ഗവ ഹൈസ്കൂൾ കേരളപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേർന്ന തനിമയാണ് ഫോൿലോർ നാടൻകലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ അറിയുകയാണ് ഇതിന്റെ ലക്ഷ്യം .

കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ലാറ്ററേറ്റ് ഇനത്തിൽപ്പെട്ട മണ്ണാണ് കേരളപുരത്തും ദൃശ്യമാകുന്നത്. റബ്ബർ മരച്ചീനി കശുമാവ് കൃഷിക്ക് അനുയോജ്യമായ മണ്ണാണ് ഇത്.

ആദ്യകാലഘട്ടങ്ങളിൽ വ്യാപകമായ തോതിൽ കശുമാവ് കൃഷി കേരള പുരത്തിന്റെ പ്രത്യേകതയായിരുന്നു. കാർഷിക സംസ്കാരത്തിൽ അടിയുറച്ച് ഒരു സമ്പത്ത് വ്യവസ്ഥ യായിരുന്നു കേരളപുരത്തിന്റേത്. കശുമാവിന് പുറമെ മരച്ചീനി, നെല്ല്, തെങ്ങ്, എന്നിവയും കൃഷി ചെയ്തിരുന്നു. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണായിരുന്നു എങ്കിലും കേരളപുരത്തിന് റബ്ബർ കൃഷി അന്യമായി നിലനിന്നു. കേരളത്തിലെ സമീപപ്രദേശമായ കുണ്ടറ വ്യവസായത്തിന് അനുകൂലമായി മാറിയപ്പോൾ കൃഷി ചെയ്യുന്നവരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവന്നു. കേരളാ സെറാമിക്സ്, അലിന്റ് എന്നീ വ്യവസായ സ്ഥാപനങ്ങളുടെ കടന്നുവരവോടെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടു വരുന്നവരുടെ എണ്ണം താരതമ്യേനെ കുറഞ്ഞുവന്നു. കേരളപുരത്തിന്റെ കാർഷിക സമ്പദ് വ്യവസ്ഥ വ്യാവസായിക സമ്പത്ത് അവസ്ഥയിലേക്ക് ചുവടുമാറ്റം നടത്തി. കേരളപുരത്തിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പട്ടണങ്ങൾ ആണ് കൊല്ലവും കുണ്ടറയും.  സാംസ്കാരികചരിത്ര മേഖലകളിൽ കുണ്ടറ, പെരിനാട് പ്രദേശങ്ങൾ കേരളപുരവുമായി ഇഴുകിച്ചേർന്ന് നിൽക്കുന്നു.

പഴയ തിരുവിതാംകൂർ ‌രാജ്യത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം ( Kundara Proclamation) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായിരുന്ന വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.