ലക്ഷ്മി വിലാസം എൽ പി എസ്
ലക്ഷ്മി വിലാസം എൽ പി എസ് | |
---|---|
വിലാസം | |
മേനപ്രം മേനപ്രം, ചൊക്ലി പി.ഒ, , കണ്ണൂർ 670672 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0490 2375473 |
ഇമെയിൽ | lvlpschockli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14437 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശോഭ കെ വി |
അവസാനം തിരുത്തിയത് | |
27-01-2022 | 14437 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി ഗ്രാമ പഞ്ചായത്തിൽ 5 ആം വാർഡിലെ ഏക പൊതു വിദ്യാലയമാണ് ലക്ഷ്മീവിലാസം എൽ.പി.സ്‌കൂൾ. 1916 ൽ ആരംഭിച്ച് 1918 ൽ അംഗീകാരം ലഭിച്ചു. 2016 ൽ ശതാബ്ദി ആഘോഷം വളരെ ഗംഭീരമായി നടന്നു. മേനപ്രം ഗ്രാമത്തിലെയും പരിസര ഗ്രാമങ്ങളിലെയും ആയിരങ്ങൾക്ക് വിദ്യ പകർന്ന് നൽകിയിട്ടുണ്ട് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. എല്ലാ ക്ലാസ് മുറികളും വൈദ്യതീകരിച്ചിരിക്കുന്നു. അതു പോലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. വളരെ ശുചിത്വമുള്ളതും സൗകര്യപ്രദവുമായ പാചകപ്പുരയുണ്ട്. പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു. അത് പോലെ വിദ്യാലയാവശ്യത്തിന് ഉള്ള മികച്ച ഫർണ്ണിച്ചറുകൾ, മൈക്ക് സെറ്റ് എന്നിവ ഉണ്ട്. ഗണിതലാബ്, സയൻസ് ലാബ് എന്നിവ പ്രത്യേകമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സേവനയുടെ ഭാഗമായി കുട നിർമ്മാണം, ഫെനോയിൽ നിർമ്മാണം എന്നിവ നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ് നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി ബന്ധപ്പെട്ട് ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു.
മാനേജ്‌മെന്റ്
കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി
മുൻസാരഥികൾ
1 | ശാരദ | ||
---|---|---|---|
2 | മധുസൂദനൻ | ||
3 | പ്രേമൻ | ||
4 | രാധ. കെ |