ഗവ.എൽ.പി.എസ് വള്ളിക്കോട്
ഗവ.എൽ.പി.എസ് വള്ളിക്കോട് | |
---|---|
വിലാസം | |
മായാലിൽ, വള്ളിക്കോട് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ, വള്ളിക്കോട് , വള്ളിക്കോട് പി.ഒ. , 689648 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | glpsvallicode2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38711 (സമേതം) |
യുഡൈസ് കോഡ് | 32120301202 |
വിക്കിഡാറ്റ | Q87599585 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സരള |
അവസാനം തിരുത്തിയത് | |
28-01-2022 | Thomasm |
ചരിത്രം
കോന്നി താലൂക്കിൽ പെട്ട വള്ളിക്കോട് പഞ്ചായത്തിലെ നാലാം വാർഡിൽ ആണ് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.ലഭ്യമായ രേഖകൾ അനുസരിച്ച് 1915 മാർച്ച് പതിനഞ്ചാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് എങ്കിലും നൂറിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയുന്നത്.ആദ്യം ഓലമേഞ്ഞ കെട്ടിടമായിരുന്നു.പിന്നീടാണ് ഇന്നുകാണുന്ന രൂപത്തിലുള്ള കെട്ടിടം പണിതത്. സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ ശോഭിക്കുന്ന ധാരാളം വ്യക്തികളെ ഈ നാടിനു സമ്മാനിച്ച ഏറ്റവും പഴക്കം ചെന്ന ഈ സരസ്വതി വിദ്യാലയം വള്ളിക്കോട് പഞ്ചായത്തിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു.
90 സെന്റ് സ്ഥലത്ത് വർഷങ്ങൾ പഴക്കമുള്ള മാവ് മുത്തശ്ശിമാരുടെ നിര കൊണ്ട് അനുഗ്രഹീതമായ സ്കൂൾ വളപ്പും വിശാലമായ മുറ്റവും കളിസ്ഥലവും കൊണ്ട് ആകർഷകമാണ് ഈ സ്കൂളിന്റെ അന്തരീക്ഷം.
ഭൗതികസൗകര്യങ്ങൾ
പ്രത്യേക ക്ലാസ് മുറികൾ, സ്മാർട്ട് റൂം, വിശാലമായ കളിസ്ഥലം, ജൈവ വൈവിധ്യ ഉദ്യാനം,കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശൗചാലയങ്ങൾ, അസംബ്ലി ഹാൾ,ലൈബ്രറി, ഭക്ഷണ പുര എന്നിവയുമുണ്ട്. കുട്ടികൾക്ക് പഠിക്കാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രധാനാധ്യാപകർ | എന്നു മുതൽ | എന്നു വരെ |
---|---|---|
ചന്ദ്രമതി | 1991 | 1992 |
ശിവരാമൻ നായർ | 1992 | 1996 |
ശാരദ മണിയമ്മ | 1996 | 1997 |
രാധാമണി | 1997 | 2005 |
ലീലാമ്മ കുര്യൻ | 2006 | 2007 |
ശാന്തമ്മ | 2007 | 2016 |
ലൈജു | 2016 | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജേഷ് എസ് വള്ളിക്കോട്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്ററ്‍
കുമ്പളത്ത് പത്മകുമാർ
മികവുകൾ
സബ് ജില്ലാ സ്പോർട്സിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ കരസ്ഥമാക്കി ഓവറോൾ കിരീടം നേടാൻ കഴിഞ്ഞിട്ടുണ്ട്. കലോത്സവ വേദികളിലും കുട്ടികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പ്, പ്രൊജക്ടറുകൾ എന്നിവ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. അധ്യാപകരുടെയും, ജനപ്രതിനിധികളുടെയും, രക്ഷിതാക്കളുടെയും, കുട്ടികളുടെയും പങ്കാളിത്തത്തോടെ സ്കൂളിൽ പച്ചത്തുരുത്ത്, ജൈവവൈവിധ്യ ഉദ്യാനം എന്നിവ നിർമിച്ചിട്ടുണ്ട്.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
സൂസൻ കുര്യൻ (HM)
ഗായത്രി ദേവി PK
ബിന്ദു MR
സരിത P
ക്ലബുകൾ
വിദ്യാരംഗം. എല്ലാ വെള്ളിയാഴ്ചകളിലും കഥ, കവിത,നാടൻ പാട്ടുകൾ, ചിത്രരചന എന്നീ കലാപരിപാടികൾ കുട്ടികൾ നടത്തിവരുന്നു.
ഹെൽത്ത് ക്ലബ് ആരോഗ്യപ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നു. പകർച്ചവ്യാധികളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി വരുന്നു.
ഗണിത ക്ലബ്ബ് ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഗണിത വിജയം, ഉല്ലാസ ഗണിതം, ഗണിത ക്വിസ്, ഗണിതപ്പാട്ട്,ഗണിത കേളികൾ എന്നിവ നടത്തുന്നു.
പരിസ്ഥിതി ക്ലബ് പച്ചത്തുരുത്ത്, ഔഷധ സസ്യ ത്തോട്ടം എന്നിവ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.
സ്പോർട്സ് ക്ലബ്ബ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ വിവിധ കായിക ഇനങ്ങൾ പഠിപ്പിക്കുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് ഇംഗ്ലീഷ് തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും വേണ്ടിയുള്ള ക്ലാസ് തലപ്രവർത്തനങ്ങൾ കൂടുതലായി നൽകുന്നു കൂടാതെ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.227744,76.770458|zoom=10}}
|