ജി.എച്ച്.എസ്.എസ്.മാതമംഗലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബ്)

ജൂൺ 5: പരിസ്ഥിതിദിനം

പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്‌, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു.

മുഴുവൻ ക്ലാസ് ഗ്രൂപ്പുകളിലേക്കും ഓഡിയോയും, വീഡിയോയും നല്കി. അതിനു ശേഷം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റർ രചന,ഗാനാലാപനം, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. കുട്ടികൾ വീട്ടുപറമ്പിൽ ചെടി നടുന്നതിൻ്റേയും, വീട്ടുപരിസരം ശുചീകരിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിട്ടു.യു.പി., എച്ച്, എസ് വിഭാഗങ്ങൾ പ്രത്യേകമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.