എം എം യു പി എസ്സ് പേരൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

  • പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഴ്വസ്തുക്കളെ ഫലപ്രദമായി ഉപയോഗിക്കൽ പാഴ്‌വസ്തുക്കൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിന്റെ ഭാഗമായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ വസ്തുക്കൾ നിർമ്മിക്കുകയുണ്ടായി പാഴ്‌വസ്തുക്കൾ ചുറ്റുപാടിലേക്ക് വലിച്ചെറിയാതെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നാണ് കുട്ടികൾ ചെയ്തത് ഓരോ പാഴ്വസ്തുവിന്റെയും പുനരുപയോഗ സാദ്ധ്യതകൾ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്തു.
  • പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പക്ഷിക്ക് നൽകാം ദാഹജലം എന്ന പരിപാടി ഏറ്റെടുത്തു ചെയ്യുകയുണ്ടായി. ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ തന്നെ പക്ഷികൾക്ക് ദാഹജലം ഒരുക്കി മാതൃകയായി.