ഗവ.എൽ.പി.എസ് വള്ളിക്കോട് കോട്ടയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ പ്രമാടം പഞ്ചായത്തിൽ പതിനാലാം വാർഡിൽ കുന്നിൻ ചരിവിലായി വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. വള്ളിക്കോട് കോട്ടയത്ത് ഒരു പ്രൈമറി സ്കൂൾ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1913 ൽ സ്ഥാപിച്ചതാണ് വള്ളിക്കോട് കോട്ടയം ഗവൺമെന്റ് എൽ. പി. സ്കൂൾ. പൊതുജനപങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകിയത് നേന്ത്രപ്പള്ളിയിൽ പനമൂട്ടിൽ ശ്രീ കുഞ്ഞുപിള്ളയാണ്. 1924 ൽ സർക്കാരിൽ നിന്ന് യാതൊരു പ്രതിഫലവും വാങ്ങാതെ എഴുതി കൊടുത്തതാണ് ഈ സ്കൂൾ.ആദ്യ കാല കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടങ്ങൾ പണിത് സ്കൂൾ പ്രവർത്തിക്കുന്നു. ഡോക്ടർമാർ, എഞ്ചിനീയർമാർ,ഐപിഎസ്, പ്രൊഫസർമാർ, കവികൾ എന്നീ നിലകളിൽ എല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ എത്തി നിൽക്കുന്നു