സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് സി എൽ പി എസ് കണ്ണിക്കര. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1926 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ സകലവിധ പ്രൗഢികളോടും കൂടി കണ്ണിക്കരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്.

സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര
വിലാസം
കണ്ണിക്കര

കണ്ണിക്കര
,
കടുപ്പശ്ശേരി പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0480 2789998
ഇമെയിൽstpaulkannikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23513 (സമേതം)
യുഡൈസ് കോഡ്32070903301
വിക്കിഡാറ്റQ64089146
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെയ്‌സി കെ പി
പി.ടി.എ. പ്രസിഡണ്ട്ഷിജു കരേടൻ
എം.പി.ടി.എ. പ്രസിഡണ്ട്അനു ചന്ദ്രൻ
അവസാനം തിരുത്തിയത്
30-01-2022ST.PAUL'SKANNIKKARA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.

രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവിട്ടത്തൂർ ശ്രീകുമാരൻ നമ്പൂതിരി സ്വന്തമായി 23 സെന്റ് സ്ഥലം വാങ്ങി. സ്കൂൾ കെട്ടിടം പണിതീർത്ത് ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത്  മാനേജ്മെന്റ് ഈ സ്കൂൾ ഏറ്റെടുത്തു. 1930ൽ സ്കൂൾ പൂർണ്ണരൂപത്തിലായപ്പോൾ ശ്രീ നാരായണ കുറുപ്പ് ആദ്യ ഹെഡ്മാസ്റ്ററായി. ചുറ്റുപാടും സ്കൂളുകളൊന്നും ഇല്ലാത്തതുകൊണ്ട് താഴേക്കാട്, തൊമ്മാന, അവിട്ടത്തൂർ,  തുമ്പൂർ, കടുപ്പശ്ശേരി, കൊമ്പടിഞ്ഞാമാക്കൽ എന്നീ സ്ഥലങ്ങളിലുള്ള ബാലികാബാലന്മാർക്ക് ദേവി വിലാസത്തിൽ എത്തി വേണം സരസ്വതി കടാക്ഷം നേടാൻ. ദേവീവിലാസം അങ്ങനെ ധാരാളം ഡിവിഷൻ ഉള്ള ഒരു വിദ്യാലയമായി വളർന്നു. ധാരാളം അധ്യാപകർ ഇവിടെ സ്ഥിരമായി ജോലി ചെയ്തു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഡ്രോയിങ്, തുന്നൽ, സംഗീതം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമാന്തരീക്ഷങ്ങളിൽ വിദ്യാലയങ്ങൾ ഉയർന്നു. ജനസംഖ്യ കുറഞ്ഞു. യാത്രാസൗകര്യം കുറഞ്ഞ ഈ സ്ഥലത്തു വന്നെത്തുക ദുഷ്കരമായി... 12 ഡിവിഷനുകൾ ഉണ്ടായിരുന്നത് ക്രമേണ കുറഞ്ഞു തുടങ്ങി.  ഈ അവസരത്തിൽ 1991 ൽ ശ്രീ ഡേവീസ്  കോക്കാട്ട് ദേവീവിലാസം സ്കൂൾ മാനേജ്മെന്റ് വാങ്ങി.  അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി K. I. K. L. P സ്കൂൾ എന്ന് പുനർനാമകരണം നടത്തി.
മാതൃഭാഷാ വിദ്യാലയങ്ങളെക്കാൾ കൂടുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ചുറ്റുപാടും പൊന്തി കഴിഞ്ഞപ്പോൾ ഡിവിഷനുകൾ കേവലം നാലായി.
ഈ വിദ്യാലയ ക്ഷേത്രത്തിന്റെ ജീവൻ ക്രമേണ അറ്റു പോകുമോ എന്നു മനസിലാക്കി മാനേജർ ഡേവീസ് കോക്കാട്ട് 15.03.1997 ൽ ഉദയാ പ്രോവിൻസ് അധികാരികളെ സമീപിച്ചു. അവികസിത മേഖലകളിലേക്ക് കടന്നുചെന്ന് സേവനം ചെയ്യണമെന്ന താല്പര്യത്തോടുകൂടി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജാനറ്റിന്റെ  നേതൃത്വത്തിൽ 7.6.97 ൽ  വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഉദയ ഏറ്റെടുത്തു. വിദ്യാലയത്തിന് വിദ്യാലയത്തിന് St. Paul's C L P S എന്ന്‌ നാമകരണം ചെയ്തു.
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടം പുനരുദ്ധരിക്കുന്നതിനുള്ള പരിശ്രമമാണ് പിന്നീട് നടത്തിയത്. 19.06.1998-ൽ പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.  പഠനത്തോടൊപ്പം കുട്ടികളിൽ ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും കുട്ടികളെ സബ്ജില്ലാത്തല മത്സരങ്ങളിലെല്ലാം പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 
നൂതന വിദ്യാഭ്യാസം ലക്ഷ്യമാക്കികൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനസൗകര്യം ഒരുക്കുകയുണ്ടായി. 
കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയെ ലക്ഷ്യം വെച്ച് ആത്മാർത്ഥ സേവനം ചെയ്യുന്ന മാനേജ്മെന്റും അധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും നിർലോഭമായ സഹകരണം കാഴ്ചവെക്കാൻ തുടങ്ങിയപ്പോൾ വിദ്യാലയത്തിലെ പ്രശസ്തി എല്ലാതലത്തിലും  വ്യാപിക്കാൻ തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ളതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.

   • അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.
   • ഓഫീസ് റൂം, സ്റ്റാഫ് റൂം
   •  കമ്പ്യൂട്ടർ ലാബ്
   • പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ്‌ മുറികൾ 
   • ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ 
   •  സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യത്തോടുകൂടിയ ഹാൾ 
   • എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ,ലൈറ്റ് 
   • പാചകശാല
   • ടോയ്ലറ്റ് സൗകര്യങ്ങൾ 
   • പാർക്ക്‌, കളിസ്ഥലം, കളിയുപകരണങ്ങൾ
   •  ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം
   • ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

   • അധ്യാത്മികവും സാന്മാർഗ്ഗികവും  ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.
   •  കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു 
   •  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
   • ഡിജിറ്റൽ മാഗസിൻ
   • കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
   • ശാസ്ത്ര -സാമൂഹ്യ - ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം
   •  പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ നാരായണാകുറുപ്പ് 1930- .........
2 ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ 01.04.1998-31.05.2002
3 പി പി ഫ്രാൻസിസ് 01.06 2002 - 31.05.2004
4 സിസ്റ്റർ ലൂസി കെ വി 01.06.2004 - 31.05.2010
5 സിസ്റ്റർ ഷേർളി പി വി 01.06.2010 - 31.05.2014
6 സിസ്റ്റർ മറിയാമ്മ കെ വി 01.06.2014 - 31.05.2016
7 സിസ്റ്റർ മറിയാമ്മ കെ വി 01.06.2016 തുടരുന്നു



സിസ്റ്റർ ജെയ്‌സി കെ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.322559,76.264319|zoom=18}}