സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

  • എല്ലാ വർഷവും ഗണിത മേളയിൽ എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുക്കുന്നുണ്ട്.
  • 2019- 20 ൽ ഗൗരിലക്ഷ്മി, മാളവിക എന്നീ കുട്ടികൾ ഗ്രൂപ്പ് പ്രോജക്ടിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി ജില്ലാതലത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനമുണ്ടായിരിന്നു.
  • അതേവർഷം ഗണിതശാസ്ത്രമേളയിൽ നീരജ് കൃഷ്ണ യു ഗണിത ക്വിസ്സിന് സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും മാത്‌സ് ടാലൻറ് സേർച്ച് എക്സാമിന് രണ്ടാം സ്ഥാനവും നേടി ജില്ലാതലത്തിൽ പങ്കെടുത്ത മികച്ച വിജയം കരസ്ഥമാക്കി
  • .കേരള ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന മാത്‍സ് ടാലൻറ് സെർച്ച് എക്സാം എല്ലാവർഷവും നടത്തുന്നുണ്ട്.
  • സ്ക്കൂളിൽ നിന്നു നൂറിലധികം കുട്ടികൾ എഴുതുന്ന ഈ പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയുന്നു.
  • 2019 -20 നീരജ് കൃഷ്ണ, അരുണിമ എസ് ,അഖില എന്നീ കുട്ടികൾ ജില്ലാതലത്തിൽ 80 ശതമാനത്തിലധികം മാർക്ക് നേടി സംസ്ഥാനത്തിൽ പങ്കെടുത്തു.
  • നീരജ് കൃഷ്ണാ യു സംസ്ഥാന തലത്തിൽ പങ്കെടുത്ത പത്താം റാങ്ക് നേടി ക്യാഷ് അവർഡിനും സർട്ടിഫിക്കറ്റിനും അർഹനായി
  • സംഗീത് നാരായൺ
    .2020- 21 സംഗീത് നാരായൺ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
 

എൻ എം എം എസ് ,എൻ ടി എസ് ഇ എന്നീ സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് ജൂൺ മാസം മുതൽ തന്നെ വാട്സപ്പ് ഗ്രൂപ്പിൽ കൊടുത്തുവരുന്നു. ഈ ക്ലബ്ബിന്റെ കൺവീനറായി ജ്യോതിലക്ഷ്മി വി ടീച്ചർ പ്രവർത്തിച്ചു വരുന്നു.