ഗവ .യു .പി .എസ് .ഉഴുവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.ചേർത്തല താലൂക്കിൽ പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ പുതിയകാവ് പ്രദേശത്ത് ദേശീയപാതയുടെ പടിഞ്ഞാറ്ഭാഗത്തായി നിലകൊള്ളുന്നു.
ഗവ .യു .പി .എസ് .ഉഴുവ | |
---|---|
വിലാസം | |
ഉഴുവ ഉഴുവ , പട്ടണക്കാട് പി.ഒ. , 688531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0478 2594060 |
ഇമെയിൽ | govtupsuzhuva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34336 (സമേതം) |
യുഡൈസ് കോഡ് | 32111000803 |
വിക്കിഡാറ്റ | Q87477892 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 143 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 143 |
അദ്ധ്യാപകർ | 9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 143 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി ജോ |
പി.ടി.എ. പ്രസിഡണ്ട് | ശശികുമാർ കെ.ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന.എസ് |
അവസാനം തിരുത്തിയത് | |
27-01-2022 | 34336 |
ചരിത്രം
ഈ സരസ്വതീ ക്ഷേത്രം 1916 ജൂൺ മാസത്തിലാണ് പ്രവർത്തനമാരംഭിച്ചത്.ഈ സ്ക്കൂളിന് സ്ഥലം നൽകിയത് ഇടവനാട്ട് ശ്രീ.ബാലകൃഷ്ണമേനോനാണ്.എൽ.പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് മുൻകൈ എടുത്തത് ഇടവനാട്ട് തോപ്പിൽ അഡ്വ.എസ് പത്മനാഭ മേനോനാണ്.പെൺപള്ളിക്കൂടമായാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.ഇപ്പോൾ പ്രീപ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിന് ഉപയോഗപ്രദമായ മൂന്ന് കെട്ടിടങ്ങൾ ഉണ്ട്.ഓഫീസും സ്റ്റാഫ് റൂമും ഇതിലൊന്നിലാണ് പ്രവർത്തിക്കുന്നത്.രണ്ട് ടോയ്‍ലെറ്റുകൾ ഉണ്ട്. നേഴ്‌സറി വിഭാഗത്തിനായി ഒരു കെട്ടിടം ഉണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രത്യേകം അടുക്കള ഉണ്ട്.സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്. സ്‌കൂളിന്റെ മുൻവശം പട്ടണക്കാട് പഞ്ചായത്ത് തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്.സ്‌കൂളിന്റെ പടിഞ്ഞാറേ കെട്ടിടം പഞ്ചായത്ത് galvalium ഷീറ്റിട്ട് പ്രവർത്തന സജ്ജമാക്കിത്തന്നു അവിടെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, പ്രവൃത്തിപരിചയ ക്ലാസ്സ് എന്നിവ പ്രവർത്തിച്ചു വരുന്നു. .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
1. | എ. ഗോമതിയമ്മ
(1995-1998) |
|
---|---|---|
2. | ബേബി സരോജം
(1998-2000) |
|
3. | എൻ.സരസമ്മ
(2000-2004) |
|
4. | എസ്. ലളിതമ്മ
(2004-2007 |
|
5. | കെ.എസ്.ഗീത
(2007-2013) |
|
6. | പി.എസ്.നാസി
(2013-2015) |
|
7. | പി.എൻ.ജഗദമ്മ
(2015-2018) |
|
8. | കെ.എസ്.സുശീലൻ
(2018-2021) |
|
9 | എം.ബിജി
(29/10/2021-02/12/2021) |
|
10 | ഡെയ്സി ജോ
(2021 onwards) |
മുൻ എസ്.എം.സി ചെയർമാന്മാർ
ഉണ്ണികൃഷ്ണൻ പോറ്റി | |
രാജേഷ്.എ.എസ്. | |
പ്രസാദ്.എൻ.വി. | |
സജികുമാർ.ബി. | |
കെ.ജി.ശശികുമാർ |
മധുരിക്കും ഓർമ്മകൾ
സ്കൂളിലെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളുടെ മധുര സ്മരണകൾ അവർ പങ്കു വയ്ക്കുന്നു.കൂടുതൽ വായിക്കുക
നേട്ടങ്ങൾ
ഭൗതികം 2016 -17 അധ്യയന വർഷത്തിൽ പഞ്ചായത്ത് പടിഞ്ഞാറേ കെട്ടിടം ഗാല്വലിയം ഷീറ്റിട്ടു ഉപയോഗപ്രദമാക്കി. അവിടെ ഇപ്പോൾ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പ്രവൃത്തിപരിചയ മുറി എന്നിവ പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻവശം ടൈൽ പാകി മനോഹരമാക്കി. കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോക്ടർ എസ് ശാന്തകുമാർ(സൈകാട്രിസ്റ്റ്)
2. വയലാർ രാമവർമ്മ (കവി)
3. കെ.എൻ.ഗംഗാധരൻനായർ(സഹകാരി)
4.എൻ.ആർ. പണിക്കർ(ഐ.ടി. കമ്പനിയുടമ)
5.വയലാർ മാധവൻകുട്ടി (ചലച്ചിത്ര സംവിധായകൻ)
6. എൻ. ഗോവിന്ദൻ കുട്ടി ( സംഗീതജ്ഞൻ, ഗാനഗന്ധർവൻ യേശുദാസിന്റെ സഹപാഠി, വിജയ് യേശുദാസിന്റെ ഗുരു) കൂടുതൽ വായിക്കുക
വഴികാട്ടി
{{#multimaps:9.71696° N, 76.31652° E |zoom=13}}