ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വി എച്ച് എസ് എസ്

ഗവ. വി & എച്ച് എസ്എസ് പരുത്തിപ്പള്ളിയിൽ 1994-ൽ വി എച്ച് എസ് സി കോഴ്സുകൾ ആരംഭിച്ചു. തുടക്ക കാലത്ത് കമ്പ്യൂട്ടർ സയൻസ്, ലൈവ് സ്റ്റോക്ക് മാനേജ് മെന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഉണ്ടായിരുന്നത്. നിലവിൽ ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ (FHW), ഡയറി ഫാർമർ എന്റർപ്രണർ(DFE), ജൂനിയർ സോഫ്റ്റ് വയർ ഡെവലപ്പർ (JSD) എന്നീ കോഴ്സുകളാണ് ഉള്ളത്.

പ്രിൻസിപ്പാൾ

ശ്രീമതി. മഞ്ജു ജി എസ് ആണ് വി എച്ച് എസ് എസ് പ്രിൻസിപ്പാളിന്റെ ചുമതല വഹിക്കുന്നത്.

മുൻ- പ്രിൻസിപ്പാൾ
നമ്പർ പേര്
1 ഗിരിജ കുമാരി
2 രതീഷ് എസ് വി
3 ബൈജ ബി എസ്
4 പ്രീത ആർ ബാബു
5 മഞ്ജു ജി എസ്

വി എച്ച് എസ് എസ് അധ്യാപക- അനധ്യാപകർ

നമ്പർ പേര് വിഷയം
1 ഡോ. ശാരിക കെ എസ് വൊക്കേഷണൽ ടീച്ചർ- എൽഎസ് എം
2 ശ്രീമതി. സൈമ കുമാരി എസ് വൊക്കേഷണൽ ടീച്ചർ- എം എൽ. ടി
3 ശ്രീമതി. ദീപ കെ പി വൊക്കേഷണൽ ടീച്ചർ- സി എസ് ഐ ടി
4 ഡോ. ആശാലക്ഷ്മി വി എസ് നോൺ വൊക്കേഷണൽ ടീച്ചർ-കെമിസ്ട്രി
5 ശ്രീ. രാജീവ് എസ് നോൺ വൊക്കേഷണൽ ടീച്ചർ- ഇംഗ്ലീഷ്
6 ശ്രീമതി. ആശ എം ടി നോൺ വൊക്കേഷണൽ ടീച്ചർ- ബയോളജി
7 ശ്രീ. വിജയൻ എം നോൺ വൊക്കേഷണൽ ടീച്ചർ- ജി എഫ് സി
8 ശ്രീമതി. റോസ് മേരി എസ് വൊക്കേഷണൽ ഇൻസ്ട്രക്ടർ- എം എൽടി
9 ശ്രീ. അബ്ദുൾ നിസ്സാർ എം എ വൊക്കേഷണൽ ഇൻസ്ട്രക്ടർ- സി എസ് ഐ ടി
10 ശ്രീമതി. അനുപമ പി വൊക്കേഷണൽ ഇൻസ്ട്രക്ടർ- എൽഎസ് എം
11 ശ്രീ. ഷിബു വി ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എം എൽ ടി
12 ശ്രീ. സുനി പി ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എൽ എസ് എം
13 ശ്രീമതി. സംഗീത പി ആർ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്-സ് എസ് ഐ ടി
14 ശ്രീ. അഭിലാഷ് വി എസ് ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എൽ എസ് എം
15 ശ്രീമതി ധന്യ ആർ എസ് ക്ലാർക്ക്
16 ശ്രീ. അജയകുമാർ എസ് ആഫീസ് അറ്റന്റന്റ്

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

  • 2020-2021 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.

എൻ എസ് എസ്

വി എച്ച് എസ് സി വിഭാഗത്തിൽ എൻ എസ് എസ് പ്രവർത്തനങ്ങൾ അഭിമാനാർഹമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്നു.

  • പ്രളയകാലത്ത് ഭക്ഷണ സാധനങ്ങൾ, വസ്ത്രം, പഠനോപകരണങ്ങൾ എന്നിവ ദുരിതാഷ്വാസ ക്യാമ്പുകളിൽ എത്തിച്ചു.
  • കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലത്തിന് മുന്നോടിയായി 'ശൂചീകരണ ഹർത്താൽ' നടത്തി.
  • സ്കൂൾ കുട്ടികളിൽ ശുചിത്വ ബോധത്തിനായി 'ശുചിത്വം എന്നിലൂടെ' എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
  • പരിസ്ഥിതിയെ നേരിട്ടറിയാനും സ്നേഹിക്കാനും കോട്ടൂർ ഗീതാഞ്ജലി ക്ലബിന്റെ നേത‍ത്വത്തിൽ ' മഴ നടത്തം' എന്ന പോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
  • 'പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് 'എന്ന ലക്ഷ്യത്തോടെ വോളന്റിയർമാർ പേപ്പർബാഗ് നിർമ്മിച്ച് സ്കൂളിൽ വിതരണം ചെയ്തു.
  • 'ലഹരി വിമുക്ത കൗമാരം' എന്ന ലക്ഷ്യത്തോടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലക്കുന്നതിനായി ഡീ- അഡിക്ഷൻ സെന്റർ സന്ദർശിച്ചു.
  • 2020-2022 കാലഘട്ടത്തിൽ ജീവനം ജീവധനം എന്ന പദ്ധതിയുടെ ഭാഗമായി വോളണ്ടിയേഴ്സിന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
  • എൻ എസ് എസ് സെല്ലും ആരോഗ്യമേഘലയും കൂടിച്ചേർന്ന് കുട്ടികൾക്കായി സ്കൂളിൽ ഒരു സാനിറ്റൈസേഷൻ ബൂത്ത് സ്ഥാപിച്ചു.
  • കോവിഡ് മാനദണ്ഡങ്ങൾ സൂചിപ്പിക്കുന്ന ജാഗ്രതാ മതിൽ സ്ഥാപിച്ചു.
  • സപ്തദിന സഹവാസ ക്യാമ്പിനോട് ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്, നടത്തി.
  • എൻ എസ് എസ് നെടുമങ്ങാട് ക്ലസ്റ്ററുമായി യോജിച്ച് ബോണക്കാട് പ്രദേശ വാസികൾക്കുള്ള ഭക്ഷ്യക്കിറ്റ് വെള്ളനാട് സ്കൂളിയെ എൻ എസ് എസ് പി എ സി മെമ്പറായ ശ്രീ മാത്തൻ സാറിന് കൈമാറി.
  • നിരാമയ എന്ന പദ്ധതിയുടെ ഭാഗമായി വോളണ്ടിയോഴ്സിന് ഒരു ഫസ്റ്റ് ഡെമോൺസ്ട്രേഷൻ ക്ലാസ് പരുത്തിപ്പള്ളി എഫ് എച്ച് സി യിലെ ഡോ.ജോയ് ജോണിന്റെ നേതൃത്യത്തിൽ നടത്തി.
  • കോവിഡ് കാലഘട്ടത്തിൽ ശേഖരിച്ച മാസ്കുകൾ കാട്ടാക്കട ബിആർസി യ്ക്ക് കൈമാറി.

കരിയർഗൈ‍ഡൻസ് & കൗൺസിലിംഗ് സെൽ

നവീനം 2020

വി എച്ച് എസ് എസ് കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് രക്ഷകർത്താക്കളിലും വിദ്യാർത്ഥികളിലും അവഗാഹം സൃഷ്ടിക്കുവാൻ ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു.. അബ്ദുൾ നിസാർ സർ കോഴ്സുകളുടെ വിവരണം നൽകി. പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രിൻസിപ്പാളും, ആർ.പിയും വിശദീകരണം നൽകി.

ഹാപ്പി ലേർണിംഗ് & പോസിറ്റീവ് പാരന്റിംഗ്

ഹാപ്പി ലേർണിംഗിൽ പഠനം എങ്ങനെ രസകരമാക്കാം എന്നും, പോസിറ്റീവ് പാരന്റിംഗിൽ എങ്ങനെ ഒരു നല്ല രക്ഷിതാവാകാം എന്നതിനെക്കുറിച്ചുള്ള അവബോധം സ‍ൃഷ്ടിക്കുന്ന ക്ലാസുകളായിരുന്നു.

ഫേസ് ടു ഫേസ്

ജെ എസ് ഡി കോഴ്സിലെ വിദ്യാർത്ഥികളുമായി ശ്രീ. ജിത്തു ക്രിസ്തുദാസ് സംവദിച്ചു. എൽഎസ് എം. കോഴ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഓണർപ്രണർ ആയ ശ്രീ.ഷൈൻ പോൾ ആർ സംസാരിച്ചു. എം എൽ ടി വിദ്യാർത്ഥികൾക്കായി ശ്രൂമതി പ്രീത എ സംസാരിച്ചു.

കരിയർ പ്ലാനിംഗ്

രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗ് എന്ന വിഷയത്തിൽ ശ്രീ. രതീഷ് കുമാർ (കരിയർ എക്സ്പെർട്ട് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ) ക്ലാസ് നൽകി.

ഷീ- ക്യാമ്പ്

കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹികസുരക്ഷ, ശാരീരികശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകിയത് ഡോ.കുമാരി എസ് ബിന്ദു.

സൈബർ അവെയർനസ് പ്രോഗ്രാം

ശ്രീ അഭിൻ വി പി ( സ്പെഷ്യൽ ബ്രാഞ്ച് അസ്സ്റ്റന്റ് എസ് എസ് ബി ഹെഡ് കോർട്ടേഴ്സ് , തിരുവനന്തപുരം) സൈബർ ക്രൈം, സൈബർ സ്പെയ്സ്, സൈബർ പ്രതികാരം എന്നിവയെക്കുറിച്ച് ക്ലാസ് നൽകി.

ഇൻസൈറ്റ്

ശ്രീ സുരേഷ് ഭാസ്കർ , എങ്ങനെ വിദ്യാർത്ഥികളുടെ ആശയ വിനിമയ വൈദഗ്ദ്യം വികസിപ്പിക്കാമെന്ന് വിശദമാക്കി.

നേട്ടങ്ങൾ

  • 2018-2019 വർഷത്തിൽ 82% വും 2019-2020 ൽ 79% വും വിജയം ലഭിച്ചു. കുമാരി ഗോപികഫുൾ എ പ്ലസ് നേടിനികച്ച വിജയം സ്വന്തമാക്കി.
  • 2021-2022 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.