനോപകരണ നിർമ്മാണ ശില്പശാല BRC അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.

7. പഠനയാത്ര

എല്ലാവർഷവും കുട്ടികൾക്കായി പഠനയാത്ര നടത്തുന്നു

8. കൃഷി

വളരെ കാര്യക്ഷമമായി നടക്കുന്ന മറ്റൊരു പ്രവർത്തനമാണ് കൃഷി. മുളക്, വഴുതന, കോവൽ, ചീര, വാഴ, വെണ്ട, തക്കാളി, കൊള്ളി, എന്നിങ്ങനെ വിവിധതരം പച്ചക്കറികൾ തോട്ടത്തിലുണ്ട്. അധ്യാപകരായ ജിത്ത്, അൻസ , നയന , റംലത്ത് , എന്നിവർ നേതൃത്വം നൽകി വരുന്നു.

9. ക്ലബ്ബ് പ്രവർത്തനങ്ങൾ

1 . സയൻസ്

2021 - 22 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂലൈ ആദ്യവാരം നടത്തി. ഉദ്ഘാടന കർമ്മം കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലെ ശാസ്ത്ര അധ്യാപകനായ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. LP,UP ക്ലാസ്സുകളിൽ നിന്ന് 30 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന് നേതൃത്വം നൽകുന്നതിന്  അധ്യാപകരായ സിനി, റീന എന്നിവരെ തെരഞ്ഞെടുത്തു.

    ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. കുട്ടികൾ ചെയ്ത ശാസ്ത്ര പരീക്ഷണങ്ങൾ കൂട്ടിച്ചേർത്ത് കുട്ടിശാസ്ത്രജ്ഞൻ എന്ന പരിപാടി സ്ക്കൂൾ തലത്തിൽ നടത്തി.

2. സോഷ്യൽ

2021-22 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ് രൂപീകരണം ജൂലൈ മാസം ആദ്യ വാരത്തിൽ തന്നെ നടന്നു. പ്രധാനധ്യാപിക മിനി ടീച്ചർ ക്ലബ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സുനീറ, റംലത്ത് ടീച്ചർ എന്നിവരെ ചുമതലപ്പെടുത്തി. ക്ലബിലെ അംഗങ്ങളായ 25 ഓളം വരുന്ന കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് whatsapp group ആരംഭിക്കുകയും തുടർന്ന് സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്രസ്മാരകങ്ങളുടെ ചിത്ര ശേഖരണം , വിവരശേഖരണം , അറ്റ്ലസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

3. ഗണിതം

2021..2022 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരണം ജൂലൈ 16ന് നടന്നു. ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട HM ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നതിനുമായി മിനി ടീച്ചർ, സാബിറ ടീച്ചർ, സുമയ്യ ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. LP, UP ക്ലാസ്സുകളിൽ നിന്നും 30ഓളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്.

          Maths club നെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും അബാക്കസ്, ആൾജിബ്ര, Geometry എന്നിങ്ങനെ പേരുകൾ നൽകി.

        ഗണിതവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളും ഉത്തരങ്ങളും  നൽകി, അതുകൂടാതെ ഗണിത ക്വിസ് മത്സരം നടത്തുമെന്നും അറിയിച്ചു. ഗണിത പാറ്റേൺ, പൂക്കളം, Geometry, ഭിന്നസംഖ്യ, ഇംഗ്ലീഷ് അക്ഷര മാലയിലെ കോണുകൾ കണ്ടെത്തൽ  എന്നിങ്ങനെയുള്ള പ്രവർത്തങ്ങൾ കൊടുത്തു

4. വിദ്യാരംഗം

2021 - 22 അധ്യയന വർഷത്തിലെ നവംബർ മാസത്തിൽ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലബ് രൂപീകരണവും ഉദ്ഘാടനവും നടന്നു. കൺവീനറായി സാബിറ ടീച്ചറെ ചുമതലപ്പെടുത്തി.

ഓരോ ക്ലാസിൽ നിന്നും കഴിവുറ്റ കുട്ടികളെ തിരഞ്ഞെടുത്തു LP,UP ക്ലാസുകളിൽ കഥ, കവിത രചനാമത്സരങ്ങളും ചിത്രരചന മത്സരങ്ങളും ക്ലാസ് തലത്തിൽ നടത്തി. UP ക്ലാസുകളിൽ നാടൻപാട്ട് മത്സരവും നടത്തി. അവരിൽ നിന്നും മികവുറ്റവരെ സ്കൂൾ തലത്തിലേക്ക് തിരഞ്ഞെടുത്തു. സ്ക്കൂൾ തലത്തിലേക്ക് തിരഞ്ഞെടുത്ത കുട്ടികൾക്ക് ഓരോ മേഖലയിലും വിഷയങ്ങൾ നൽകി സ്കൂൾ തല മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി ഉപജില്ല തലത്തിലേക്ക് തിരഞ്ഞെടുത്തു.


മുൻ സാരഥികൾ

ഒ.ടി.രാമൻ മേനോൻ
പി. ദേവകിയമ്മ
സെയ്തുമുഹമ്മദ്
കെ.രാജേശ്വരി
കെ.കെ. മീന
എ.കെ. സൈനാബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ വലിയൊരു നേട്ടമാണ്. അവരിൽ ചിലരാണ് ഡോ. നസീം, ഡോ. ജലീൽ, ഡോ. ഷഫീർ , ഡോ. നസീർ , ഡോ. ചിപ്പി മോൾ , ഡോ. സുഹറ, ഡോ. അബ്ദുൾ സലാം , ഡോ. അസ്മാബി, ഡോ. താഹിറ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

അവലംബം

{{#multimaps:10.2221° N, 76.1584° E|zoom=8|width=500}}

"https://schoolwiki.in/index.php?title=എ_എം_ഐ_യു_പി_എസ്_എറിയാട്&oldid=1565334" എന്ന താളിൽനിന്ന് ശേഖരിച്ചത്