ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyinfants (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

വാരാപ്പുഴയുടെ പാരമ്പര്യത്തിന് സാക്ഷി ആയി 112 വര്ഷങ്ങളായി ഈ വിദ്യാലയം എവിടെ നിലകൊള്ളുന്നു .പൗരാണിക പ്രൗഢി നിലനിർത്തുന്ന പഴയ സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ 2019 ൽ വിദ്യാലയം തീർത്തും നവീകരിച്ച പുതിയ കെട്ടിടത്തിലേക് മാറി . 1  മുതൽ 7  വരെ ക്ലാസ്സുകൾക്കായി നവീകരിച്ച മറ്റൊരു കെട്ടിടം കൂടി എവിടെ ഉണ്ട് . LKG - UKG ക്ലാസ്സു്കളും ഇവിടെ പ്രവർത്തിക്കുന്നു .

സയൻസ് ലാബ്

എല്ലാ ആധുനീക സൗകര്യങ്ങളോടും കൂടിയ മികച്ച സയൻസ് ലാബ് ആണ് വിദ്യാലയത്തിൽ ഉള്ളത് . ബിയോളജി ,ഫിസിക്സ്,കെമിസ്ട്രി എന്നീ വിഷയങ്ങളുമായി ബന്ധപെട്ട് കുട്ടികൾക്കു പരീക്ഷണങ്ങൾ ചെയ്തു നോക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ലാബിൽ ഒരുക്കീട്ടുണ്ട് .

ഐ ടി ലാബ്

ഇന്റർനെറ്റ് കണക്ഷനോട് കൂടിയ നവീകരിച്ച ലാബ് ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .15 ഡെസ്ക് ടോപുകളും ,10 ലാപ്‌ടോപുകളും കുട്ടികൾക്കായി സജ്ജമാക്കിട്ടുണ്ട് .പഠന ആവശ്യങ്ങൾക്കായി ഏതു സമയത്തും കുട്ടികൾക്കു ഇത്‌ പ്രേയോഗനപെടുത്താവുന്നതാണ് .

ഹൈ  ടെക്  ക്ലാസ് മുറികൾ

ഹൈ സ്കൂൾ വിഭാഗത്തിലെ 9 ക്ലാസ് മുറികളും ഹൈ ടെക് സൗകര്യങ്ങളോട് കൂടിയവ ആണ് . LP - UP വിഭാഗത്തിലെ 3 ക്ലാസ്സ്മുറികളിലും ഹൈ ടെക് സൗകര്യങ്ങൾ ഒരുക്കീട്ടുണ്ട് .സമഗ്ര എന്ന വെബ് പോർട്ടലിലെ റിസോഴ്‌സുകൾ ഉപയോഗപ്പെടുത്തി എല്ലാ അധ്യാപകരും ഹൈ  മുറികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നുണ്ട് .

ലൈബ്രറി

പുതിയതും പഴയതുമായി പുസ്തകങ്ങളുടെ  ഒരു വൻ ശേഖരം തന്നെ നമ്മുടെ വിദ്യാലയത്തിൽ ഉണ്ട് .വിവിധ വിഷയങ്ങളിലും ഭാഷകളിലുമായി ഒരുപാട് റിസോഴ്‌സ് ബുക്കുകൾ എവിടെ ലഭ്യമാണ് .മലയാളം വിഭാഗം അദ്ധ്യാപിക ആയ കവിത ടീച്ചർ ആണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് .എല്ലാ ആഴ്ചകളിലും കുട്ടികൾ കൃത്യമായി ബുക്കുകൾ എടുക്കുകയും തിരിച്ചു ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട് .

പാചകപ്പുര

ബഹുമാനപെട്ട MLA ശ്രീ .വി ഡി സതീശൻ സർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച നിർമിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുര വിദ്യാലയത്തിന് ഉണ്ട്. ഗവണ്മെന്റ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ചു കുട്ടികൾക്കു സ്വാദിഷ്ടമായ ഭക്ഷണം കൃത്യമായി നൽകുന്നു .

ടോയ്‌ലറ്റ് സൗകര്യം

ഹൈ സ്കൂൾ വിഭാഗത്തിൽ ആൺ കുട്ടികൾക്കായി ആധുനീക സൗകര്യങ്ങളോട് കൂടിയ ടോയ്‌ലറ്റ് തയ്യാറാക്കിട്ടുണ്ട് .LP UP  വിഭാഗത്തിൽ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യവും ഉറപ്പാക്കീട്ടുണ്ട് .