ഗവ. ജെ ബി എസ് ബ്രഹ്മപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് ബ്രഹ്മപുരം | |
---|---|
വിലാസം | |
ബ്രഹ്മപുരം ബ്രഹ്മപുരം , ബ്രഹ്മപുരം പി.ഒ. , 682303 , എറണാകുളം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0484 2720510 |
ഇമെയിൽ | gjbsbrahmapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25604 (സമേതം) |
യുഡൈസ് കോഡ് | 32080501017 |
വിക്കിഡാറ്റ | Q99509719 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | രാജു ഇ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | യമുന രാജു |
അവസാനം തിരുത്തിയത് | |
01-02-2022 | GJBS BRAHMAPURAM |
വടവുകോട് പുത്തൻകുരിശു ഗ്രാമപഞ്ചായത്തിലെ ബ്രഹ്മപുരം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ സ്കൂളിന്റെ പേര് ബ്രഹ്മപുരം എൽ. പി. സ്കൂൾ എന്നായിരുന്നു. പിന്നീട് ജൂനിയർ ബേസിക് സ്കൂൾ എന്നാക്കി മാറ്റി.
ReplyForward |
..
ചരിത്രം
കൊക്കേക്കര മന തുപ്പൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1914 ഇൽ ഈ സ്കൂൾ സ്ഥാപിച്ചു. ഒരേക്കർ സ്ഥലത്തു ബ്രഹ്മപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഈ സരസ്വതി മന്ദിരം ശാലീന സുന്ദരിയായി , പഴമയുടെ പ്രതീകമായി തലയെടുപ്പോടെ നില കൊള്ളുന്നു. ഏകദേശം അഞ്ഞൂറോളം കുട്ടികളുമായി നല്ല വിദ്യാലയങ്ങളിൽ ഒന്നായി ഉയർന്നു ഈ സ്കൂൾ. 1964 ഇൽ ഫാക്ടിനു വേണ്ടി 1500 എക്കറും, BDDP ഖര മാലിന്യ പ്ലാന്റ്, സ്മാർട്ട് സിറ്റി തുടങ്ങിയവയ്ക്ക് വേണ്ടി ജന നിബിഡമായ സ്ഥലം സർക്കാർ ഏറ്റെടുത്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ReplyForward |
ഭൗതികസൗകര്യങ്ങൾ
ഗവ. ജെ. ബി. എസ്. ബ്രഹ്മപുരം സ്കൂളിന് ചുറ്റുമതിൽ ഗേറ്റ് എന്നിവയുണ്ട്. പഴയതും, പുതിയതും ആയ ക്ലാസ്സ് മുറികൾ ഉണ്ട്. കുടിവെള്ള വിതരണത്തിനുള്ള സൗകര്യം ഉണ്ട്. നല്ലൊരു സ്റ്റാഫ് റൂം ഉണ്ട്. അടുക്കള മികച്ചതല്ല. കമ്പ്യൂട്ടർ ലാബ് ഇല്ല. ക്ലാസ്സ് റൂമിൽ ഒന്നിലും ഫാൻ സൗകര്യം ഇല്ല.ലൈബ്രറിക്ക് ഉള്ള സൗകര്യം ഇല്ല. സ്കൂൾ വാഹനം ഉണ്ടെങ്കിലും കാലങ്ങളായി പുറത്ത് ഇറക്കാറില്ല. കുട്ടികൾക്ക് ഓട്ടോ സൗകര്യം ഉണ്ട്. ബി. പി. എസ് . എൽ .കൊച്ചിൻ റിഫയ്‌നറിയുടെ ധന സഹായത്തോടെ നവീന മാതൃകയിലുള്ള ടോയ്‌ലറ്റ്, ഡസ്ക്, ബെഞ്ച്, ടേബിൾ, ചെയർ എന്നിവ ലഭിച്ചു. ഒരു ഓപ്പൺ എയർ സ്റ്റേജ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ഇല്ല.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. എ.വി. ശാന്ത,- 2008 നസീമ സി. എ.-2008
നേട്ടങ്ങൾ
അക്കഥമിക മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. സ്കൂളിനകത്തും പുറത്തുമുള്ള വിവിധ മത്സര പരീക്ഷകളിലും കായിക മത്സരങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രണ്ടായിരത്തിലധികം കിഡ്‌നി ട്രാൻസ്‌പ്ലാൻറേഷൻ നടത്തി കേന്ദ്ര മന്ത്രിയിൽ നിന്നും 'ഭാരത് ചികിത്സ രഥൻ' അവാർഡും അറ്റ്‌ലാന്റ ജോർജിയ കോൺസെന്റേഴ്‌സ് സെന്ററിൽ നിന്ന് 'ഏഷ്യ 2012 അവാർഡും നേടിയ ജോർജ്ജ് പി. എബ്രഹാം ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്.
ReplyForward |
വഴികാട്ടി
അമ്പലമേടു പോലീസ് സ്റ്റേഷനിൽ നിന്നും 2.5 കി.മി , FACT അമ്പലമേഡിൽ നിന്നും 2.9 കി.മി., ഇൻഫോപാർക്കിൽ നിന്നും 2 കി.മി.
ReplyForward |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.996939, 76.384199 |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25604
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ