എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര

10:55, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29355hm (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര
വിലാസം
പെരിയാമ്പ്ര

685608
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഇമെയിൽstjohnslpschool355@gmail.com
കോഡുകൾ
സ്കൂൾ കോഡ്29355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിനി മാത്യു
അവസാനം തിരുത്തിയത്
01-02-202229355hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലയോര ജില്ലയായ ഇടുക്കിയുടെ തിലകക്കുറിയായി ശോഭിക്കുന്ന തൊടുപുഴ താലൂക്കിൽ സൗരഭ്യം പരത്തി നിൽക്കുന്ന മണക്കാട് പഞ്ചായത്തിലെ പ്രകൃതി രമണീ യമായ പെരിയാമ്പ്ര എന്ന കൊച്ചു ഗ്രാമത്തിലാണ് പെരിയാമ്പ്ര സെന്റ് ജോൺസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

മണക്കാട് പഞ്ചായത്തിലെ പുരാതന സ്കൂളുകളിൽ മുൻനിരയിൽ ഉള്ള പെരിയാമ്പ്ര സെൻറ് ജോൺസ് എൽ പി സ്കൂൾ 1096-ആം ആണ്ട് (10/10/1096 ) മുതൽ പ്രവർത്തനഗീകാരം ലഭിച്ചിട്ടുള്ളതാണ്. തിരുവിതാംകൂർ പബ്ലിക് ഇൻസ്‌ട്രക്ഷൻ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ശ്രീ കുര്യൻ ടി ജെ തളിയംചിറ എന്ന വ്യക്തി അദ്ദേഹത്തിന്റെ പുരാതന ക്രിസ്ത്യൻ തറവാടായ കുളിരാങ്കൽ ചാന്ത്യം കുടുംബത്തിലെ അംഗങ്ങൾക്കും പണിക്കാരുടെ കുട്ടികൾക്കും അദ്ദേഹത്തിന്റെ ഇടവക അംഗങ്ങൾക്കും നല്ലവരായ നാട്ടുകാരുടെ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നതിന് നിർവാഹം ഇല്ലാതിരുന്ന സാഹചര്യത്തിൽ പെരിയാമ്പ്രയിൽ 383/7, 383/6 എന്നീ സർവ്വേ നമ്പറിലുള്ള സ്ഥലം സ്വന്തമായി വാങ്ങി ആ സ്ഥലത്ത് ഈ സ്കൂൾ സ്ഥാപിച്ചു. ഇന്നത്തെ റോഡുകളുടെ സ്ഥാനത്തു വെറും നടപ്പാത മാത്രമാണ് ഉണ്ടായിരുന്നത്. കെട്ടിട നിർമാണത്തിനാവശ്യമായ തടി ഓട് മുതലായ സാധന സാമഗ്രികൾ തലച്ചുവടായാണ് എത്തിച്ചിരുന്നത്. തേക്കിൽ നിർമിതമായ കെട്ടിടവും സ്ഥലവും സ്കൂൾ മാനേജ്മെന്റിന്റെ സ്വന്തമാണ്. ആദ്യ കാലങ്ങളിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് തുടർന്ന് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ പ്രവർത്തനം ആരംഭിച്ചു. മാനേജർ ശ്രീ ടി ജെ കുര്യൻ 25 വർഷത്തോളം മാനേജർ ആയി തുടർന്നു. അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകർക്ക് നെല്ലും അണയുമാണ് ശമ്പളമായി മാനേജർ നൽകിയിരുന്നത് 1121-ൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ആയപ്പോൾ ഈ വിദ്യാലയം സെന്റ് ജോൺസ് എൽ. പി സ്കൂൾ ആയി മാറി.

ഭൗതികസൗകര്യങ്ങൾ

45 സെന്റിലായി സ്ഥിതി ചെയ്യുന്ന ഈ എൽ. പി. സ്കൂളിന് ഒരു കെട്ടിടത്തിലായി 5 ക്ലാസ്സ്‌ മുറികളുണ്ട്. കുട്ടികൾക്കായി കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പാചകപ്പുരയും അതിനോട് അനുബന്ധിച്ച് ഒരു മുറിയും ക്രമീകരിച്ചിരിക്കുന്നു.

കമ്പ്യൂട്ടർ ലാബിൽ 5 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിരിക്കുന്നു . കൂടാതെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യവും ലഭ്യമാണ്.

പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി സ്കൂൾ പ്രോജക്ടിന്റെ (കൈറ്റ് )സഹായത്തോടെ ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറി.


പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ

1. സയൻസ് ക്ലബ്‌

2.മാത്‍സ് ക്ലബ്‌

3. വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌.

4. ആർട്സ് ക്ലബ്‌

5. സ്പോർട്സ് ക്ലബ്

6. ഗ്രന്ഥശാല

7. IT

8. ദിനാചരണങ്ങൾ

9. പരിസ്ഥിതി ക്ലബ്

10. ജൂനിയർ റെഡ് ക്രോസ്സ്

11. വിദ്യാരംഗം


മുൻ സാരഥികൾ

സ്ഥാപകൻ

കുര്യൻ (1921)




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി