ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ വിക്കി ക്ലബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഐടി@സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ വിക്കി (http://schoolwiki.in/) എന്ന വിക്കിയിൽ വിദ്യാർത്ഥികളുടെ സഹായത്തോടെ വിവരശേഖരണം നടത്തുകയും മലയാളം വിക്കിപീഡിയയിലേക്ക് ആ ഉള്ളടക്കം കൊണ്ടുപോവുക എന്ന ആശയം മുൻനിർത്തിയാണ് സ്കൂളിൽ വിക്കി ക്ലബ് പ്രവർത്തനസജ്ജമായത്. തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും മലയാളം വിക്കിപദ്ധതികളെക്കുറിച്ച് അവബോധമുള്ള അദ്ധ്യാപകരേയും ഉപയോഗിച്ച്, പ്രാദേശികമായ അറിവുകളെ വൈജ്ഞാനിക ലേഖനങ്ങളാക്കി മലയാളം വിക്കിപീഡിയയിൽ ചേർക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. അഞ്ചൽ വെസ്റ്റ് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ വിക്കിപഠന ശിബിരം നടത്തിയപ്പോൾ വിദ്യാർത്ഥികൾ പ്രകടിപ്പിച്ച താൽപര്യവും, മലയാളം വിക്കിസമൂഹത്തിന്റെ ഭാഗമായ സ്കൂളിലെ അദ്ധ്യാപകരുടെ സാന്നിദ്ധ്യവും കണക്കിലെടുത്ത് അഞ്ചൽ വെസ്റ്റ് ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ തെരഞ്ഞെടുത്ത 50 കുട്ടികളും തല്പരരായ അദ്ധ്യാപകരും ചേർന്ന് വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു.
വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി
സ്കൂളിൽ ഒരു വിക്കി ക്ലബ്ബ് രൂപീകരിക്കുക, പദ്ധതിക്കായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിക്കിപീഡിയ എഡിറ്റിങ്ങ് പരിശീലനം നൽകുക, പദ്ധതിയിലൂടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ലേഖനങ്ങൾ സ്കൂളിൽ നിന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകരും ഈ പദ്ധതിയിൽ സഹകരിക്കുന്ന മലയാളം വിക്കിപീഡിയരും ചേർന്ന് തീരുമാനിക്കുക, പദ്ധതിക്ക് പ്രാദേശികമായ സഹായങ്ങൾ കിട്ടുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുക എന്നിവയായിരുന്നു മുഖ്യലക്ഷ്യങ്ങൾ.[1]
കൂടുതൽ വിവരങ്ങൾക്ക് ഈ താൾ[2] സന്ദർശിക്കുക.
- ഉൽഘാടനചടങ്ങ് റിപ്പോർട്ട് - [1]
- ഉൽഘാടനച്ചടങ്ങ് ചിത്രങ്ങൾ - [2]
- ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സ് - (ജൂലൈ 05, 2012) - [3]
- ദേശാഭിമാനി - (ജൂലൈ 08, 2012) - [4]
- വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗ് - (ജൂലൈ 06, 2012) - [5]
- മാധ്യമം - (ആഗസ്റ്റ് 9, 2012) - [6]
പദ്ധതി പ്രകാരം മലയാളം വിക്കിപീഡിയയിൽ നിർമിച്ച ലേഖനങ്ങളുടെ ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്ത് കാണുക.
സ്കൂൾ കുട്ടികൾ നിർമ്മിച്ച മറ്റ് ലേഖനങ്ങൾ
വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതിയിലല്ലാതെ സ്കൂൾ ഉപയോക്തൃനാമത്തിൽ സൃഷ്ടിച്ച ലേഖനങ്ങൾ ഇവിടെ ക്ലിക്ക് [3]ചെയ്ത് കാണുക.
അധ്യാപക വിക്കിപീഡിയർ
മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ സൃഷ്ടിച്ച് എഡിറ്റ് ചെയ്യുന്ന ഈ സ്കൂളിലെ അധ്യാപകരും ഉപയോക്തൃനാമവും.
- സതീഷ്. ആർ (ജീവശാസ്ത്രാധ്യാപകൻ) ഉപയോക്തൃനാമം- സതീഷ്ആർവെളിയം, ഉപയോക്തൃതാൾ , സൃഷ്ടിച്ച ലേഖനങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് കാണുക.