Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ക്ലബ്
- പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഴ്വസ്തുക്കളെ ഫലപ്രദമായി ഉപയോഗിക്കൽ പാഴ്‌വസ്തുക്കൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിന്റെ ഭാഗമായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ വസ്തുക്കൾ നിർമ്മിക്കുകയുണ്ടായി പാഴ്‌വസ്തുക്കൾ ചുറ്റുപാടിലേക്ക് വലിച്ചെറിയാതെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നാണ് കുട്ടികൾ ചെയ്തത് ഓരോ പാഴ്വസ്തുവിന്റെയും പുനരുപയോഗ സാദ്ധ്യതകൾ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്തു.
- പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പക്ഷിക്ക് നൽകാം ദാഹജലം എന്ന പരിപാടി ഏറ്റെടുത്തു ചെയ്യുകയുണ്ടായി. ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ തന്നെ പക്ഷികൾക്ക് ദാഹജലം ഒരുക്കി മാതൃകയായി.
പ്രവൃത്തി പരിചയ ക്ലബ്
- 2021 -22 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തിപരിചയ ക്ലബ്ബിന്റെ ഉദ്‌ഘാടനം ജൂലൈ 12 ലോക പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ചു ഗൂഗിൾ പ്ലാറ്റ് ഫോമിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ക്ലബ് കൺവീനർ ശ്രീമതി.ഹനാൻ ടീച്ചർ പേപ്പർ ബാഗ് നിർമ്മാണം പരിചയപ്പെടുത്തുകയും ലൈവായി ചെയ്യാൻ അവസരവും നൽകി.തുടർന്ന് മാസത്തിലൊരു പ്രവർത്തനം എന്ന രീതിയിൽ ക്ലബ് പ്രവർത്തനങ്ങൾ നടന്നു. യു.പി വിഭാഗം 69 കുട്ടികളും എൽ .പി.വിഭാഗം 47 കുട്ടികളും അംഗങ്ങൾ ആയി.
- സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തിൽ അധ്യാപക ദിനാശംസ കാർഡുകൾ നിർമ്മാണം നടത്തി.
- ഒക്‌ടോബർ 2 ഗാന്ധി തൊപ്പി നിർമ്മാണം നടത്തി.
സ്പോർട്സ് ക്ലബ്
- ഒളിമ്പിക്സ് മായി ബന്ധപ്പെട്ട് ക്വിസ് മത്സരം ഓൺലൈൻ ആയി നടത്തുകയുണ്ടായി. കൂടാതെ ഓൺലൈൻ സ്കൂൾ അസംബ്ലി നടത്തുകയും ആരോഗ്യവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ന്യൂട്രിഷൻ ക്ലാസ് കൊടുക്കുകയും ഉണ്ടായി.
- യോഗാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഓൺലൈൻ വഴി യോഗ ക്ലാസ് നടത്തുകയും ചെയ്തു.