Schoolwiki സംരംഭത്തിൽ നിന്ന്
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കാര്യക്ഷമമായ രീതിയിൽ അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാകണമെങ്കിൽ ഭൗതികസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. അത് ഉൾക്കൊണ്ടുതൊണ്ട് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾനമ്മുടെ വിദ്യാലയം ലഭ്യമാക്കിയിട്ടുണ്ട്.
- നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്.
- ക്ലാസ്സ് റൂമുകളിൽ സ്മാർട്ട്/ ഹൈ-ടെക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
- ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കന്ററിക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- എല്ലാവിഭാഗങ്ങൾക്കും സുസജ്ജമായ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.
- വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ലൈബ്രേറിയന്റെ സേവനം ലഭ്യമാണ്.
- കൗൺസിലിംഗിനായി പ്രത്യേകം റൂം തയ്യാറാക്കിയിട്ടുണ്ട്.
- കലാ പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാണ്.
- അതിവിശാലമായ ഒരു കളിസ്ഥലവും വിദഗ്ദമായ കായിക പരിശീലനവും ഉറപ്പ് വരുത്തുന്നു.
- കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതി തിരുവന്തപുരം ജില്ലയിലെ തന്നെ ആദ്യ പദ്ധതിയാണ്.
- സ്കൂൾ സുരക്ഷ മുൻനിർത്തി സ്കൂൾ ചുറ്റുവളപ്പിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
- സോക്യൂരിറ്റി ഗാർഡിന്റെ സേവനം ലഭ്യമാണ്.
- സ്കൂൾവാഹനസൗകര്യം ലഭ്യമാണ്.