ഗവ.എൽ.പി.എസ് കൂത്താട്ടുകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് കൂത്താട്ടുകുളം | |
---|---|
വിലാസം | |
ചിറ്റാർ ഗവ. എൽ. പി സ്കൂൾ കൂത്താട്ടുകുളം, ചിറ്റാർ ,GLPS KOOTHATTUKULAM CHITTAR , ചിറ്റാർ പി.ഒ. , 689663 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1942 |
വിവരങ്ങൾ | |
ഫോൺ | 04735 256444 |
ഇമെയിൽ | chittarglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38604 (സമേതം) |
യുഡൈസ് കോഡ് | 32120802104 |
വിക്കിഡാറ്റ | 32120802104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ചിറ്റാർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം | സർക്കാർ എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 197 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാനിഫ ഷാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
27-01-2022 | 38604glps |
ചരിത്രം
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ചിറ്റാർ പഞ്ചായത്തിലെ 12-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കൂത്താട്ടുകുളം ഗവ. എൽ പി സ്കൂൾ'.1942 ൽ മിഷനറി പ്രവർത്തകനായ പത്തനംതിട്ട പുത്തൻ വീട്ടിൽ പാലമൂട്ടിൽ കത്തനാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.18 വിദ്യാർഥികളുമായി പുല്ലുമേഞ്ഞ ചെറിയ ഷെഡിൽ ആരംഭിച്ച വിദ്യാലയം 1944ൽ ബഥനി സന്യാസി സമൂഹം ഏറ്റെടുത്ത് നടത്തുകയും 1946ൽ ഗവൺമെന്റിന് കൈമാറുകയും ചെയ്തു. പിന്നീട് യു. പി സ്കൂളായും ഹൈസ്കൂളായും ഉയർത്തിയതിനെ തുടർന്ന് 1967ൽ പുതിയകെട്ടിടത്തിലേക്ക് മാറുകയും എൽ പി വിഭാഗം ഇവിടെ നിലനിർത്തുകയും ചെയ്തു. സ്കൂളിനാകെ 40സെന്റ് സ്ഥലം മാത്രമാണുള്ളത്. ഈ സ്ഥലത്ത് 3 കെട്ടിടങ്ങളും അടുക്കളയും നിലവിലുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 265 കുട്ടികൾ പഠനം നടത്തി വരുന്നു. ഓഫീസ് റൂം, ക്ലാസ്സ് മുറികൾ, ഒരു ഡൈനിംഗ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിലുണ്ട്. ക്ലാസ്സുകൾ ഹാളിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്നിട്ടു കൂടി മികച്ച പരിശീലനം കൊണ്ട് പത്തനംതിട്ട സബ്ജില്ലാ കായികമേളയിൽ നമ്മുടെ സ്കൂൾ പല തവണ ചാമ്പ്യന്മാരായിട്ടുണ്ട്. എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കൂളിൽ നിന്ന് എല്ലാവർഷവും കുട്ടികൾ വിജയിക്കാറുണ്ട്. പ്രവർത്തി പരിചയ മേളയിലും സബ്ജില്ലാ കലാമേളയിലും നമ്മുടെ സ്കൂളിന് ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ മറ്റ് എയിഡഡ്, അൺഎയിഡഡ് വിദ്യാലയങ്ങളെ അപേക്ഷിച്ച് പഠന മികവിൽ നമ്മുടെ വിദ്യാലയം ഉന്നത നിലവാരം പുലർത്തി വരുന്നു. ലോകത്തിൽ ആദ്യമായി യൂണിവേഴ്സിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധി യശ ശരീരനായ ശ്രീ. ചിറ്റാർ രാജൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. തൃശൂർ ജില്ലയിലെ ഒല്ലൂർ നിയോക മണ്ഡലം മുൻ എം എ ൽ എയും ഇപ്പോൾ ജനയുഗം മുഖ്യ പത്രാധിപരുമായ ശ്രീ. രാജാജി മാത്യു വതോമസ്, റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരത്ത് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. പ്രകാശ്, കേരള സർക്കാർ ഫിനാൻസ് സ്പെഷ്യൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന ശ്രീ. പ്രകാശ്, കേരളത്തിലെ പ്രശസ്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും ഗ്രന്ഥകാരനും കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ഫോറസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ. ചിറ്റാർ ആനന്ദൻ, തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളിൽ അതുല്യ പ്രതിഭകളാണ്. അക്കാദമിക വർഷം വാത്സല്യം എന്ന പേരിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി അധ്യാപകർ വീട്ടിൽ പോയി അധ്യാപനം നടത്തുന്ന പ്രവർത്തനം ചിത്രീകരിച്ച ഡോക്യുമെന്ററിക്ക് സബ്ജില്ല, ജില്ലാ തലങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ അംഗീകാരവും കരസ്ഥമാക്കി. പത്തനംതിട്ട സബ് ജില്ലയിൽ പ്രൈമറി തലത്തിലും പ്രീപ്രൈമറി തലത്തിലും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണ് ഗവ. എൽ പി സ്കൂൾ കൂത്താട്ടുകുളം.അറിവിന്റെ നിലാമുറ്റത്ത് അനേകായിരങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം മലയോര ഗ്രാമത്തിന്റെ ദീപസ്തംഭമായി ഇന്നും പരിലസിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വർഷം പഴക്കമുള്ള കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.കിച്ചൺ, ഡൈനിംഗ് ഹാൾ, കോൺഫ്രൻസ് ഹാൾ എന്നിവയും സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന റാലി, മധുര വിതരണം, കുട്ടികളുടെ പ്രധാനമന്ത്രിയുടെ സന്ദേശം, ദേശഭക്തി ഗാന മത്സരം എന്നിവയോടു കൂടി നടത്തപ്പെടുന്നു 02. റിപ്പബ്ലിക് ദിനം പതാക ഉയർത്തൽ, പതാക നിർമ്മാമം, ക്വിസ് മത്സരങ്ങൾ,പോസ്റ്റർ നിർമാണം, സ്വാതന്ത്ര്യസമര സേനാനികളെ ആദരിയ്ക്കൽ എന്നിവയോടു കൂടി നടത്തപ്പെടുന്നു 03. പരിസ്ഥിതി ദിനം പരിസ്ഥിതിദിന സന്ദേശം, ക്വിസ്, ഭവന സന്ദർശനം, വൃക്ഷങ്ങളെ ആദരിയ്ക്കൽ, വൃക്ഷത്തൈ നടീൽ, ലഘുലേഖ വിതരണം എന്നിവയോടു കൂടി നടത്തപ്പെടുന്നു 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പ്രധാനാധ്യാപകൻ ബിജു തോമസ് സീനിയർ അസിസ്റ്റൻഡ് ഷിബി രാജൻ പി എസ് ഐ ടി സി ജോജി വർഗീസ് അധ്യാപകർ 'സുമീന സി മുഹമ്മദ്, ജിജി ബി, ജിത രാജൻ, ചിത്ര പി ജി,ബീന എൻ ആർ, റജീന കെ എം' പ്രീപ്രൈമറി അധ്യാപകർ 'പ്രസീത പ്രദീപ്',ഇന്ദു മോഹനൻ പി.ടി.സി.എം സുശീല പി ജി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- 38604
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ