കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്
23013-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 23013 |
യൂണിറ്റ് നമ്പർ | LK/2018/23013 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ലീഡർ | ഫാത്തിമ ജിന്ന |
ഡെപ്യൂട്ടി ലീഡർ | വൈഗ ബിജോയ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മണി പി പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റസീന കെ ആർ |
അവസാനം തിരുത്തിയത് | |
31-01-2022 | 23013 |
ആമുഖം
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2018ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപം കൊണ്ടു. എട്ടാം തരത്തിലെ വിദ്യാർഥികളിൽ നിന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 35 അംഗങ്ങളെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി. മണി, ശ്രീമതി. റസീന എന്നിവർക്കാണ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ചുമതല.
സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബുകൾ സംഘടിപ്പിക്കും
ബാച്ചുകൾ
2018-20 | 2019- 22 | |||
---|---|---|---|---|
അംഗങ്ങൾ: | 28 | അംഗങ്ങൾ: | 35 | |
ലീഡർ: | പ്രിയം പ്രദ | ലീഡർ: | സാക്കിയ എൻ ജെ | |
ഡെപ്യൂട്ടി ലീഡർ: | അക്ഷര രാജേഷ്. | ഡെപ്യൂട്ടി ലീഡർ: | ആര്യ കൃഷ്ണൻ | |
കൈറ്റ് മിസ്ട്രസ് | 1. പി ബി അസീന | കൈറ്റ്മിസ്ട്രസ് | 1.പി.പി.മണി | |
2. മണി പി പി. | 2. റസീന കെ എസ് | |||
2019 -21 | 2020 -23 | |||
അംഗങ്ങൾ: | 28 | അംഗങ്ങൾ: | 40 | |
ലീഡർ : | അർച്ചിത എൻ എസ് | ലീഡർ: | ഫാത്തിമ ജിന്ന | |
ഡെപ്യൂട്ടി ലീഡർ: | കീർത്തന കെ എം | ഡെപ്യൂട്ടി ലീഡർ: | വൈഗ ബിജോയ് | |
കൈറ്റ്മിസ്ട്രസ് | 1.പി.പി.മണി | കൈറ്റ്മിസ്ട്രസ് | 1.പി.പി.മണി | |
2. പി എസ് ഇന്ദിര . | 2. റസീന കെ എസ് |
അഭിരുചി പരീക്ഷ
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 രാവിലെ 10 മണിക്ക് നടത്തി. നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന, ലിറ്റിൽ കൈറ്റ്സിൽ ചേരാൻ പേരുകൾ തന്ന ,രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കാണ് പരീക്ഷ നടത്തിയത്. കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയറിൽ, വിദ്യാലയത്തിൽ വെച്ച് പരീക്ഷ നടത്തി. 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്. സമയം 30 മിനിറ്റ്. പരീക്ഷയിൽ 25% സ്കോർ നേടുന്ന വിദ്യാർഥിനികൾ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടും. മൂല്യനിർണയം കൈറ്റ് @ സ്കൂൾ ആണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും കൈറ്റ് തന്നെ.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐസിടി പുസ്തകം, 2020-21 വർഷത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസിലെ ഐ.സി.ടി ക്ലാസുകൾ, ഐടി മേഖലയിലെ പൊതുവിജ്ഞാനം, പ്രോഗ്രാമിംഗ് യുക്തിയുമായി ബന്ധപ്പെട്ട മേഖല എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അഭിരുചി പരീക്ഷ. പരീക്ഷാ സോഫ്റ്റ്‍വെയർ ഉപയോഗം, പരീക്ഷാ രീതി എന്നിവ സംബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വ്യാഴാഴ്ച മുതൽ പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.
ഫീൽഡ് ട്രിപ്പ് |
---|
ഫീൽഡ് ട്രിപ്പ്
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോവിഡ് ദീർഘദൂര യാത്രകൾക്ക് കടിഞ്ഞാണിട്ട സാഹചര്യത്തിൽ വിദ്യാലയത്തിന് സമീപമുള്ള കളർ ലിങ്ക് ഡിജിറ്റൽ പ്രിൻറിംഗ് പ്രസ്സിലേക്കാണ് ഫീൽഡ് വിസിറ്റ് നടത്തിയത്. ചിത്രങ്ങൾ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത ശേഷം പ്രിൻ്റ് ചെയ്ത് ഉല്പന്നമായി വരുന്ന വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പ്രിൻറിംഗ് ടെക്നീഷ്യൻസ് വിശദീകരിച്ചു കൊടുത്തു. വ്യത്യസ്തമായ പ്രിൻറിംഗുകളെ കുറിച്ചും അതിനുപയോഗിക്കുന്ന മെഷീനുകളെ കുറിച്ചും അവബോധം നലകി.ലാമിനേറ്റ് ചെയ്ത് കവറുകൾ മെഷീനിലൂടെ ഉൽപന്നമായി വരുന്നതിൻ്റെ ഡെമോൺസ് ട്രേഷനുo ഉണ്ടായി. എസ് ഐ ടി സി അരുൺ മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവരുടേയും നേതൃത്വത്തിലാണ് ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചത്. യൂണിറ്റ് അംഗങ്ങളെല്ലാവരും പങ്കാളികളായ യാത്രയിൽ മണികണ്ഠൻ മാസ്റ്റർ, രാജി ടീച്ചർ എന്നിവരും അനുഗമിച്ചിരുന്നു. യൂണിറ്റ് ലീഡർ സാക്കിയ എൻ ജെ നന്ദി പറഞ്ഞു .തുടർന്ന് റിഫ്രെഷ്മെൻറ് ഉണ്ടായി.
ഫീൽഡ് ട്രിപ്പ് |
---|
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ് നടന്നു. 2022 ജനുവരി 20ന് വിദ്യാലയത്തിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ടി.കെ.ലതടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക ശ്രീലത ടീച്ചർ, എസ് ഐ ടി സി അരുൺ മാസ്റർ എന്നിവർ ഉദ്ഘാടന വേദിയിൽ സംസാരിച്ചു. രാവിലെ 9:00 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 9 30 ന് മൊഡ്യൂൾ പ്രകാരം ക്ലാസുകൾ തുടങ്ങി. 40 അംഗങ്ങളിൽ 34 കൈറ്റ്സ് ക്ലാസ്സിൽ ഹാജരായിരുന്നു.
മഞ്ഞുരുക്കൽ പ്രവർത്തനങ്ങൾ അരുൺ മാസ്റ്ററുടെ നേതൃത്വത്തിൽ രസകരമായി അരങ്ങേറി.
ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ് എന്ന രീതിയിലാണ് ക്ലാസ്സ് മുറി ക്രമീകരിച്ചത് .സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിദ്യാർത്ഥികൾ കയ്യിൽ കരുതിയിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് മൊഡ്യൂളുകളിലായി നടന്ന പ്രവർത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവർ മുന്നോട്ടു കൊണ്ടുപോയി. താൽപര്യവും ഭാവനയും യുക്തിബോധവും യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നു. ഉച്ചയൂണ്, റിഫ്രഷ് മെൻറ് പ്രവർത്തനങ്ങൾ ഇവ ക്യാമ്പ് തലത്തിൽ നൽകി. 3:15 ന് മാസ്റ്റർ ട്രെയിനർ സുഭാഷ് മാസ്റ്റർ വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി ആശയവിനിമയം നടത്തി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു.
ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ് |
---|
വെബിനാർ
2019-2022 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. 4 ഗ്രൂപ്പുകളായാണ് കുട്ടികൾ അവതരണത്തിൽ പങ്കെടുത്തത്. ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്കും 30 ഞായറാഴ്ച്ച വൈകുന്നേരം 3.00 മുതൽ 4.30 വരെയുമാണ് വെബിനാർ നടന്നത്. സൈബർ സുരക്ഷ, റോഡ് സുരക്ഷ, കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത്, ചൈൽഡ് ലേബർ എന്നീ വിഷയങ്ങളിലാണ് വെബിനാർ അവതരിപ്പിക്കപ്പട്ടത്.
സൈബർ സുരക്ഷ
2019-2022 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്ക് ഗ്രൂപ്പ്-1" സൈബർ സുരക്ഷ" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.അദ്ധ്യാപകരായ റസീന ടീച്ചർ, അരുൺ സാർ, മണി ടീച്ചർ ,നിലീന ടീച്ചർ, ശ്രീലത ടീച്ചർ, പ്രധാന അദ്ധ്യാപികയായ ലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാർ സങ്ക സംഘടി പ്പിച്ചത്. മണി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു.ശ്രീലത ടീച്ചർ ആശംസ പറഞ്ഞു.പ്രധാന അധ്യാപിക ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
സെബർ സുരക്ഷ എന്നത് എന്ത് എന്നതനെ പറ്റി വിശദമായ വിവരണം 10 D യിലെ ദേവനന്ദയും ,സെബർ കുറ്റകൃത്യങ്ങളുടെ വർധന അതിനെ തടയാനുള്ള മാർഗ്ഗങ്ങൾ വിശദമാക്കി 10 D യിലെ ആര്യ കൃഷ്ണ.ഇതിനെ തുടർന്നുള്ള സംശയ നിവാരണവും ഉണ്ടായി.10 Dയിലെ അസ്നയും അന്നയും ചോദ്യങ്ങൾ ചോദിച്ചു.അതിനു കൃത്യമായി ഉത്തരം കൂട്ടികൾ നൽകുകയും ചെയ്തു .അധ്യാപകർ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. പങ്കടുത്ത കുട്ടികൾക്കും അധ്യാപകർക്കും നിലീന ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് വെബിനാർ അവസാനിപ്പിച്ചു
സൈബർ സുരക്ഷ |
---|
റോഡ് സുരക്ഷ
ജനുവരി 30 ഞായറാഴ്ച്ച വൈകുന്നേരം 3.00 ന് ലിറ്റിൽ കൈറ്റ്സ് ൻ്റെ ഭാഗമായി വെബിനാർ സങ്കടിപ്പിച്ചു. റോഡ് സുരക്ഷ എന്ന വിഷയത്തെ കുറിച്ചാണ് ഗ്രൂപ്പ് 2 വെബിനാർ അവതരിപ്പിച്ചത്.. അധ്യാപരായ അരുൺ സർ, റസീന മിസ്സ്, മണി ടീച്ചർ എന്നിവരുടെ നേതൃത്വത്തത്തിലാണ് വെബിനാർ നടത്തിയത്. ഗ്രുപ്പിലെ എല്ലാ അംഗങ്ങളും വെബിനാറിൽ പങ്കെടുത്തു.. മോഡറേറ്റർ :ഹിസാന നസ്രിൻ,(10E) അവതരണം :സാക്കിയ, ഫാരിസ, (10G)സംശയ നിവാരണം നടത്തി (അൻഫിയ,(10E) നന്ദന(10G)
റോഡ് സുരക്ഷ |
---|
കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത്
ജനുവരി 30 ഞായറാഴ്ച്ച വൈകുന്നേരം 3.30 ന് ലിറ്റിൽ കൈറ്റ്സ് ൻ്റെ ഭാഗമായി വെബിനാർ സങ്കടിപ്പിച്ചു. അദ്ധ്യാപകരായ അരുൺ സർ,മിനി ടീച്ചർ, റസീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് വെബിനാർ സങ്കടിപ്പിച്ചത്. ഗ്രൂപ്പ് 3 ന്റെ വിഷയം കോവിഡ് മുൻകരുതലിനെ കുറിച്ചും സംരക്ഷണത്തിനെ കുറിച്ചും ആയിരുന്നു.
"മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത് "
കോവിഡി നെ കുറിച്ച് വിശദമായി തന്നെ കുട്ടികൾ അവതരിപ്പിച്ചു. മോഡറേറ്റർ 10 F ലെ റിൻഷാന ആയിരുന്നു.
അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും സ്വാഗതം പറഞ്ഞുക്കൊണ്ട് റിൻഷാന ആരംഭിച്ചു. പിന്നീട് പ്രസൻ്റേഷൻ കോവിഡ് - 19 നെ കുറിച്ച് വിശദമായ വിവരണം നൽകി 10 - C ലെ ശ്രീലക്ഷ്മിയും
കോവിഡിൽ നിന്നും രക്ഷ നേടുന്നതിനായി ഉള്ള മുൻകരുതലുകൾ വിശദമാക്കി 10 F ലെ നസ്രിയ. ഇതിനെ തുടർന്നുള്ള സംശയനിവാരണവും ഉണ്ടായി.10 F ലെ ഷെഫീനയും ആയ്ഷയും ചോദ്യങ്ങൾ ചോദിച്ചു.തങ്ങളാൽ പറ്റുന്ന രീതിയിൽ ഒക്കെ കുട്ടികൾ ഉത്തരം നൽകി. മോഡറേറ്റർ റിൻഷാന നന്ദി പറഞ്ഞു. അദ്ധ്യാപകർ അവരുടെ അഭിപ്രായങ്ങളും പങ്കുവെച്ചു. വളരെ നല്ല രീതിയിൽ തന്നെ വെബിനാർ നടത്താൽ സാധിച്ചു. എല്ലാ കുട്ടികളേയും അദ്ധ്യാപകർ ആശംസിച്ചുക്കൊണ്ട് വെബിനാർ അവസാനിപ്പിച്ചു.
കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത് |
---|
ചൈൽഡ് ലേബർ
30 / 01/ 2022 ഞായറാഴ്ച 3 മണിക്ക് ലിറ്റിൽ കൈറ്റ്സിൻ്റെ വെബിനാർ നടന്നു - റസീന ടീച്ചർ ,അരുൺ സർ , മണി ടീച്ചർ എന്നിവരുടെ നിരീക്ഷണത്തിൽ നടന്ന പരിപാടിയിൽ ഗ്രൂപ്പ് 4 ന് ചൈൽഡ് ലേബർ എന്ന വിഷയത്തെ കുറിച്ചാണ് അവതരണത്തിന് ഉണ്ടായത്. മോഡറേറ്റർ അ നുശ്രീ CR പ്രോഗ്രാം നല്ല രീതിയിൽ നിയന്ത്രിച്ചു. ആദ്യ അവതരണം അനുശ്രീ K S ആണ് നടത്തിയത്. രണ്ടാമത് അവതരണം P J ആത്മികയും . വിഷയ സംബന്ധിയായ ചോദ്യങ്ങൾ തീർത്ഥയും, സ്വാതിയ മോൾ ,ആഷ്മി എന്നിവർ ചേർന്ന് നടത്തി. അവതരണത്തിനിടയ്ക്ക് സ്ലൈഡ് പ്രദർശനം. P J ആര്യമിത്ര സ്ക്രീൻ ഷെയർ ചെയ്ത് വിഷയത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ സഹായിച്ചു. ടീച്ചർമാരുടെ അവലോകനത്തിന് ശേഷം . വെബിനാറിൻ്റെ നന്ദി രേഖപ്പെടുത്തിയത് സാഖിയ ആണ് - പരിപാടി കെ.കെ.ടി. എം ഗവ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ യുടൂബിൽ അപ് ലോഡ് ചെയ്ത് അരുൺ സാറിൻ്റെ സേവനവും എടുത്തു പറയേണ്ടതാണ്.
ചൈൽഡ് ലേബർ |
---|