എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2021 ജൂണിൽ നടന്ന പ്രവർത്തനങ്ങൾ
ഓൺലൈൻ പഠനപ്രവർത്തനങ്ങൾ
എല്ലാ വിഷയങ്ങൾക്കും അധ്യാപകർ നൽകുന്ന ഗൂഗിൾ മീറ്റ് /ടീച്ച്മിന്റ് വഴിയുള്ള ക്ലാസുകൾ
പഠനപ്രവർത്തനങ്ങളുടെ നിരന്തരമൂല്യനിർണയം.
ക്ലാസ്സ് യൂണിറ്റ് ടെസ്റ്റുകൾ മികച്ച വിജയം നേടുന്നവർക്ക് പുരസ്‌കാരം
MMMS, NTSE പരീക്ഷ എഴുതുന്നവർക്ക് പ്രത്യേക പരിശീലനം
ഗണിതശാസ്ത്രത്തിന് യൂട്യൂബ് ചാനൽ വഴി ഉള്ള പ്രത്യേക ക്ലാസും പരിഹാരബോധനവും
വായനാ പക്ഷാചരണം
വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിൽ മത്സരങ്ങൾ സംഘടിപ്പിച്ചു പ്രസംഗം, ഉപന്യാസം ക്വിസ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതെല്ലാം ക്ലാസ് തല മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളായവരെ ഉൾപ്പെടുത്തി സ്കൂൾ തല മത്സരം നടത്തി വിജയികളെ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകി.അവർ പഠിച്ച പാഠഭാഗങ്ങൾ ഇഷ്ടമുള്ള സാഹിത്യ രൂപമാക്കി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ ഈ പ്രവർത്തനം വളരെ ആസ്വദിച്ചു പങ്കെടുത്തു. കഥ, കവിത, കഥാപ്രസംഗം, നാടകം, കഥാപാത്രങ്ങളായി മാറിയും കുട്ടികൾ സജീവമായി. രണ്ടാഴ്ച നീണ്ട് നിന്ന വായനാ പക്ഷാചരണം വിപുലമായി ആഘോഷിച്ചു.
ബഷീർദിനം
"ബേപ്പൂർ സുൽത്താൻ " ശ്രീ .വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് 27 വയസ്സ് തികഞ്ഞ ഈ വർഷം വിപുലമായി ആഘോഷിച്ചു.ബഷീർ കഥകളുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു കുട്ടികൾ പഠിച്ചതും വായിച്ചതുമായ ബഷീർ കഥകൾ പല സാഹിത്യ രൂപത്തിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി മാറിയ അവന്തിക(5C) യുടെ പ്രകടനം "ഒരു മനുഷ്യൻ", 7 B യിലെ കുട്ടികൾ നാടകമാക്കിയതും, ' "ഗിരി ബാലയുടെ കവിതാലാപനവും, ബഷീറിന്റെ ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്ന ബഷീർ, ഗാന്ധിജിയെ തൊടുന്ന ബഷീർ തുടങ്ങിയ ചിത്രരചനകളും ശ്രദ്ധേയമായി. "വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖ " എന്ന തലക്കെട്ടോടെ മലയാളം അധ്യാപകൻ ശ്രീ കെ.ആർ.രാജേഷ് നടത്തിയ ശബ്ദരേഖ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലും നൽകി.ഇതിനെ അനുകരിച്ച് കുട്ടികൾ വൈക്കം മുഹമ്മദ് ബഷീർ അവർ കണ്ടെത്തിയ വിവരങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ശബ്ദരേഖയിലൂടെ പങ്കുവെച്ചു. ഇപ്രകാരം ബഷീർ അനുസ്മരണം ഉത്സവമാക്കി.
ചാന്ദ്രദിനം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21ന് ഗൂഗിൾ ഫോമിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. ക്ലാസ്സ് തല മത്സരത്തിൽ വിജയികളായവരെ സംഘടിപ്പിച്ച് സ്കൂൾ തല മത്സരം നടത്തുകയും വിജയികൾക്ക് പ്രോത്സാഹനസമ്മാനം നൽകുകയും BRC തലത്തിൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
ലഹരിക്കെതിരെ അത്തപ്പൂക്കള മത്സരം
വിമുക്തി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ അത്തപ്പൂക്കള മത്സരത്തിൽ എൻ ആർ പി എം എച്ച് എസ് എസ് ലെ വൈഷ്ണവ്. ജി യ്ക്ക് രണ്ടാം സ്ഥാനം
ഓണാഘോഷം
ഓണം മലയാളികൾക്കെന്നും ഓർമ്മയുടെ പൂക്കാലമാണ്.വീട്ടിലിരുന്നാലും ഓണം ആഘോഷിക്കുന്നത് ക്ലാസ്സ് ഗ്രൂപ്പിലൂടെ പങ്കുവെക്കാൻ ആവശ്യപ്പെട്ടു.രണ്ട് മത്സരങ്ങളാണ് നടത്തിയത്.കുട്ടികൾ ആഘോഷിക്കുന്ന ഓണത്തിൻ്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കാനും അവർ ആഘോഷിച്ച ഓണം 5 മിനിറ്റ് നീണ്ടു നിൽക്കുന്ന ഓണം - ചലച്ചിത്രാവതരണവുമായിരുന്നു. വിജയിയെ കണ്ടെത്താൻ പാടുപെടുന്ന തരത്തിൽകുട്ടികൾ സജീവമായി പങ്കെടുത്തു.
ഓൺലൈൻ-ഓണാഘോഷം-2021 കുട്ടികൾക്കു നൽകിയ നിർദ്ദേശങ്ങൾ
********
പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു.
********
ഓണാഘോഷത്തോടനുബന്ധിച്ച് ഇത്തവണ പുതുമയുള്ള രണ്ടു മത്സരമാണ് നടത്തുന്നത്.
1)ഓണദൃശ്യം-
------------------------------------
നിങ്ങളുടെ വീട്ടിലെ ഓണാഘോഷത്തിന്റെ ആകർഷകവും വ്യത്യസ്ഥവുമായ ഒരു ഫോട്ടോയെടുത്ത് അയക്കുക.
2)ഓണം-ചലച്ചിത്രം
------------------------------------
നിങ്ങൾ ആഘോഷിച്ച ഓണം വീഡിയോ(ഒരു മിനിറ്റ്)ആയി അയക്കുക.
------------------------------------
മത്സരാർത്ഥികൾ അറിയേണ്ട കാര്യങ്ങൾ
""""""""""""""'"""""""'"'''''''''''''''''''''''''''
1)വിദ്യാർത്ഥികൾക്ക് രണ്ടു മത്സരത്തിലോ ഒന്നിൽ മാത്രമായോ പങ്കെടുക്കാവുന്നതാണ്
2)ഒരു വിദ്യാർത്ഥി ഒന്നിലധികം ഫോട്ടോയോ വീഡിയോയോ അയക്കാൻ പാടില്ല.അങ്ങനെയുള്ളവ അസാധുവാക്കുന്നതാണ്.
3)ഫോട്ടോയും വീഡിയോയും 25-08-2021 ബുധനാഴ്ച വൈകിട്ട് 5 മണിക്കു മുമ്പായി അയക്കുക.
4)വിധികർത്താക്കളുടെ തീരുമാനം അന്തിമമാണ്.-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
🔰 കുട്ടികളുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്നു മുതൽ; എങ്ങനെ രജിസ്റ്റർ ചെയ്യാം..?
സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും.
🔘 ഓൺലൈനിൽ ബുക്ക് ചെയ്യുന്നതെങ്ങനെ ?
✅ ആദ്യമായി https://www.cowin.gov.in/ എന്ന ലിങ്കിൽ പോകുക. ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക
✅ അപ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ നൽകിയ മൊബൈലിൽ ഒരു ഒടിപി നമ്പർ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക
✅ ഫോട്ടോ ഐഡി പ്രൂഫ് കോളത്തിൽ ആധാറോ സ്‌കൂൾ ഐഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. അതിന് ശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.
✅ ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റർ ചെയ്യാം.
🔘 വാക്‌സിനേഷനായി എങ്ങനെ അപ്പോയ്‌മെന്റെടുക്കാം ?
✅ വാക്‌സിൻ എടുക്കാനുള്ള അപ്പോയ്‌മെന്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ താമസ സ്ഥലത്തെ പിൻ കോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാവുന്നതാണ്.
✅ ഓരോ തീയതിയിലും വാക്‌സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
✅ എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒടിപി നമ്പരും നൽകി കോവിൻ സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ്.
✅ വാക്‌സിനേഷൻ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകൾ എഡിറ്റ് ചെയ്യാൻ കഴിയും.
✅ വാക്‌സിനെടുക്കാനായി വാക്‌സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റർ ചെയത ഫോട്ടോ ഐഡി കൈയ്യിൽ കരുതേണ്ടതാണ്.
⚜️ Scouts & Guides, Little Kites Units - NRPM HSS Kayamkulam (01.01.2022)
'പറവകൾക്കൊരു പാനപാത്രം'
JRC അംഗങ്ങൾ സഹജീവികൾക്കായി ദാഹജലം ഒരുക്കിയപ്പോൾ.🚭♻️ SAY NO TO DRUGS & PLASTIC... !!
ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ പോസ്റ്ററുകളും...
⚜️ NRPM HSS Kayamkulam
22.01.2022-
ലഹരി വിരുദ്ധ പോസ്റ്ററുകൾ
-
പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ പോസ്റ്ററുകൾ
-
റിപ്പബ്ലിക് ദിനാഘോഷം