അയനിക്കാട് എ.എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അയനിക്കാട് എ.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
അയനിക്കാട്. അയനിക്കാട് പി.ഒ. , 673521 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0496 2605990 |
ഇമെയിൽ | ayanikkadalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16503 (സമേതം) |
യുഡൈസ് കോഡ് | 32040800521 |
വിക്കിഡാറ്റ | Q64550270 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജലക്ഷ്മി.കെ.എം |
പി.ടി.എ. പ്രസിഡണ്ട് | ഷൈനു . വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമ ഫൈസൽ |
അവസാനം തിരുത്തിയത് | |
31-01-2022 | 16503 |
ചരിത്രം
അയനിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച പ്രശസ്തവും പുരാതനവുമായ ഒരു വിദ്യാലയമാണ് അയനിക്കാട് എ എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി പഞ്ചായത്തിൽ ഇരിങ്ങൽ വില്ലേജിൽ നാഷണൽ ഹൈവേയിൽ കുറ്റിയിൽ പീടിക ബസ്സ്റ്റോപ്പിൽ നിന്ന് 200 കി മിറ്റർ കിഴക്കായി 11-ാം വാർഡിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. നിരവധി പാവങ്ങളും , പിന്നോക്ക സമുദായക്കാരും പാർക്കുന്ന ഒരു പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1946 മുതൽ 1972 വരെ അധ്യാപികയായും 1973 മുതൽ 1981 വരെ പ്രധാനഅധ്യാപികയായുംസേവനമനുഷ്ഠിച്ച ടി എച്ച് നാരായണിഅമ്മ ആയിരുന്നു ആദ്യകാലത്ത് മാനേജർ. മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിലെ അയനിക്കാട് വില്ലേജിലായിരുന്നു ആദ്യ കാലത്ത് ഈ സ്ഥാപനം. പ്രസിദ്ധമായ കണ്ണങ്കണ്ടി തരവാട്ടിലെ കാരണവർക്ക് കൊച്ചു കുട്ടികളോടുള്ള വാത്സല്യം കൊണ്ടും അവർ കളിക്കുന്നതും ,ചിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒക്കെ കാണാൻ വേണ്ടി തന്റെ മരുമകന് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകി.അങ്ങനെ പൊന്നക്കനാരി പി കൃഷ്ണൻ നായർ 1914ആഗസ്റ്റ് 1 ാം തിയ്യതി കൺണ്ണങ്കണ്ടി പറമ്പിൽ തെങ്ങും , മുളയും,ഓലയും ഉപയോഗിച്ച് അയനിക്കാട് ഗേൾസ് സ്കൂൾ ആരംഭിച്ചു. അതാണ് പിൽക്കാലത്ത് അയനിക്കാട് എ എൽ പി സ്കൂൾ ആയത്.1915 ൽ 1,2,3, എന്നീ ക്ലാസുകളായി ആരമഭിച്ച സ്ഥാപനം1960 ആകുമ്പോഴേക്കും 5 ാം തരം വരെയായി ഉയർന്നു.പിന്നീട് 5 ാം തരം ഒഴിവായി. 1961 മുതൽ ഇന്നുവരെ നാല് ക്ലാസുകൾ തുടർച്ചയായി പ്രവർത്തിച്ചു വരുന്നു.== ചരിത്രം ==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- English ക്ലബ്ബ്
- അറബി ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- പി.കൃഷ്ണൻ നായർ
- ടി. എച്. നാരായണി അമ്മ.
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.കൃഷ്ണൻ നായർ,
- കെ. കല്യാണി അമ്മ.
- സി. മാധവി അമ്മ.
- കെ. പി. രാമൻ നായർ
- പി. അച്യുതൻ നായർ
- ടി. എച്ച്. നാരായണി അമ്മ.
- പി. എം. ജാനുക്കുട്ടി
- കെ. കെ. ശാരദ
- കെ. വി. സുധാകരൻ
- ടി. എച്ച്. രാധാകൃഷ്ണൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.5436° N, 75.6079° E |zoom=13}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16503
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ