എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
-
-
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് എംഎംഒ സെക്രട്ടറി അബ്ദുള്ളകോയഹാജി ഉപഹാരം നൽകുന്നു.
-
പ്രിൻസിപാൾ സന്തോഷ് മൂത്തേടം
-
മറിയംബി ഇംഗ്ലീഷ്
-
അനൂപ് ഒ വി ഇംഗ്ലീഷ്
-
ഹുസൈൻ പി അറബിക്
-
വീണ ടിവി ഹിന്ദി
-
റംല എംടി കൊമേഴ്സ്
-
ഫൈസൽ കെ പി പൊളിറ്റിക്കൽ സയൻസ്
-
ആഷാ ജി എക്കണോമിക്സ്
-
ജയപ്രഭ കോമേഴ്സ്
-
ഷൗക്കത്ത് കെ കെ ജേണലിസം
-
റോബിൻ ഇബ്രാഹിം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
-
സാലിസ പി കമ്പ്യൂട്ടർ അപ്ലിക്കേഷൻ
-
ജാസ്മിൻ എംപി സോഷ്യൽ വർക്ക്
-
ജയ ജേക്കബ് കെമിസ്ട്രി
-
പ്രീത ജി ഗണിതം
-
ജിയോ മോൾ ജോസ് ജന്തുശാസ്ത്രം
-
മുഹമ്മദ് ഷമീർ ഇ കെ ഭൗതികശാസ്ത്രം
-
പ്രിയ ട്രീസ് ടോം സസ്യശാസ്ത്രം
-
മുഹമ്മദ് ഫൈസൽ ലാബ് അസിസ്റ്റൻറ്
-
അബ്ദുൽ ഗഫൂർ ലാബ് അസിസ്റ്റൻറ്
പാസ് വേഡി'ന് മണാശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം
മുക്കം: സംസ്ഥാന ന്യുനപക്ഷ വകുപ്പ് ജില്ലാ ന്യുനപക്ഷ വിഭാഗം മുഖേന ന്യുനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് ക്യാമ്പിന് മണാശ്ശേരി എം. കെ. എച്ച്. എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 120 ഓളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ജീവിത നൈപുണി, വ്യക്തിത്വ വികാസം,കരിയർ ഗൈഡൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും. ലിന്റോ ജോസഫ് എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം അധ്യക്ഷനായി. സി സി എം വൈ പ്രിൻസിപ്പാൾ ഡോ. പി പി അബ്ദുൽ റസാഖ് ക്യാമ്പ് വിശദീകരണം നടത്തി. മുക്കം നഗരസഭ കൗൺസിലർ ബിജുന,ജില്ലാ കളക്ട്രേറ്റ് ഹുസുർ ശിരസ്താദർ ബാബു ചാണ്ടുള്ളി, ഹെഡ് മാസ്റ്റർ എം.പി ജാഫർ, സീനിയർ അധ്യാപിക ജയ ജേക്കബ് സംസാരിച്ചു. ക്യാമ്പ് കോ-ഓർഡിനേറ്റർ എം. പി റോബിൻ ഇബ്രാഹിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ ഷൗക്കത്ത് നന്ദിയും പറഞ്ഞു.
ന്യുനപക്ഷ വകുപ്പ് പാസ് വേഡ് ക്യാമ്പ് മണാശ്ശേരി എം. കെ. എച്ച്. എം. എം. ഒ ഹയർ സെക്കന്ററി സ്കൂളിൽ ലിന്റോ ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു
സർക്കാർ നിർദ്ദേശത്തിന് മുമ്പ് ജിസ്യൂട്ട് നടപ്പാക്കി മണാശ്ശേരി സ്കൂൾ
കോ വിഡ് കാലത്തെ പഠന പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞവർഷം മുതൽ വിക്ടേഴ്സ് ചാനൽ വായി ക്ലാസുകൾ ലഭ്യമാക്കിയ സംസ്ഥാന സർക്കാർ ഒരുപടി കോടി കടന്നു ഗൂഗിൾ വിദ്യാഭ്യാസ സാമഗ്രികൾ ഉപയോഗിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിച്ചു വരുമ്പോൾ ഒരു വർഷം മുമ്പ് പദ്ധതി വിജയകരമായി നടപ്പാക്കി വരികയാണ് മണാശ്ശേരി എം കെ എച്ച് എം എം ഹയർ സെക്കൻഡറി സ്കൂൾ. വർഷ രണ്ടാംവർഷ ക്ലാസ്സുകൾക്ക് ജിയോ ഡ്രൈവർ വേറെ വെർച്ചൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് ക്ലാസുകൾ നൽകുന്നത്. വിദ്യാർഥികളും അധ്യാപകരും തൽസമയം ഒരേ പ്ലാറ്റ്ഫോമിൽ വരികയും വൈറ്റ് ബോർഡ് വരെ ഉൾപ്പെടുത്തുന്നതിന് നാൽ ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി വിദ്യാർത്ഥികൾക്ക് നൽകാനും ഇതുവഴി സാധിക്കുന്നു. കൂടാതെ പഠന അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അസൈമെൻറ് കൾ ക്ലാസ് നോട്ടുകൾ ഓൺലൈൻ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ എന്നിവ അപ്‌ലോഡ് ചെയ്യാനും ഉള്ള ജിഷ്ണു സൗകര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ ഒരുവർഷമായി പഠനപ്രക്രിയ പുരോഗമിക്കുന്നത്.
തകരാറുമൂലം തൽസമയ ക്ലാസുകൾ നഷ്ടമായ വർക്കായി ക്ലാസ്സുകൾ റെക്കോർഡ് ചെയ്ത് ലഭ്യമാക്കാനും സംവിധാനമുണ്ട് ഓരോ കുട്ടിക്കും സ്കൂൾ ഔദ്യോഗികമായി നൽകുന്ന ഐഡിയിൽ നിന്ന് മാത്രമേ ഗൂഗിൾ ക്ലാസ് റൂമിൽ പ്രവേശിക്കാനാകും എന്നതിനാൽ ഓൺലൈൻ ക്ലാസുകൾ ക്കിടയിൽ പുറത്തുനിന്നുള്ള അവർക്ക് നുഴഞ്ഞുകയറാൻ ഉം ആവില്ല. ഏഷ്യക്ക് മുന്നോടിയായി ടെർമിനൽ പരീക്ഷകളും തുടർന്ന് മാർക്ക് അവലോകനം ചെയ്യാനുള്ള പിടിഎ യോഗങ്ങളും വരെ ജി ഷൂട്ട് വഴി നടന്നു കഴിഞ്ഞു.
സംവിധാനം വഴിയുള്ള ക്ലാസുകളിൽ കുട്ടികളുടെ പങ്കാളിത്തം മികച്ചതാണെന്നും ഓരോ കുട്ടിയേയും വ്യക്തിപരമായി വിലയിരുത്താൻ ഏറെ പ്രയോജനകരമായ സംവിധാനം സർക്കാർ നിർദ്ദേശം വരുന്നതിനുമുമ്പ് നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം പറഞ്ഞു. ഇംഗ്ലീഷ് അധ്യാപകൻ റോബിൻ ഇബ്രാഹിം ഇൻറെ നേതൃത്വത്തിലാണ് ജിയോ ക്ലാസുകൾ ഏകോപിപ്പിക്കുന്നത്
ഓറിയന്റേഷൻ പ്രോഗ്രാം
പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഓറിയന്റേഷൻ പ്രോഗ്രാം കോടഞ്ചേരി ഗവൺമെൻ്റ് കോളേജ് എക്കണോമിക്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ
ഡോക്ടർ ഓ സി അബ്ദുൽ കരീം ഉൽഘാടനം ചെയ്യുന്നു ചടങ്ങിൽ സന്തോഷ് മുത്തേടം അധ്യക്ഷത വഹിച്ചു. റോബിൻ സാർ സ്വാഗതവും ഫൈസൽ സർ നന്ദിയും പറഞ്ഞു
ചരിത്ര വിജയം ആവർത്തിച്ച് മണാശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ
ഉന്നത വിജയികളെ അനുമോദിച്ചു
മുക്കം: മണാശ്ശേരി എം. കെ.എച്ച്.എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, കൗൺസിലർ ബിജുന മോഹൻ, മുക്കം മുസ്‌ലിം ഓർഫനേജ് സെക്രട്ടറി വി.അബ്ദുള്ളക്കോയ ഹാജി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.മര ക്കാർ മാസ്റ്റർ എന്നിവർ ഉപഹാര സമർപ്പണം നടത്തി. പി.ടി.എ പ്രസിഡന്റ് വിനോദ് കുമാർ, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ എം.പി ജാഫർ, അധ്യാപകരായ ജയ ജേക്കബ്, ഒ. വി അനൂപ്, ഇ.കെ മുഹമ്മദ് ഷമീർ, കെ.പി ഫൈസൽ,
പൂർവ്വ വിദ്യാർഥി സംഘടന 'ആത്മ' പ്രതിനിധികളായ ഹാഷ്മി നിയാസ്, ജാബിർ, റഫീഖ് സംസാരിച്ചു. ജി.പ്രീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ ഷൗക്കത്ത് നന്ദിയും പറഞ്ഞു.