ഗവ.എൽ.പി.എസ് വള്ളിക്കോട് കോട്ടയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ പ്രമാടം പഞ്ചായത്തിൽ പതിനാലാം വാർഡിൽ കുന്നിൻ ചരിവിലായി വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ഗവ.എൽ.പി.എസ് വള്ളിക്കോട് കോട്ടയം | |
---|---|
വിലാസം | |
വി. കോട്ടയം ഗവ: എൽ. പി .എസ്.വി. കോട്ടയം , വി. കോട്ടയം പി.ഒ. , 689656 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1913 |
വിവരങ്ങൾ | |
ഫോൺ | 04682 2306584 |
ഇമെയിൽ | glpsvkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38712 (സമേതം) |
യുഡൈസ് കോഡ് | 32120302904 |
വിക്കിഡാറ്റ | Q87599589 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീ കല' എസ് |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതിഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ രഘു |
അവസാനം തിരുത്തിയത് | |
02-02-2022 | Thomasm |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ പ്രമാടം പഞ്ചായത്തിൽ പതിനാലാം വാർഡിൽ കുന്നിൻ ചരിവിലായി വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. വള്ളിക്കോട് കോട്ടയത്ത് ഒരു പ്രൈമറി സ്കൂൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1913 ൽ സ്ഥാപിച്ചതാണ് വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ. പി. സ്കൂൾ. പൊതുജനപങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകിയത് നേന്ത്രപ്പള്ളിയിൽ പനമൂട്ടിൽ ശ്രീ കുഞ്ഞുപിള്ളയാണ്. 1924 ൽ സർക്കാരിൽ നിന്ന് യാതൊരു പ്രതിഫലവും വാങ്ങാതെ എഴുതി കൊടുത്തതാണ് ഈ സ്കൂൾ.ആദ്യ കാല കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ പണിത് സ്കൂൾ പ്രവർത്തിക്കുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ,ഐപിഎസ്, പ്രൊഫസർമാർ, കവികൾ എന്നീ നിലകളിൽ എല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ എത്തി നിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
1913ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ. പി .എസ് വി.കോട്ടയം . പ്രത്യേകം ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം, വിശാലമായ കളിസ്ഥലം, വാഴത്തോട്ടം,അഡാപ്റ്റർ ടോയ്ലറ്റും കുട്ടികളുടെ എണ്ണത്തിൽ അനുസരിച്ചുള്ള ശൗചാലയങ്ങളും ഉണ്ട്. ചുറ്റുമതിൽ, അസംബ്ലിഹാൾ, ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണപ്പുര എന്നിവയുമുണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
നമ്പർ | പ്രഥമാധ്യാപകർ | എന്നു മുതൽ | എന്നു വരെ |
---|---|---|---|
1 | AG രവീന്ദ്രൻ നായർ | 2003 | 2004 |
2 | ആലീസ് മാത്യു | 2004 | 2006 |
3 | ബി രതീദേവി | 2006 | 2015 |
4 | ഗീത എസ്. | 2015 | 2019 |
5 | ശ്രീകല എസ് | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ തുഷാർ, കളക്ടർ ബി.രാജേന്ദ്രകുമാർ , ഡോക്ടർ ഗോപിനാഥൻ കർത്ത, പ്രൊഫസർ പി . ഡി ജോൺ, പ്രൊഫസർ.കെ.വി. രാജൻ പിള്ള, ഡോക്ടർ ജോർജുകുട്ടി, ഡോക്ടർ എൻ. കെ മുരളീധരൻ
മികവുകൾ
ഈ സ്കൂളിന് തുടർച്ചയായി എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ക്ലാസുകളിലും ലാപ്ടോപ്, പ്രൊജക്ടർ എന്നിവ ഉപയോഗിച്ചു ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. ജനപ്രതിനിധികളുടെയും യുടെയും കുട്ടികളുടെയും എസ്.എസ്.ജിയുടെയും എസ്. എം.സി യുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ സ്കൂളിൽ പച്ചത്തുരുത്ത്, ജൈവവൈവിധ്യ ഉദ്യാനം എന്നിവയുടെ നിർമാണം നടന്നുവരുന്നു. ശാസ്ത്രമേള കലാമേള എന്നിവയിൽ മികച്ച പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശ്രീകല.എസ് (HM)
ശ്രീജ കെ ഗോപാൽ
മിനി.എം.ആർ
ജയശ്രീ. എസ്
ക്ലബുകൾ
* വിദ്യാരംഗം ആഴ്ചയിൽ ഒരുദിവസം കഥ കവിത നാടൻപാട്ട് എന്നിവ കുട്ടികൾ അവതരിപ്പിക്കുന്നു. മാസത്തിൽ ഒരു ദിവസം SS G അംഗമായ ഹരി സാറിൻ്റെ നേതൃത്വത്തിൽ ചിത്രരചന ക്ലാസ് നടത്തുന്ന * ഹെൽത്ത് ക്ലബ് ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തുന്നു അവർക്കവേണ്ട നിർദ്ദേശങ്ങൾ നൽകുന്നു * ഗണിത ക്ലബ് ഗണിതത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായി ഗണിതം മധുരം ഉല്ലാസ ഗണിതം എന്നീ പ്രവർത്തനങ്ങൾക്വിസ് പതിപ്പ് ഗണിതപ്പാട്ട് എന്നിവ നടത്തുന്നു * ഇക്കോ ക്ലബ് പച്ചത്തുരുത്ത് ഔഷധ സസ്യ തോട്ടം എന്നിവ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നു * സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിവിധ കായിക ഇനങ്ങൾ പരിശീലിപ്പിക്കുന്നു * ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും ക്വിസ് പ്രസംഗം പദ്യം ചൊല്ലൽ റൈം സ്റ്റ റിഡിൽസ് സ്കിറ്റ് എന്നിവ അവതരിപ്പിക്കുന്നതിനുള്ള പരിശീലനം നല്കുന്നു
സ്കൂൾ ഫോട്ടോകൾ
-
GLPS,V-Ktm
വഴികാട്ടി'
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പത്തനംതിട്ടയിൽ നിന്നും താഴൂർ കടവ് ഞക്കുനിലം വഴി സ്കൂളിലെത്താം. കോന്നിയിൽ നിന്നും പുനലൂർ റൂട്ടിൽ വകയാർ ജംഗ്ഷനിൽ നിന്നും വകയാർ-വള്ളിക്കോട്ടുറോഡിൽ എൻ എസ് എസ് ഹൈസ്കൂളിനു സമീപം സ്ഥിതി ചെയ്യുന്നു ' അടൂർ ഭാഗത്തു നിന്നും വരുമ്പോൾ അടൂർ- തട്ട -തോലുഴം- ഇടത്തിട്ട -ചന്ദനപ്പള്ളി -വള്ളിക്കോട് വഴി വി കോട്ടയം എത്താം
{{#multimaps:9.213962, 76.807192| zoom=12}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38712
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ