മണലാടി സെന്റ് മേരീസ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മണലാടി സെന്റ് മേരീസ് എൽ പി എസ് | |
---|---|
വിലാസം | |
മണലാടി മണലാടി , രാമങ്കരി പി.ഒ. , 689595 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 09 - 1983 |
വിവരങ്ങൾ | |
ഫോൺ | 0477 2707660 |
ഇമെയിൽ | stmaryslpsmanalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46414 (സമേതം) |
യുഡൈസ് കോഡ് | 32111100505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീലാമ്മ.ഡി |
പി.ടി.എ. പ്രസിഡണ്ട് | അഞ്ചു സന്ദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ചിത സുരേഷ് |
അവസാനം തിരുത്തിയത് | |
28-01-2022 | Pradeepan |
ചരിത്രം
.........രാമങ്കരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ പമ്പയാറിന് സമീപത്തായി സെൻറ്.മേരിസ് ദേവാലയത്തോട് ചേർന്ന് സെൻറ്.മേരിസ് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് സബ്ജില്ലയിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെന്റിന്റെ കീഴിൽ ഉള്ള ഒരു വിദ്യാലയമാണ്.
ഈ പ്രദേശത്തുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി ആശ്രയിച്ചിരുന്നത് ഏകദേശം 3 കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളെയാണ്. കുട്ടികളുടെ ഈ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മണലാടി സെൻറ് മേരീസ് പള്ളിയുടെ സ്ഥലത്ത് ഇടവകക്കാർ നിർമിച്ചുനൽകിയ കെട്ടിടത്തിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി ഈ നാട്ടിലെ എല്ലാ ജനങ്ങളുടെയും നീണ്ടകാലത്തെ പരിശ്രമവും അന്നത്തെ എംഎൽഎ ആയിരുന്ന ഡോ.കെ.സി. ജോസഫിൻറെ സ്തുത്യർഹമായ പ്രവർത്തനങ്ങളും കൊണ്ട് 1983 ജൂലൈ മാസത്തിൽ ഈ എൽ.പി. സ്കൂളിന് ഗവൺമെൻറിൻറെ അനുമതി ലഭിക്കുകയുണ്ടായി.1983 - 1984 സ്കൂൾ വർഷത്തിൽ ഒന്നാം ക്ലാസിൽ 37 വിദ്യാർത്ഥികളുമായി ശ്രീമതി അന്നമ്മ പി ജെ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 1984-85 ൽ രണ്ടാം ക്ലാസും 85 - 86 ൽ മൂന്നാം ക്ലാസും 86- 87 ൽ നാലാം ക്ലാസും രൂപീകരിക്കപ്പെട്ടു.
1992 ഇൽ ഈ സ്കൂളിനോട് ചേർന്ന് 2 ക്ലാസ് മുറികൾ കൂടി റവ.ഫാ.ജോസഫ് കോൺസ്റ്റന്റെയിൽ (സി.എം.ഐ.) നിർമ്മിച്ചു നൽകുകയുണ്ടായി. ഇതിൽ ഒരു മുറി ഓഫീസ് റൂം ആയും മറ്റേത് 2009 മുതൽ പ്രീപ്രൈമറി ആയും ഉപയോഗിച്ചുപോരുന്നു. 2008 2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ രജത ജൂബിലി സമുചിതമായി ആഘോഷിച്ചു . തദവസരത്തിൽ ബഹു. കുട്ടനാട് എം.എൽ.എ.ശ്രീ. തോമസ് ചാണ്ടി അവർകൾ സന്നിഹിതനായിരുന്നു. കൂടാതെ 2013 - 14 ൽ MLA യുടെ പ്രാദേശിക ഫണ്ടിൽ നിന്നും സ്കൂളിന് മെച്ചപ്പെട്ട ഒരു പാചകപ്പുര നിർമിച്ചു നൽകുകയും ചെയ്തു.2015 ൽ സ്കൂൾ മാനേജർ അതിനോട് ചേർന്ന് ഒരു മെസ്സ് ഹാൾ നിർമിച്ചു നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവർ ജീവിതത്തിലെ വിവിധ മേഖലകളിൽ പ്രഗൽഭരായി വിരാജി ക്കുന്നത് കാണുമ്പോൾ ആത്മാഭിമാനത്താൽ ഞങ്ങൾ പുളകിതരാകുന്നു...............
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലാണ് പഠനം നടക്കുന്നത്. ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്കായി നാല് ക്ലാസ് മുറികൾ ഒരു കെട്ടിടത്തിലും അതിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രീപ്രൈമറി, ഓഫീസ് എന്നിവയും പ്രവർത്തിക്കുന്നു. ഗെ യിറ്റോടു കൂടിയ ചുറ്റുമതിൽ ഉണ്ട്. രണ്ട് യൂറിനൽ കളും രണ്ട് ടോയ്‌ലറ്റുകളും പ്രാഥമിക നിർവഹണത്തിന് ഉതകുന്നു എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ച തും ഫാൻ സൗകര്യം ഉള്ളതുമാണ്. കുട്ടികൾക്ക് ആകർഷകമായ വിധത്തിൽ സ്കൂളിന്റെ ഭിത്തികളിൽ വർണ്ണചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്ന കളി ഉപകരണങ്ങൾ സ്കൂളിന് സ്വന്തമായുണ്ട്. വിശാലമായ കളിസ്ഥലം, മഴവെള്ളസംഭരണി, പാചകപ്പുര, ജൈവവൈവിധ്യ പാർക്ക് എന്നിവയും വിദ്യാലയത്തിൽ ഉണ്ട്.
സ്കൂളിന്റെ രക്ഷാധികാരികൾ
ഇക്കാലമത്രയും ഈ സ്കൂളിന്റെ രക്ഷാധികാരികളായിരുന്ന മാനേജർ അച്ഛന്മാർ ബഹുമാനപ്പെട്ട ഫാദർ തോമസ് തൈക്കാട്ടുശ്ശേരി,ഫാദർ ജോസഫ് ചക്കാലയിൽ, ഫാദർ ജോർജ് കളരിക്കൽ, ഫാദർ സഖറിയാസ് കല്ലുപുരയ്ക്കൽ,ഫാദർ തോമസ് പുത്തൻപുരയ്ക്കൽ,ഫാദർ ഫിലിപ്പ് കുന്നുംപുറം, ഫാദർ ജോസഫ് പുതുപ്പറമ്പിൽ,ഫാദർ തോമസ് നെല്ലിക്കുന്നത്ത്,ഫാദർ ആൻ്റണി കാട്ടൂപ്പാറ,ഫാദർ തോമസ് പ്ലാത്തോട്ടം, ഫാദർ ജെന്നി കായംകുളത്തുശ്ശേരി, ഫാദർ ബിജു മണവത്ത് ഇവരായിരുന്നു. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ ഫാദർ ഫ്രാൻസിസ് അമ്പലത്തും പറമ്പിലാണ്.
സ്കോളർഷിപ്പുകൾ
പഠനത്തിലും പാഠ്യേതര രംഗങ്ങളിലും താല്പര്യം വളർത്തുന്നതിനായി 1993 - 94 വർഷത്തിൽ സി. സി. ജോൺ സാറിന്റെ കാലത്ത് കുട്ടികൾക്കായി സ്കോളർഷിപ്പുകൾ സംഘടിപ്പിച്ചു തുടങ്ങി. തുടർന്നും പല സ്കോളർഷിപ്പുകൾ നൽകിവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം | ചിത്രം |
---|---|---|---|
1 | ശ്രീമതി അന്നമ്മ പി. ജെ. | 1983 - 1990 | |
2 | ശ്രീ. സി. സി. ജോൺ | 1990 - 1994 | |
3 | ശ്രീമതി ലില്ലി എ. ജെ. | 1994 - 1995 | |
4 | ശ്രീമതി കെ .എം. ശോശാമ്മ | 1995 - 2000 | |
5 | ശ്രീമതി തങ്കമ്മ ഈപ്പൻ | 2000 -2003 | |
6 | ശ്രീമതി സാലിമ്മ ജോസഫ് | 2003 -2016 | |
7 | ശ്രീമതി കാതറൈൻ ആന്റണി | 2016 -2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം | ചിത്രം |
---|---|---|---|
1 | ശ്രീമതി റ്റെസി ജോസഫ് എം | 1993-2018 | |
2 | ശ്രീമതി മോനിയമ്മ ജോസഫ് | 1989-2020 |
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാ ദീപത്തിൽ നിന്നും തിരിതെളിച്ച് ജീവിതപന്ഥാവിലേക്ക് ഇറങ്ങി ആധ്യാത്മിക രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വർ - ഫാദർ ജോ ജോസഫ് കളത്തിൽ, സിസ്റ്റർ മറിയാമ്മ എബ്രഹാം പുത്തൻചിറ സി. എം. സി., സിസ്റ്റർ ലിൻ്റു ജെയിംസ് എസ്. ഡി., സിസ്റ്റർ ജസിമോൾ ജയിംസ് തോട്ടുകടവിൽ എസ്. ഡി.,ബ്രദർ പയസ് ജോസഫ് ഇടമന.
- ....
- ....
ചിത്രങ്ങൾ
==വഴികാട്ടി==ചങ്ങനാശ്ശേരി - ആലപ്പുഴ റോഡിൽ നിന്നും പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ പള്ളിയുടെ വലതുവശത്ത് കൂടെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps:9.437649516521981, 76.45834219577755|zoom=18}}