എസ് എച്ച് എൽ പി എസ് രാമപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്ത് രാമപുരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം അറിവിന്റെ അക്ഷരമുറ്റത്തേക്ക് നാളിതുവരെയായി ആനേകം കുരുന്നുകളെ കൈപിടിച്ച് ഉയർത്തുന്നു
എസ് എച്ച് എൽ പി എസ് രാമപുരം | |
---|---|
വിലാസം | |
രാമപുരം രാമപുരം ബസാർ പി.ഒ. , കോട്ടയം 686576 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04822262644 |
ഇമെയിൽ | shlpsrpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31226 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി. ആനിയമ്മ സിറിയക് |
അവസാനം തിരുത്തിയത് | |
28-01-2022 | 31226 |
== ചരിത്രം ==
മലയാള നാടിനെ സംസ്കാര സമ്പന്നമാക്കുക എന്ന വി . ചാവറ പിതാവിന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് രാമപുരം എസ്.എച്ച്.എൽ.പി. സ്കൂൾ. 1922 ൽ സ്ഥാപിതമായ ഈ സ്കൂളിൽ 2004 ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം എന്ന ചാവറ പിതാവിന്റെ മഹനീയലക്ഷ്യം സാക്ഷാൽകരിക്കുന്നതിനായി ബഹു. വൈദികാദികാരികളും ഔദാര്യനിധികളായ ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഇവിടുത്തെ കർമ്മലമഠത്തിലെ സിസ്റ്റേഴ്‌സും രാപകലില്ലാതെ അധ്വാനിച്ചതിന്റെ ഫലമാണ് 1922 മെയ് 22 ന് സ്ഥാപിതമായ ഈ വിദ്യാലയം 1924 ൽ പൂർണ മലയാളം മിഡിൽസ്കൂളായി തീർന്ന ഈ വിദ്യാലയത്തിന്റെ കനകജൂബിലി 1972 ലും പ്ലാറ്റിനം ജൂബിലി 1997 ലും ആഘോഷിച്ചു.1983 ൽ പണിതീർത്ത ഇരുനിലകെട്ടിടവും 2004 ൽ ആരംഭിച്ച പാരലൽ ഇംഗ്ലീഷ് മീഡിയവും 2005 ൽ ആരംഭിച്ച കമ്പ്യൂട്ടർ പഠനവും ഈ വിദ്യായത്തിന്റെ വികസനഭാഗങ്ങളാണ്.
ഇന്ന് ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ കലാക്ഷേത്രത്തിന്റെ ആദ്യ മാനേജർ റവ. ഫാ സ്‌കറിയ ചെറുനിലത്ത് പുത്തൻപുരയിൽ ആയിരുന്നു. ഈ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത് റവ. ഫാ. കുഴുമ്പിൽ കോലത്ത് തോമാച്ചനാനാണ് തുടർന്ന് വന്ന കാലങ്ങളിൽ ഈ വിദ്യാലയത്തെ സ്നേഹിച്ച് വളർത്തിയ മാനേജർമാരുടെ പേരുകൾ സൂചിപ്പിക്കട്ടെ ബഹു. നാഗനൂലിൽ കുഞ്ഞുവർക്കിയച്ചൻ, ബഹു മുറിഞ്ഞകല്ലേൽ തോമാച്ചൻ, റവ. ഫാ. കുര്യക്കോസ് മണ്ണനാൽ, ബഹു. കുര്യവേലിൽ ഗീവർഗ്ഗീസ് അച്ചൻ, ഞാവള്ളിൽ ബഹു. ചാണ്ടിയച്ചൻ, ബഹു. പോൾ ആലപ്പാട്ട്, റവ. ഫാ. റ്റി. സി ജോസഫ് താഴത്തേൽ, ബഹു. ജോസഫ് ആലുങ്കൽ, റവ. ഫാ. മത്തായി കൊട്ടാരത്തുമാലിൽ,റവ. ഫാ സെബാസ്റ്റ്യൻ പുഞ്ചക്കുന്നേൽ, റവ. ഫാ ജോസഫ് ചൊവ്വാറ്റുകുന്നേൽ, റവ.ഡോ. ജോസഫ് മറ്റം, റവ ഫാ. മാണി ചെറുകുന്നേൽ, റവ ഫാ. മാത്യു മഠത്തിക്കുന്നേൽ, റവ ഫാ. അഗസ്റ്റിൻ പെരുമറ്റം, റവ. ഫാ. സിറിയക് കുന്നേൽ, റവ. മാത്യുനരിവേലിൽ, റവ. ഫാ ജോർജ് ഞാറക്കുന്നേൽ, റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. ഈ വിദ്യക്ഷേത്രത്തിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. വി. കെ ഗോവിന്ദൻനായരായിരുന്നു. തുടർന്ന് സി. ഇമൽദ, സി. ലൂസിന, സി. അനനിയ സി. ആനിട്രീസ, സി. ലിബിയ, സി.വേസ്റ്റീന, സി. താർസിയസ്, സി. ലിസി, സി. ആൻ, സി. ആൻസിയ സി. എം. സി., സി. ജെസ്സിനാ സി. എം. സി, എന്നിവർ ഈ വിദ്യാലത്തിന്റെ സാരഥികളായി സേവനം അനുഷ്ഠിച്ചു. സി ജെസ്സിന സി. എം. സി സ്ഥാനം ഒഴിഞ്ഞത്തിനുശേഷം സി. ആനി സിറിയക് ഈ കലാലയത്തിന്റെ ഹെഡ്മിസ്ട്രെസ് ആയി സേവനം അനുഷ്ഠിച്ച് വരുന്നു. ഇന്ന് 8 ഡിവിഷനുകളിലായി 214 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ച് വരുന്നു. കോവിഡ് 19 മഹാമാരി മൂലം ലോകം മുഴുവൻ വിറങ്ങലിച്ചു നിന്ന ഈ കാലഘട്ടത്തിൽ 2020-21 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി രാമപുരം ഉപജില്ലയിലെ മികച്ച എൽ. പി സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. ആദ്ധ്യൽമികവും, സംസ്കാരികവും കായികവും കലാപരവുമായ രംഗങ്ങളിൽ തനതു മുദ്ര പതിപ്പിക്കുവാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. ഏറ്റവും നൂതനമായ രീതിയിൽ പരിശീലനം നേടുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലാബും, വായനാശീലവും പരിപോഷിപ്പിക്കുവാൻ സഹായകമായ ഒരു ലൈബ്രറിയും ഉണ്ട്. സയൻസ്, കണക്ക്, ആർട്സ്, സ്പോർട്സ് എന്നിവയ്‌ക്കെല്ലാം പ്രേത്യേകം ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു.
തലക്കെട്ടാകാനുള്ള എഴുത്ത്
നമ്മുടെ വിദ്യാലയത്തിന്റെ തനിമ
ഈശ്വര ചിന്തയും ധാർമ്മിക ബോധവും സഹോദര സ്നേഹവും സഹിഷ്ണുതയും നിറഞ്ഞു വിലസുന്ന ദേവാലയങ്ങളായി കുഞ്ഞു മനസ്സുകളെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ ശൈലി ഒരുമയോടെ പ്രവർത്തിക്കുന്ന ശക്തമായ പി.റ്റി.എ.
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്ലബ്ബുകൾ, സംഘടനകൾ
- സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സുരക്ഷ ക്ലബ്ബ്
- ഡി.സി.എൽ.
- ബുൾ ബുൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
അഖില കേരള സ്കോളർഷിപ്പുകൾ
- എൽ.എസ്.എസ്. സ്കോളർഷിപ്പ്
- ഡി.സി.എൽ. ഐ.ക്യു. പരീക്ഷ
- പി.സി.എം. സ്കോളർഷിപ്പ്
- സന്മാർഗ്ഗം, വേദപാഠം രൂപതാതല സ്കോളർഷിപ്പ്
വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന സ്കൂൾ തല ക്വിസ്സുകൾ
- ശാസ്ത്രം,ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം,സാഹിത്യം
- പൊതുവിജ്ഞാനം
- പരിസ്ഥിതി
- നിർദ്ദിഷ്ട ദിനങ്ങൾ
'ദിനാചരണങ്ങളോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്ന വിവിധ മൽസരങ്ങൾ
- പ്രസംഗം
- സംഗീതം
- സാഹിത്യരചനകൾ
- ക്വിസ്
- ചിത്രരചന മുതലായവ...
കലാ കായികരംഗങ്ങളിൽ കുട്ടികളെ മുൻ നിരയിൽ എത്തിക്കുന്ന വിവിധ പരിശീലന പരിപാടികൾ
- നൃത്ത പരിശീലനം
- സംഗീത പരിശീലനം
- സ്പോർട്സ്
- പ്രവർത്തി പരിചയം
- കമ്പ്യൂട്ടർ പരിശീലനം
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസം ലക്ഷ്യം വെച്ച് വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്. കളികളിലൂടെ കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നു
സയൻസ് ലാബ്
പരിസര പഠനവുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങൾ നടത്താനും കുട്ടികൾളിൽ അന്വേഷണ ചിന്തയും കൗതുകവും ഉണർത്തുന്ന ഒരു സയൻസ് ലാബ് സ്കൂളിൽ ഉണ്ട്
ഐടി ലാബ്
6 ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും, രണ്ട് പ്രൊജക്റ്ററുകളും ഉൾപ്പെടുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ് ഉണ്ട്. പഠനപ്രവർത്തനങ്ങൾ കൂടുതൽ വ്യക്തതയോടെ ഐ. സി. ടി സൗകാര്യങ്ങൾ ഉപയോഗിച്ച് കുട്ടികളിലേക്ക് എത്തിക്കുന്നു
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- 2020-21 അധ്യയന വർഷത്തെ രാമപുരം ഉപജില്ലയെ മികച്ച എൽ. പി. സ്കൂൾ
ജീവനക്കാർ
അധ്യാപകർ
- സി. ആനിയമ്മ സിറിയക്
- ശ്രീമതി സാലി ജോസഫ്
- ശ്രീമതി ബീന മാത്യു
- ശ്രീമതി. ബെറ്റ്സി മാത്യു
- ശ്രീമതി. ഷെറിൻ റാണി മാത്യു
- സി. ഷീബ എ.
- സി.ജീനാ ജോയി
- ശ്രീമതി. മാഗി ജോസഫ്
- ശ്രീ. അമൽ ബെന്നി
അനധ്യാപകർ
1. മേരിക്കുട്ടി സണ്ണി
മുൻ പ്രധാനാധ്യാപകർ
- 1994 - 2001 സി. ലിസി സി. എം. സി
- 2001- 2004 സി. ആൻ സി. എം. സി
- 2004 - 2015 -സി.ജോസ്മിൻ സി.എം. സി
- 2016 - 2021 - സി. ജെസ്സിനാ മരിയ സി. എം. സി
- 2021- സി. ആനിയമ്മ സിറിയക്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.806906,76.665243|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|