ഗവ. യു.പി. എസ്.പരിയാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി. എസ്.പരിയാരം | |
---|---|
വിലാസം | |
പരിയാരം, മല്ലപ്പള്ളി മല്ലപ്പള്ളി , മല്ലപ്പള്ളി പി.ഒ. , 689585 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0469 2684340 |
ഇമെയിൽ | gupspariyaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37544 (സമേതം) |
യുഡൈസ് കോഡ് | 32120700513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധിക. എം. കെ |
പി.ടി.എ. പ്രസിഡണ്ട് | സുബി. എം. ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു. കെ |
അവസാനം തിരുത്തിയത് | |
31-01-2022 | Thuruthiad school |
ഗവ. യു.പി. എസ്.പരിയാരം | |
---|---|
വിലാസം | |
പരിയാരം ഗവ . യു പി എസ് പരിയാരം , പി ഒ മല്ലപ്പള്ളി വെസ്റ്റ് , 689585 | |
വിവരങ്ങൾ | |
ഫോൺ | 04692684340 |
ഇമെയിൽ | gupspariyaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37544 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജേക്കബ് എം ജോർജ് |
അവസാനം തിരുത്തിയത് | |
31-01-2022 | Thuruthiad school |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ പരിയാരം പ്രദേശത്തുള്ള ഒരു ഗവൺമെൻറ് സ്കൂളാണ് പരിയാരം യു പി സ്കൂൾ.
ചരിത്രം
മല്ലപ്പള്ളി, കവിയൂർ, ആനിക്കാട്, പുറമറ്റം, കോട്ടാങ്ങൽ എന്നീ 5 പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം ഇടപ്പള്ളി തമ്പുരാക്കന്മാരുടെ അധികാരപരിധിയിൽ പെട്ടിരുന്നു. കല്ലൂപ്പാറ പകുതി എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിങ്കൽ ജന ക്ഷേമത്തിനും വികസനത്തിനുമായി രൂപംകൊണ്ട ഒരു സംഘടനയാണ് പരിയാരം പൊതുജന ക്ഷേമ പരിപാലനസംഘം.കൂടുതൽ വായിക്കുക
അതിനു നേതൃത്വം കൊടുത്തത് കീഴ്‌വായ്പൂര് മഠത്തിൽ കൊച്ചൂഞ്ഞുപിള്ള എന്ന നാട്ടുപ്രമാണി ആയിരുന്നു. ആ സംഘടനയുടെ ആദ്യകാല പ്രവർത്തന ഫലമായി ഉണ്ടായതാണ് മൂശാരിക്കവല- കോമളം, ചേക്കയിൽ കടവ് എന്ന പേരിൽ തിരുവിതാംകൂർ സർക്കാരിൻറെ പിഡബ്ല്യുഡി റോഡുകൾ ആക്കി.മല്ലപ്പള്ളി ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള കിണർ നിർമ്മിച്ചതും പൊതുജന ക്ഷേമ പരിപാലനസംഘം ആണ്. അക്കാലത്ത് ലോവർ പ്രൈമറി തലം കഴിഞ്ഞാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് താല്പര്യം കുറവായിരുന്നു. ആൺകുട്ടികൾ തുരുത്തിക്കാട്ടും മല്ലപ്പള്ളിയിലും കീഴ്‌വായ്പൂരിലും ഉള്ള യുപി സ്കൂളുകളിലും തുടർ വിദ്യാഭ്യാസം നടത്തിയിരുന്നു. പരിയാരം എം ടി എൽ പി സ്കൂൾ ആരംഭിചിട്ട് 24 വർഷം കഴിഞ്ഞിരുന്നു. ആ കാലത്ത് പെൺകുട്ടികൾക്കു മാത്രമായി ആയി ഒരു അപ്പർ പ്രൈമറി സ്കൂൾ ആരംഭിക്കാൻ പൊതുജന ക്ഷേമ പരിപാലനസംഘം തീരുമാനിച്ചു. മഠത്തിൽ കുടുംബത്തെ കൂടാതെ കൊടിയന്തറ, താഴത്തു വീട്ടിൽ, കവുങ്ങുംചേരിൽ എന്നീ കുടുംബങ്ങളുടെ എല്ലാവിധ സഹകരണവും ലഭിക്കുകയും ചെയ്തു. ഇടപ്പള്ളി തമ്പുരാക്കന്മാരുടെ ഭരണത്തിൻ കീഴിൽ ഔദ്യോഗിക പദവികൾ ഉണ്ടായിരുന്ന കവുങ്ങുംചേരിൽ ആശാന്മാരുടെ പിന്തുണ ഇതിനെ വളരെ സഹായിച്ചു. സ്കൂൾ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം വെള്ളിയംപള്ളിൽ ടൈറ്റസ് വർഗീസ് സാറും വട്ടക്കാലായിൽ ശ്രീ വി എൻ നാരായണനും ദാനമായി നൽകി.
മല്ലപ്പള്ളി സി എം എസ സ്കൂളിൻറെ തുടക്കത്തിൽ ഇംഗ്ലീഷ് എലിമെൻററി സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിരുന്ന ശ്രീ എ എം കുര്യനെ മാനേജരായി നിയമിച്ചുകൊണ്ട് നൂറ് വർഷം മുമ്പ് തുടങ്ങിയ പെൺപള്ളിക്കൂടം ആണ് ഇന്ന് നാം കാണുന്ന പരിയാരം ഗവൺമെൻറ് യുപി സ്കൂൾ. ഒരു വലിയ പ്രദേശത്തെ ഒരേയൊരു പെൺപള്ളിക്കൂടം ആയിരുന്നതുകൊണ്ട് ആനിക്കാട്, കീഴ്‌വായ്പൂര്, നാരകത്താനി, തുരുത്തിക്കാട്, പുതുശ്ശേരി, ചെങ്ങരൂർ,നെല്ലിമൂട് എന്നീ സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
സർക്കാരിൻറെ നിയന്ത്രണത്തിൽ കൊണ്ടു വന്നാൽ സ്കൂളിന് വളർച്ച കൈവരിക്കം എന്ന ഒരു ആലോചന പൊതു ജനക്ഷേമ പരിപാലന സംഘത്തിന് ഉണ്ടായി. അതനുസരിച്ച് സ്കൂൾ തിരുവിതാംകൂർ സർക്കാരിന് വിട്ടു കൊടുത്തു. ഇത് ഗവൺമെൻറ് സ്കൂൾ ആയി തീരുകയും ചെയ്തു. സ്കൂൾ നടത്താൻ ഗവൺമെൻറിന് താൽപര്യമില്ലാത്ത സാഹചര്യമുണ്ടായാൽ ക്ഷേമ പരിപാലന സംഘത്തിന് സ്ഥലവും കെട്ടിടവും മടക്കിനൽകണം എന്ന ഒരു ഉടമ്പടി മുദ്രപത്രത്തിൽ തയ്യാറാക്കിയിരുന്നു.
സംഘം നിർമ്മിച്ചിരുന്ന ഓലമേഞ്ഞ കെട്ടിടം 1935ന് അടുത്ത് അഗ്നിക്കിരയായി. സർ സി പി യുടെ കാലത്ത് ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരും പോലീസുകാരും സ്ഥലത്ത് വന്ന് നാട്ടുകാരെ ചോദ്യംചെയ്തു. സംശയത്തിൻ്റെ പേരിൽ നാട്ടുകാരെ പലരെയും കസ്റ്റഡിയിലെടുക്കാൻ സാധ്യതയുള്ളതുകൊണ്ട് അടിയന്തര ഇടപെടൽ ആവശ്യമായിരുന്നു. അന്ന് പരിയാരം സെൻറ് ആൻഡ്രൂസ് പള്ളി വികാരിയായിരുന്ന റവ. പി എ ജേക്കബ് (പുത്തൻകാവിലച്ചൻ) സ്കൂൾ പ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചു കൊള്ളാമെന്ന് ഉറപ്പു കൊടുത്തു പോലീസിനെ ശാന്തരാക്കി. ബഹുമാനപ്പെട്ട കരിപ്പേലിൽ ഉപദേശിയുടെ ഭവനത്തിൽ കുറേക്കാലം സ്കൂൾ പ്രവർത്തിച്ചു. നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിൻറെ മേൽക്കൂര ശരിയാക്കി ഓട് മേയുകയും ചെയ്തു. സ്കൂൾ കെട്ടിടം ഓട് മേയുമ്പോൾ ഉണ്ടായ ഒരു സംഭവം ശ്രദ്ധേയമാണ്. കമത്തോട് ഇട്ടുകൊണ്ട് പുറകോട്ട് മാറിയ ആശാരി അബദ്ധവശാൽ താഴേക്ക് വീണു. അത് കണ്ടുകൊണ്ട് നിന്ന നാട്ടുകാരിൽ ഒരാൾ ആയ പൂവത്താനത്ത് അവറാച്ചൻ പെട്ടെന്ന് ഓടിച്ചെന്ന് തൻ്റെ രണ്ട് കൈകളും നീട്ടി പിടിച്ചു ആശാരിയെ കൈകളിൽ താങ്ങി രക്ഷിച്ചു. രണ്ടുപേരും നിലത്തുവീണു എങ്കിലും പരിക്കുകളില്ലാതെ ആശാരിയെ രക്ഷിക്കാൻ സാധിച്ചു.
അതേതുടർന്ന് പുത്തൻ പള്ളിക്കൂടം എന്ന് അറിയപ്പെടാൻ തുടങ്ങി. 1950 ന് അടുത്തുള്ള കാലത്ത് വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ സ്കൂൾ നിർത്തലാക്കി കൊണ്ട് ഉത്തരവ് വന്നു. സ്ഥലത്തെ വ്യാപാര പ്രമുഖനായിരുന്ന വട്ടക്കാലായിൽ (മാന്ത്ര ക്കുഴിയിൽ) ശ്രീ വി എൻ നാരായണൻ സമയോചിതമായി പ്രവർത്തിച്ചു. സ്ഥലത്തെ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശ്രീ എ സി ജോർജിനെ വിവരമറിയിച്ചു. അവർ രണ്ടുപേരും കൂടി അന്നത്തെ ഹെഡ്മാസ്റ്ററോട് രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിട്ട് സ്കൂളിൽനിന്നും നൽകിയ 4 ടി സികൾ രക്ഷകർത്താക്കളെ കണ്ട് മടക്കി വാങ്ങി സ്കൂളിൽ ഏൽപ്പിച്ചു. ആയിരൂർ സ്വദേശിയായ ഒരു വ്യക്തി തിരുവിതാംകൂർ സർക്കാരിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിൻറെ സഹോദരനെയും കൂട്ടി എ സി ജോർജ് തിരുവനന്തപുരത്ത് ചെന്ന് ആ ഉദ്യോഗസ്ഥൻറെ സഹായത്താൽ സ്കൂൾ നിലനിർത്തിക്കൊണ്ടുള്ള ഉള്ള പുതിയ ഗവൺമെൻറ് ഉത്തരവ് വാങ്ങി വരികയും ചെയ്തു. അതോടുകൂടി പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ എന്നതിന് വ്യത്യാസം വരുത്തുകയും ആൺകുട്ടികളും പഠിക്കുന്ന മിക്സഡ് സ്കൂൾ ആക്കുകയും ചെയ്തു. അതനുസരിച്ച് ആദ്യം സ്കൂളിൽ അഡ്മിഷൻ വാങ്ങിയ ആൺകുട്ടികളാണ് ചവറു കാലായിൽ ശ്രീ സി ജെ വർഗ്ഗീസും കരിപ്പേരിൽ ശ്രീ ഈപ്പൻ വർഗീസും പട്ടേരിൽ ശ്രീ പി ടി മാത്യുവും അക്കാലത്തെ പ്രഗൽഭഅധ്യാപിക ബഹു എൻ ബി സരസമ്മ ടീച്ചറിനെ എച്ച് എം ആയി വരുത്തുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു. പല പ്രഗത്ഭരും പഠിച്ച വിദ്യാലയം ആയി മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്, കംപ്യൂട്ടർ ലാബ്, സയൻസ് പാർക്ക്, ജൈവവൈവിധ്യ ഉദ്യാനം, ചരിത്ര മ്യൂസിയം, ലൈബ്രറി, സ്പോട്സ് റും,സ്പോർട്സ് റൂമും അനുബന്ധ ഉപകരണങ്ങളും, കളിസ്ഥലം, അഡാപ്റ്റഡ് ടോയ്‌ലറ്റ്, പാചകപ്പുര, റാംപ് ആൻ്റ് റെയിൽ, പബ്ലിക് അഡ്രസിങ് സിസ്റ്റം, ലാപ്ടോപ്, പ്രൊജക്ടർ, പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠനകേന്ദ്രം, ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- മേളകൾ
- സ്പോർട്സ്
- പ്രവൃത്തി പരിചയം
മുൻകാല പ്രധാന അധ്യാപകർ
1.സരസ്വതിയമ്മ
2.സി.ജി.ഗോപാല കൃഷ്ണ പിള്ള
3. ടി. ജി. കരുണാകര പണിക്കർ
4.ജോസഫ്
5. പി. എ. രാമചന്ദ്രൻ
6. പി. കെ.ശിവൻകുട്ടി
7. ടി. ആർ. വിലാസിനിയമ്മ
8.ജേക്കബ്.എം.ജോർജ്
നേട്ടങ്ങൾ
പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മല്ലപ്പള്ളി സബ്ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ച സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ പരിയാരം. ഈ സ്കൂളിലെ എച്ച് എം മല്ലപ്പള്ളി പഞ്ചായത്തിലെ മികച്ച ഇംപ്ലിമെൻ്റിങ് ഓഫീസർ കൂടിയാണ്. എല്ലാ കുട്ടികളും കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നു. സയൻസ് പാർക്ക്, സോഷ്യൽ സയൻസ് ലാബ്, ഗണിതലാബ്, സ്മാർട്ട് ക്ലാസ്, സ്പോർട്സ് റൂം എന്നിവ ഉള്ളതിനാൽ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ജില്ലാതലത്തിലും സബ്ജില്ലാ തലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പരിശീലനം ലഭിച്ച മികച്ച അധ്യാപകർ കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളിലും നിരന്തരമായ മേൽനോട്ടവും വിലയിരുത്തലും നടത്തുന്നുണ്ട്.
* നേർക്കാഴ്ച
വഴികാട്ടി
Govt U.P School, Pariyaram
https://maps.app.goo.gl/MJKKYb5pi1qWbSdB8
അവലംബം
പൂർവ്വ വിദ്യാർത്ഥികൾ
അഭ്യുദയകാംക്ഷികൾ
വിരമിച്ച അധ്യാപകർ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37544
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ