മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 1 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mrspta (സംവാദം | സംഭാവനകൾ)
മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട
വിലാസം
വടശ്ശേരിക്കര

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
അവസാനം തിരുത്തിയത്
01-12-2016Mrspta



MODEL RESIDENTIAL SCHOOL PATHANAMTHIITA

സംസ്ഥാനത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യ ത്തോടെ പബ്ലിക്ക് സ്കൂള്‍ മാതൃകയില്‍ ഉന്നത നിലവാരമുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയുണ്ടായി.യ 1989-90 വര്‍ഷം ഡോ. അംബേദ്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കും വയനാട് ജില്ലയില്‍ ആണ്‍കുട്ടികള്‍ക്കുമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചു. അഞ്ചാം ക്ലാസ്സിലേക്ക് സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്ന 35 കുട്ടികളാണ് M.R.S ല്‍ പ്രവേശിപ്പിക്കു ന്നത്. 19-13-3 എന്നീ ക്രമത്തില്‍ പട്ടിക വര്‍ഗ്ഗം, പട്ടിക ജാതി, മറ്റ് സമുദായം എന്നീ അനുപാതത്തില്‍ കുട്ടികളെ തെരെഞ്ഞെടുക്കുന്നു.


==ചരിത്രം ==

1998-99 വര്‍ഷം പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു എം.ആര്‍.എസ് ആരംഭിച്ചു. ജില്ലയില്‍ കടമ്മനിട്ട ,ചിറ്റാര്‍ എന്നീ സ്ഥലങ്ങളില്‍ താല്‍ക്കാലിക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ച വന്ന ഈ എം.ആര്‍.എസ് 2005മുതല്‍ വടശ്ശേരിക്കര പഞ്ചായത്തില്‍ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിച്ചു വരുന്നു. പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം അ‍ഞ്ചാം ക്ലാസ്സില്‍ കുട്ടികളെ പ്രവേശിപ്പിക്കുകയും 2003-04 വര്‍ഷം ആദ്യ എസ്. എസ്.എല്‍.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വര്‍ഷം എസ്. എസ്.എല്‍.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവന്‍ കുട്ടികളും ഉയര്‍ന്ന ഗ്രേഡ് വാങ്ങി വിജയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കിവരുന്നത്. 2008-09 വര്‍ഷം ഹയര്‍സെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സ് മുതല്‍ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.


സ്കൂള്‍ നടത്തിപ്പ്

സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതും പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേല്‍നോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവര്‍ഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ല്‍ കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ എഡ്യുക്കേഷനല്‍ സൊസൈറ്റി രൂപീകരിക്കുകയു​ണ്ടായി. അതിന്‍ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ബഹു.M.L.A യുടെ അദ്ധ്യക്ഷതയില്‍ എം.ആര്‍.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്.


ഭൗതികസാഹചര്യങ്ങള്‍

സാമാന്യം സ്കൂളിന് 8 ഏക്കറോളം സ്ഥലവും സാമാന്യം തൃപ്തികരമായ കെട്ടിട സൗകര്യവുമുണ്ട്. മൂന്നു നിലകളുള്ള ‍ഡോര്‍മിറ്ററിയും ഒരു ഹോസ്റ്റല്‍ കെട്ടിടവും ഒരു മെസ്സ് ഹാളും അന്തേവൈസികളുടെ താമസ സൗകര്യത്തിനായ് ഉണ്ട്.രണ്ട് നിലകള്‍ ഉള്ള ഒരു സ്കൂള്‍ കെട്ടിടവും ഉണ്ട്. പഴയ ഡോര്‍മിറ്ററി എച്ച.എച്ച്.എസ്സ്ക്ലാസ്സ്നടത്തുന്നതിനായി സജ്ജീകരിച്ചു അത്യാവശ്യം വേണ്ട ഫര്‍ണിച്ചറുകള്‍, ശയ്യോപകരണങ്ങള്‍, ടോയ് ലറ്റുകള്‍ തുടങ്ങിയവയും ഉണ്ട്. ജലം, വൈദ്യുതി സൗകര്യങ്ങളും നിലവിലുണ്ട്. എച്ച.എച്ച്.എസ്സിന് കെട്ടിട സമുച്ചയം , ലാബ്, ലൈബ്രറി സൗകര്യങ്ങള്‍, ആഡിറ്റോറിയം ഹോസ്റ്റലിന് വെളിയിലുള്ള ടോയ്ലറ്റുകള്‍, സ്റ്റാഫഅ ക്വാര്‍ട്ടേഴ് സുകള്‍ പ്ലേ ഗ്രൗണ്ട് തുടങ്ങിയവ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ശേഷിക്കുന്ന സ്ഥലം കൃഷികാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നു.
സ്കൂള്‍ തലത്തില്‍ സ്ഥിരം അധ്യാപകരും എച്ച്.എസ്സ്.എസ്സ് വിഭാഗത്തില്‍ ദിവസ വേതന അധ്യാപകരെയുമാണ് നിയമിച്ചിരിക്കുന്നത്. പ്രത്യേ ക ടൈംടേബിള്‍ തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിലെയും ഹോസ്റ്റലിലേയും പഠനത്തിനും, താമസത്തിനും പൊതുവായ പെരുമാറ്റ ചട്ടങ്ങള്‍ നിലവിലുണ്ട്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുകയും ഒരു സ്റ്റുഡന്‍സ് കൗണ്‍സിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കണ്‍ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഗ്രാമര്‍ തുടങ്ങിയവയ്ക്ക് ഒരു ട്യൂട്ടറെ പ്രത്യേ കമായി നിയമിച്ചിട്ടുണ്ട്..


പാഠ്യതര പ്രവര്‍ത്തനങ്ങള്‍

സ്കൂളില്‍ പഠനത്തോടൊപ്പം കായിക കലാ പ്രവര്‍ത്തനങ്ങള്‍ , തൊഴില്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ കായികക്ഷമതാ പരിശോധനയില്‍ ഈ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ഈ സ്കൂളിലെ കുട്ടികള്‍ ജില്ലാ/സംസ്ഥാനതലത്തില്‍ വിവിധ കായിക മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ആവശ്യ മായ കുളി സോപ്പ്, അലക്ക് പൊടി എന്നിവ അവര്‍ തന്നെ നിര്‍മ്മിക്കുന്നു. വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്. വാര്‍ഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികള്‍ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകള്‍ തയ്യാറാക്കുന്നുണ്ട്. സയന്‍സ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മത്സ്യം വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍, തയ്യല്‍ പരിശീലനം ,ഇലക്ട്രിക് പ്ലംബിംഗ് പരിശീലനം തുടങ്ങിയവയും കലാഭിരുചിയുള്ളവരെ കണ്ടെത്തി ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവര്‍ത്തനങ്ങളും ഈ സ്കൂളിലുണ്ട്. കായികക്ഷമതയില്‍ ഈ സ്കൂളിലെ കുട്ടികളാണ് ജില്ലാതലത്തില്‍ 1-ാം സ്ഥാനത്ത് എത്തിയത്. ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കു ന്നുണ്ട്. കായിക പ്രവര്‍ത്തനങ്ങള്‍ കോര്‍ട്ട്, ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടു ത്തുന്നതിന് വേണ്ട ശുപാര്‍ശകള്‍ പട്ടിക വര്‍ഗ്ഗ വികസന ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 8 ഏക്കറോളം വരുന്ന സ്കൂള്‍ വക സ്ഥലം കല്ലും മുള്ളും നിറഞ്ഞിരിക്കുകയാണ്. ഇതില്‍ മൂന്നു ഭാഗം കൃഷിയോഗ്യമാക്കി വാഴ,പച്ചക്കറി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ബാക്കി സ്ഥലം കൂടി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കൃഷിയോഗ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു സോപ്പുനിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ കുളിസോപ്പ് ഇതുമൂലം നിര്‍മ്മിക്കുവാന്‍ കഴിയുന്നുണ്ട്.


മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍

ശ്രീമതി. ഏലിയാമ്മ
ശ്രീമതി. ശാന്തമ്മ
ശ്രീമതി.തങ്കമണിയമ്മ
ശ്രീമതി.രാധാദേവി

സ്ക്കൂള്‍ ഹോസ്റ്റല്‍'