തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.: വിവിധ ഗ്രൂപ്പുകളാക്കുന്നു. ഓരോ കലയുടെയും അടിസ്ഥാനത്തിൽ. (നാടൻ പാട്ട്, അഭിനയം , കഥാരചന , കവിതാ രചന, പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗം , എന്നിങ്ങനെ) ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമായ പരിശീലനങ്ങൾ ആഴ്ചകളായിട്ട് നല്കുന്നു. കൂടാതെ വായനാ ദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കുവാനും കുറിപ്പുകൾ തയ്യാറാക്കുവാനും അവസരം നല്കുന്നു. ഓരോ ദിനങ്ങളിലും പ്രത്യേകിച്ച് മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, കൈയ്യെഴുത്തു മാസിക, പതിപ്പുകൾ . ഓട്ടൻ തുള്ളൽ പോലെയുള്ള കലകളുടെ ആവിഷ്ക്കാരം എന്നിങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.

  • ഗണിതശാസ്ത്ര ക്ലബ്‌:

കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുക, പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക,ഗണിത പഠനം രസകരമാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി ഗണിതശാസ്ത്ര ക്ലബ് രൂപികരിച്ചിരിക്കുന്നു.ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം, ഗണിത പസിലുകളുടെ അവതരണം. തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു

  • സാമൂഹ്യശാസ്ത്ര ക്ലബ്:

കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ് ആണ് സോഷ്യൽ സയൻസ് ക്ലബ് .എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് കൂടുന്നു .ചരിത്ര നായകന്മാർ ,സ്വാതന്ത്ര്യ സമര നേതാക്കൾ ,ചരിത്ര സംഭവങ്ങൾ ,ആനുകാലിക സംഭവങ്ങൾ തുങ്ങിയവ ഓരോ കുട്ടികൾ അവതരിപികുന്നു .ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ വർഷവും ഓരോ ചരിത്ര നാടകം അസംബ്‌ളിയിൽ അവതരിപ്പിക്കുന്നു .വിവിധ ക്വിസ് മത്സരങ്ങൾ ,സാമൂഹിക ശാസ്ത്ര മേളകൾ എന്നിവയിൽ പങ്കെടുത്തു ജില്ലയിൽ ഒന്നാം സ്ഥാനത്തു എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്

  • ഹിന്ദി ക്ലബ്:

ഹിന്ദി ക്ലബ്ബ് -- ഹിന്ദി ഭാഷയോട് പ്രത്യേകം താത്പര്യമുള്ള .50-ൽ പരം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ച്ച ദിവസം കുട്ടികൾ ഒത്തുകൂടുന്നു. കുട്ടികൾക്ക് അവർക്ക് ഭാഷാപരമായ വിവിധ തരം കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയാണിത്. ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ മാസത്തിൽ ഒരു ദിവസം ഹിന്ദി അസംബ്ളി നടത്തി വരുന്നു.

  • സംസ്‌കൃത ക്ലബ്:

ദേവഭാഷയായ സംസ്കൃതത്തെ അടുത്തറിയുവാനും ആഴത്തിൽ മനസ്സിലാക്കാനും അതിലൂടെ കുട്ടികളെ സംസ്കാരചിത്തരായി വളർത്തുവാൻ സംസ്കൃത ക്ലബ്ബിലൂടെ സാധിക്കുന്നു.

5, 6, 7, ക്ലാസ്സിലെ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയിലും പല വിധത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുവാൻ അവർക്ക് അവസരം നൽകുന്നു. സംസ്കൃതം കഥാകഥനം, ഗാനാലാപനം, പ്രഭാഷണം, ചെറിയ, ചെറിയ കളികൾ, ക്വിസ് പ്രോഗ്രാമുകൾ എന്നിവയിലൂടെ കുട്ടികൾക്ക് സംസ്കൃതത്തിൽ പ്രാവീണ്യം നേടിയെടുക്കാൻ സാധിക്കുന്ന വേദികളാക്കുന്നു. ഗ്രൂപ്പ് ഭാരവാഹികളിലൂടെ ഓരോ ഗ്രൂപ്പിന്റേയും പ്രവർത്തനങ്ങളെ ഒരുമ്മിപ്പിക്കുന്നു. കുട്ടികൾക്ക് അതിലൂടെ നല്ല സംഘടന പാടവം ലഭിക്കുന്നു. സംസ്കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കുചേരുന്നു.

  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്:
  • ഫോറെസ്റ് ക്ലബ്:

കുഞ്ഞു മനസുകളിൽ പരിസ്ഥിബോധം വളർത്തുക  എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഫോറെസ്റ് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ ആരംഭിച്ചു. ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു വരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തപ്പെടുന്നു.

  • സുരക്ഷാക്ലബ്‌:

സ്കൂൾ സുരക്ഷ ഉറപ്പാക്കുക,അതോടൊപ്പം 'പുകയില വിമുക്‌ത വിദ്യാലയം ' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സമിതിയാണ്  സ്കൂൾ സുരക്ഷാ ക്ലബ്ബ്. ഈ ക്ലബ്ബിൽ മുൻസിപ്പൽ കൗൺസിലർ, വാർഡ് മെമ്പർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, സ്കൂൾ ബസ് ഡ്രൈവേഴ്സ് കുട്ടികളുടെ പ്രതിനിധികൾ, ഹെഡ് മിസ്ട്രസ്, ടീച്ചേഴ്സ്, പി.ടി.എ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നു. സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പ്രത്യേകം ബോധവത്കരണ ക്ലാസ്സുകൾ നടത്തുന്നു.

  • കാർഷികക്ലബ്‌:

കുട്ടികളിൽ കാർഷികാവബോധം വളർത്തുന്നതിനായി സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചിരിക്കുന്നു.കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറി വിത്തുകൾ കുട്ടികൾക്കു വിതരണം ചെയ്യുന്നു. സ്കൂളിൽ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഒരു പച്ചക്കറിത്തോട്ടം കുട്ടികൾ പരിപാലിക്കുന്നു. അതോടൊപ്പം സ്വഭവനത്തിലും അടുക്കളത്തോട്ട നിർമ്മിക്കുകയും ചെയ്യുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിൽ ഉച്ച ഭക്ഷണത്തിനായി എത്തിക്കാനും കുട്ടിക്കർഷകർ ഉത്സുകരാണ്.

  • സ്മാർട്ട് എനർജി ക്ലബ്:

'വൈദ്യുതിയുടെ ദുരുപയോഗം തടയുക', 'ഊർജം സംരക്ഷിക്കുക', 'കരുതിവയ്ക്കാം ഊർജം നാളേക്കായി' എന്നീ സന്ദേശങ്ങൾ ഉയർത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെപറ്റി കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് സ്മാർട്ട് എനർജി ക്ലബ്ബിൻറെ ലക്ഷ്യം. എനർജി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന വിജയം കൈവരിക്കുകയും ചെയ്യുന്നു.

  • സയൻസ് ക്ലബ്‌:

ഈ സ്ക്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. ഓസോൺ ദിനം, ചാന്ദ്രദിനം പരിസ്ഥിതി ദിനം തുടങ്ങിയവ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു.

  • ഹെൽത്ത് ക്ലബ്‌