സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അയനിക്കാട് എ എൽ പി സ്കൂൂളിന്റെ ഭൗതിക അന്തരീക്ഷം കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. കവാടം കടന്നെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ എത്തുന്ന വിടർന്ന പുഷ്പ്പ്പങ്ങളും അകഷരങ്ങളും അക്കങ്ങളും നിറഞ്ഞു നിൽക്കുന്ന ബദാം മരവും , കുടിവെള്ളം ഉറപ്പുവരുത്തുന്നതിനുള്ള കിണറും . സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് സുനാമി ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടം ഉണ്ട്.അതിൽ ഒന്ന് സ്മാർട്ട് ക്ലാസ്സായും ഒന്ന് ക്ലാസ് റൂമായും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിച്ചു വരുന്നു. പാചകപ്പുര , ശുചിമുറി എന്നീ സൗകര്യങ്ങളും ഉണ്ട്. സ്കൂൾ വൈദ്യുതീകരിക്കുകയും വാട്ടർ ടാപ്പുകൾ ഉപയോഗിച്ചുകൊണ്ട് ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. പൂന്തോട്ടത്തിനോട് ചേർന്ന് അസംബ്ലി ഏരിയയും ഉണ്ട്. കുട്ടികളിൽ വായനയുടെ വസന്തം വിരിയിക്കാൻ ഒരു കുഞ്ഞുലൈബ്രറിയും , ഗണിതശാസ്ത്ര ലാബും , പഴമയുടെ മണം തുളുമ്പുന്ന റേഡിയോ വാർത്തകളും , സ്കൂൾ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മൈക്ക് സെറ്റുും ഉണ്ട്. പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചുമർച്ചിത്രങ്ങളും ഒക്കെക്കൊണ്ട് സ്കൂളിന്റെ ഭൗതിക സാഹചര്യം മനോഹരമായിരിക്കുന്നു.