ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂർ പുലിയന്നൂർ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1916 |
വിവരങ്ങൾ | |
ഫോൺ | 0482 2204010 |
ഇമെയിൽ | asramampuliyannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31514 (സമേതം) |
യുഡൈസ് കോഡ് | 32101000502 |
വിക്കിഡാറ്റ | Q87658791 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജോ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ശ്യാമിലി രഞ്ജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമിലി രഞ്ജിത്ത് |
അവസാനം തിരുത്തിയത് | |
28-01-2022 | 31514-hm |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
മുത്തോലി ഗ്രാമ പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ ഹൈവേ റോഡ്േസൈഡിൽ പുലിയന്നൂർ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 22 - 05-1916-ൽ ശ്രീ കെ.പൽപ്പു ചെട്ടിയാർ തലയണ കണ്ടം എന്ന വ്യക്തി കേരളീയ വൈശ്യ സമാജം വിദ്യാശാല എന്ന പേരിൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. പിന്നീട് അരുണാപുരത്തുള്ള ശ്രീരാമകൃഷ്ണ മഠം ഏറ്റെടുക്കുകയും 1948-ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. അന്നുമുതൽ ആശ്രമം ഗവൺമെന്റ് എൽ.പി.സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ശതാബ്ദി ആഘോഷം കഴിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി ഇന്ന് സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗത്ഭരായ വ്യക്തികളുടെ മാതൃവിദ്യാലയം കൂടിയാണ്. സാമൂഹ്യ - സാമ്പത്തിക സാംസ്ക്കാരികപരമായി ഉയർന്നമേഖലയിലുള്ള ആളുകൾ പാർക്കുന്ന മേഖലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തി പുലിയന്നൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലനിൽക്കാൻ ഇന്നും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
1916-ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുണ്ട്. സ്കൂൾ പ്രവേശന കവാടത്തിന് ഇടത് വശത്തായിമുത്തോലി ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ കളിയുപകരണങ്ങൾ അടങ്ങുന്ന ഒരു വലിയ പാർക്ക് ഉണ്ട്. അതിനു സമീപത്തായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ബാഡ്മിന്റൺ കോർട്ടും ഇവിടെയുണ്ട്. പാലാ BRC യുടെ മുത്തോലി പഞ്ചായത്തിലെ CRC സെന്റർ ഈ സ് കൂളിലാണ് സ്ഥിതി ചെയ്യുന്നത്. 2011 - 12 അധ്യയന വർഷത്തിൽ ആരംഭിച്ച പ്രീപ്രൈമറിയിൽ മൃഗങ്ങളും പക്ഷികളും പൂക്കളും വർണ ചിത്രങ്ങളായി തെളിയുന്ന ഭിത്തികളും കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്റ്റിക്കറുകൾ പതിച്ച ബഞ്ചും ഡസ്ക്കുകളുo കൂടാതെ ആടുന്ന കുതിരകളും കുഞ്ഞു സൈക്കിളുകളും കാറും നിരവധി പാവകളും കുട്ടികളുടെ ബുദ്ധിവികാസത്തിനു തകുന്ന മറ്റ് രസകരമായ പഠനോപകരണങ്ങളും കുട്ടി ബോർഡുകളും അടങ്ങുന്ന ശിശു സൗഹൃദപരമായ അന്തരീഷമാണുള്ളത്.
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളെ സ്ക്രീൻ ഉപയോഗിച്ച് വേർതിരിക്കുന്നു. മൃഗങ്ങളുടേയും പക്ഷികളുടേയും പച്ചക്കറികളുടേയും ചിത്രങ്ങളാൽ സ്കൂൾ ഭിത്തി മനോഹരമാ ണ്, ഇന്ത്യയുടേയും കേരളത്തിന്റേയും ഭൂപടം ദേശീയ ചിഹ്നങ്ങൾ, സംസ്ഥാന ചിഹ്നങ്ങൾ എന്നിവയും ഏറ്റവും മുകളിലായി ചിത്രീകരിച്ചിരിക്കുന്നു
വായനാശീലം കുറഞ്ഞുവരുന്ന ഈ കാലത്ത് കുട്ടികളിലെ വായന യും അമ്മ വായനയുംവളർത്താനുതകുന്ന വിധത്തിൽ നിരവധി പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറിയും ശാസ്ത്രാ വബോധം വളർത്താനുതകുന്ന ഒരു ന്യൂട്ടൺസ് ലാബും ഗണിതാഭിരുചി വളർത്താൻ ഗണിതലാബും ഇവിടെയുണ്ട്. പഠന നിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
സൗകര്യങ്ങളോട് കൂടിയ കംപ്യൂട്ടറുകളും ലാപ് ടോപ്പുകളും സ്മാർട്ട് ക്ലാസ്സ് മുറിയും ഉണ്ട്. കായിക പരിശീലനത്തിനുതകുന്ന മൈതാനം, ഡൈനിംഗ് ഹാൾ, കഞ്ഞിപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. അന്താരാഷ്ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂൾ പ്രധാനം ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാ ഹിത്യവേദി
- വായനാ ക്ലബ്ബ്
- പച്ചക്കറിത്തോട്ടം
- സ്കൂൾ മാഗസിൻ
- ബാലസഭ
- കായിക വിദ്യാഭ്യാസം
- യോഗ പരിശീലനം
- ചിത്രശലഭ പാർക്ക്
- കിഡ്സ് പാർക്ക്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|
| ഡോക്ടർ മുരളീവല്ലഭൻ
2ഡോക്ടർ ചിദംബരനാഥ് (അലോപ്പതി)
3ശ്രീ വെട്ടൂർ രാമൻ നായർ ( പ്രശസ്ത സാഹിത്യകാരൻ )
4 ശ്രീ രവി പുലിയന്നൂർ (പ്രശസ്ത സാഹിത്യകാരൻ)
വഴികാട്ടി
{{#multimaps:9.703421,76.660301|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31514
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ