വാകയാട് ജി എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വാകയാട് എന്ന ഗ്രാമത്തിൽ വാർഡ് 11 ലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
| വാകയാട് ജി എൽ പി എസ് | |
|---|---|
| വിലാസം | |
വാകയാട് വാകയാട് , 673614 | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 04962652778 |
| ഇമെയിൽ | glpsvakayad2017@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47632 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വല്ലീദേവി.കെ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 47632 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1954/55 കാലത്ത് ഉണ്ണിരാരിശൻ വീട്ടു പറമ്പിൽ എടവലത്ത് ചാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച അക്ഷരക്കളരിയാണ് പിൽക്കാലത്ത് ഗവ:എൽ.പി.സ്കൂൾ വാകയാട് ആയി രൂപാന്തരപ്പെട്ടത്.വട്ടക്കണ്ടി ഗോപാലനെഴുത്തച്ഛനായിരുന്നു ആദ്യാക്ഷരം കുറിച്ചു കൊടുത്തത്. വിദ്യാലയരൂപീകരണത്തിനുള്ള നീക്കങ്ങൾക്ക് ശക്തിപകർന്നത് തൃക്കുറ്റിശ്ശേരി സ്വദേശിയായ ശങ്കുണ്ണി നമ്പീശനായിരുന്നു.വാടകയില്ലാതെ വിദ്യാലയം നടത്താം എന്ന ഉറപ്പിന്മേൽ 1957ൽ തൽസ്ഥാനത്ത് ഏകാധ്യാപക സർക്കാർ വിദ്യാലയം അനുവദിക്കപ്പെട്ടു.ആദ്യഗുരുനാഥൻ പനായി സ്വദേശിയായ രാഘവൻ മാസ്റ്റർ ആയിരുന്നു.ഔദ്യോഗിക രേഖകൾ പ്രകാരം ഇ.വി ഹരിദാസൻ ഇടവലത്ത് ആണ് ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി.പ്രഥമ ബാച്ചിൽ 44 വിദ്യാർത്ഥികൾ പ്രവേശനം നേടി.തുടർന്ന് 4 വരെ ക്ലാസുകൾ അനുവദിക്കപ്പെട്ടെങ്കിലും “സിംഗിൾ സ്ക്കൂൾ” എന്ന പേരിലാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്.പിൽക്കാലത്ത് സ്ഥലമുടമ എടവലത്ത് ചാത്തുക്കുട്ടി ഇന്നത്തെ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം വിലയ്ക്കു വാങ്ങി സ്ക്കൂളിനു സംഭാവന ചെയ്തു.ജനകീയാസൂത്രണ പദ്ധതിവിഹിതവും നാട്ടുകാർ സമാഹരിച്ച പണവും കൂട്ടിച്ചേർത്ത് കെട്ടിടം പണി പൂർത്തീകരിച്ചു.തുടർന്ന് കോട്ടൂർ പഞ്ചായത്തും ജനപ്രതിനിധികളും അനുവദിച്ച വിവിധ ഫണ്ടുകളിലൂടെ വിദ്യാലയം ആധുനികവൽക്കരിക്കപ്പെട്ടു. പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ ദുർഘടകാലഘട്ടത്തെ അതിജീവിച്ച വിദ്യാലയത്തിൽ 2020-21 അധ്യയനവർഷത്തിലെ എൽ പി വിഭാഗത്തിൽ 96 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 45 കുട്ടികളും പഠിക്കുന്നുണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
വല്ലീദേവി കെ മണിലാൽ.എം ജെ ബിന്ദു കെ സുധിന.കെ
ക്ളബുകൾ
ഗണിത ക്ളബ്
സാമൂഹ്യശാസ്ത്രക്ലബ്
വിദ്യാരംഗം ക്ലബ്
വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികളുടെ ഭാഗമായി “ വസന്തം” എന്ന പേരിൽ 2020-21 അധ്യയനവർഷത്തിൽ ഡിജിറ്റൽ ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചു