ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

വാരാപ്പുഴയുടെ ചരിത്രം പറയുന്ന ഏതൊരാളും ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂളിന്റെ പേര് പറയാതെ പോകില്ല . ചരിത്രം ഉറങ്ങുന്ന മണ്ണിൽ മറ്റൊരു ചരിത്രം രേഖപ്പെടുത്തി തല ഉയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഇത് . പൂർവ്വവിദ്യാർത്ഥികൾ എഴുതി ചേർത്ത സുവർണ നേട്ടങ്ങളും പൂർവ അധ്യാപകർ നൽകിയ സംഭാവനകളും വിദ്യാലയത്തിന്റെ ഇന്നത്തെ നിലനിൽപ്പിനു അവിഭാജ്യ ഘടകമാണ് . വിദ്യാലയത്തോട് ചേർന്ന് നിൽക്കുന്ന മാതാപിതാക്കളും അധ്യാപകരും അനധ്യാപകരും കുട്ടികളും എല്ലാം ഈ വിദ്യാലയത്തിന്റെ നേട്ടങ്ങൾ തന്നെയാണ് .

        സബ്ജില്ലാ ,ജില്ലാ തല ശാസ്ത്ര മേളകളിൽ ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട് .

        IT മേളകളിൽ -വെബ് പേജ് ഡിസൈനിങ് ,മലയാളം കമ്പ്യൂട്ടിങ്,പ്രോഗ്രാമിങ്,ഡിജിറ്റൽ പെയിന്റിംഗ് എന്നീ വിഭാഗങ്ങളിന് കുട്ടികൾ സമ്മാനാർഹരായീട്ടുണ്ട് .

       LSS  - USS  -പരീക്ഷകളിൽ നമ്മുടെ കുട്ടികൾ ഉയർന്ന മാർക്കുകൾ വാങ്ങുന്നു .

      NMMS  - പോലുള്ള സ്കോളർഷിപ് പരീക്ഷകളിൽ നമ്മുടെ കുട്ടികൾ തിരഞ്ഞെടുക്കപ്പെടുന്ന .

നമ്മുടെ നിരവധി പൂർവ്വ  വിദ്യാർത്ഥികൾ ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ നേവി തുടഗിയ രാജ്യസുരക്ഷ മേഖലകളിൽ സേവനം ചെയ്യുന്നു എന്നത് ഏറ്റവും അഭിമാനാർഹമായ നേട്ടമാണ് .

വൈദീക വൃത്തിയിലും നമ്മുടെപൂർവ്വവിദ്യാർത്ഥികൾ ധാരാളമാണ് .